കേന്ദ്ര സർക്കാരിനെതിരെയും പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെയും മണിപ്പൂർ വിഷയത്തിൽ ആഞ്ഞടിച്ച് രാഹുൽ ഗാന്ധി എംപി. മണിപ്പൂരിൽ ഭാരതമാതാവ് കൊലചെയ്യപ്പെട്ടുവെന്ന് രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി. മണിപ്പൂരിൽ കൊല ചെയ്യപ്പെടുന്നത് ഇന്ത്യയാണെന്നും അദ്ദേഹം വ്യക്തമാക്കി
അവിശ്വാസ പ്രമേയ ചർച്ചയുടെ രണ്ടാം നാൾ സംസാരിച്ച രാഹുൽ ഗാന്ധി പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും സർക്കാരിനുമെതിരെ മണിപ്പൂർ വിഷയത്തിൽ അതിരൂക്ഷ വിമർശനമാണ് ഉയർത്തിയത്. താൻ മണിപ്പൂർ സന്ദർശിക്കുകയും ജനങ്ങളുമായി സംവദിക്കുകയും ചെയ്തു. എന്നാൽ മോദി മണിപ്പൂരിലുള്ളവരോട് സംസാരിക്കാൻ തയ്യാറാകുന്നില്ല. ഇന്ത്യയുടെ ശബ്ദം കേൾക്കാൻ തയ്യാറാകുന്നില്ല. പിന്നെ ആരുടെ ശബ്ദം കേൾക്കുമെന്ന് മോദിയോട് രാഹുൽ ചോദിച്ചു. രാവണൻ രണ്ട് പേരെ മാത്രമേ കേൾക്കൂ, കുംഭകർണനെയും മേഘനാഥനെയും. അതുപോലെയാണ് മോദി, അമിത് ഷാ യേയും അദാനിയേയും മാത്രമേ കേൾക്കൂവെന്നും രാഹുൽ ഗാന്ധി പരിഹസിച്ചു.
സംസ്ഥാനം ഇപ്പോൾ രണ്ടായിരിക്കുന്നു. ബിജെപി രാജ്യദ്രോഹികളാണെന്നും രാഹുൽ വിമർശിച്ചു. ഇന്ത്യയുടെ ശബ്ദം കേൾക്കാൻ മോദി തയ്യാറാകുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മണിപ്പൂർ ഹിന്ദുസ്ഥാനിൽ അല്ലെന്നാണ് മോദിയുടെ പക്ഷമെന്നും രാഹുൽ ഗാന്ധി വിമർശിച്ചു. പ്രധാനമന്ത്രി മണിപ്പൂരിൽ പോയോ എന്ന് ചോദിച്ച രാഹുൽ ഗാന്ധി, മണിപ്പൂരിൽ കൊല ചെയ്യപ്പെട്ടത് ഭാരത മാതാവാണെന്ന് രാഹുൽ പറഞ്ഞു.