ഇന്ന് ലോക ജനസംഖ്യാദിനം

Date:

Share post:

ആഗോള ജനസംഖ്യ സൃഷ്ടിക്കുന്ന പ്രശ്നങ്ങളെക്കുറിച്ച് അവബോധം ഉണ്ടാക്കുന്നതിനായി എല്ലാ വർഷവും ജൂലൈ 11 ലോക ജനസംഖ്യാ ദിനമായി ആചരിക്കുന്നു. ലോക ജനസംഖ്യ 500 കോടി തികഞ്ഞതിന്റെ ഓര്‍മക്കാണ് ആദ്യമായി 1987 ജൂലൈ 11ന് ജനസംഖ്യാ ദിനം ആചരിച്ചത്. 33 വര്‍ഷങ്ങളായി ജൂലൈ 11 ജനസംഖ്യാദിനമായി ആചരിക്കാറുണ്ടെങ്കിലും ബോധവത്കരണം കൊണ്ടൊന്നും ഉയരുന്ന ജനസംഖ്യയെ പിടിച്ചുകെട്ടാൻ ആകുന്നില്ലെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. 1999ല്‍ ലോക ജനസംഖ്യ 600 കോടിയായി. 2011ല്‍ ഇത് 700 കോടി കടന്നു. 2030 ആകുമ്പോഴേക്കും 8.6 ബില്യണിലേക്കും 2050 ആകുമ്പോൾ 9.8 ബില്യണിലേക്കും എത്തുമെന്നാണ് കരുതുന്നത്. ഭൂവിഭവങ്ങൾ സുസ്ഥിരമല്ലാത്ത നിരക്കിൽ ഉപയോഗിക്കപ്പെടുന്നതിനാൽ അമിതമായ ജനസംഖ്യ സൃഷ്ടിക്കുന്ന ആശങ്ക ചെറുതല്ല.

ശാസ്ത്രീയ മാര്‍ഗങ്ങളിലൂടെയുള്ള ജനസംഖ്യ നിയന്ത്രണം വികസിത സമൂഹത്തിന് അനിവാര്യമാണെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് പറയുന്നു. ജനസംഖ്യാ നിയന്ത്രണം വ്യക്തികളുടെ ആരോഗ്യ സംരക്ഷണത്തില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്താന്‍ കഴിയുന്ന സാഹചര്യം സൃഷ്ടിക്കുകയും കുടുംബാസൂത്രണം കുടുംബത്തിന്റെ പുരോഗതിയെ ഏറെ സഹായിക്കുകയും ചെയ്യും. കുട്ടികളുടെ എണ്ണം പരിമിതപ്പെടുത്തുമ്പോൾ കുട്ടികളെ നന്നായി വളര്‍ത്തുവാനും അവര്‍ക്ക് നല്ല വിദ്യാഭ്യാസം നല്‍കാനും സാധിക്കുന്നതിലൂടെ ഭാവിയില്‍ ഒരു വ്യക്തിയുടെ മാത്രമല്ല സമൂഹത്തിന്റെയും രാജ്യത്തിന്റെയും പുരോഗതിക്ക് ഇത്
കാരണമാകുമെന്നും മന്ത്രി ചൂണ്ടികാട്ടുന്നു.

എല്ലാവര്‍ക്കും കുടുംബാസൂത്രണ മാര്‍ഗങ്ങളെപ്പറ്റി അവബോധം ഉണ്ടായിരിക്കേണ്ടത് അത്യാവശ്യമാണ്. അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യത്തിന് ഓരോ പ്രസവത്തിനും ഇടയിൽ കുറഞ്ഞത് മൂന്ന് വർഷം ഇടവേള നല്ലതാണ്. തത്കാലിക ഗര്‍ഭനിരോധന മാര്‍ഗങ്ങളായ കോണ്ടം, ഗര്‍ഭനിരോധന ഗുളികകള്‍ എന്നിവ സബ് സെന്ററില്‍ നിന്നും ലഭിക്കും. കോപ്പര്‍ ടി നിക്ഷേപിക്കുവാനുള്ള സൗകര്യം പ്രാഥമികാരോഗ്യ കേന്ദ്രം മുതല്‍ എല്ലാ ആരോഗ്യ കേന്ദ്രങ്ങളില്‍ നിന്നും ലഭിക്കുന്നതാണ്. ഇനി കുട്ടികള്‍ വേണ്ട എന്നുണ്ടെങ്കിൽ സ്ഥിരമായ ഗര്‍ഭനിരോധനമാര്‍ഗങ്ങള്‍ പ്രയോജനപ്പെടുത്താം. ട്യൂബക്ടമി ശസ്ത്രക്രിയയും പുരുഷന്‍മാര്‍ക്ക് വാസക്ടമിയുമുണ്ട്. മിനി ലാപ്രോട്ടമി, ലാപ്രോസ്‌കോപ്പി, പോസ്റ്റ് പാര്‍ട്ടം സ്റ്ററിലൈസേഷന്‍ എന്നിങ്ങനെയാണ് ട്യൂബക്ടമി അറിയപ്പെടുന്നത്. പുരുഷന്‍മാരില്‍ നടത്തുന്ന നോസ്‌കാല്‍പല്‍ വാസക്ടമി ലളിതവും വേദനരഹിതവും ആശുപത്രിവാസം ആവശ്യമില്ലാത്തതുമാണെന്നത് മറ്റൊരു പ്രധാന കാര്യം. ഇവ താലൂക്ക് ആശുപത്രി , ജില്ലാ ആശുപത്രി, സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രികള്‍, മെഡിക്കല്‍ കോളേജുകള്‍ എന്നിവിടങ്ങളില്‍ ചെയ്യാൻ സാധിക്കും. സംശയങ്ങള്‍ക്ക് മറുപടി ലഭിക്കാൻ തൊട്ടടുത്തുള്ള ആരോഗ്യ പ്രവര്‍ത്തകരുമായോ ദിശ 104, 1056, 0471 2552056 എന്നീ നമ്പരുകളിലോ ബന്ധപ്പെടാവുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

നല്ലൊരു പേര് നിർദേശിക്കാമോ? തന്റെ പെൺ നായ്ക്കുട്ടിക്ക് പേര് ആവശ്യപ്പെട്ട് ഷെയ്ഖ് ഹംദാൻ

തന്റെ വളർത്തു നായ്ക്കുട്ടിക്ക് നല്ലൊരു പേര് നിർദേശിക്കാൻ ആവശ്യപ്പെട്ട് ദുബായ് കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ദുബായ് എക്‌സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ...

പ്രതിദിനം ശരാശരി നാല് ലക്ഷം യാത്രക്കാർ; വ്യോമഗതാഗതത്തിൽ യുഎഇയ്ക്ക് മുന്നേറ്റം

യുഎഇയുടെ സിവിൽ ഏവിയേഷൻ നെറ്റ്‌വർക്ക് പ്രതിദിനം ശരാശരി 400,000 യാത്രക്കാർക്കും പ്രതിമാസം 12 ദശലക്ഷത്തിലധികം യാത്രക്കാർക്കും സേവനം നൽകുന്നതായി കണക്കുകൾ. പ്രതിദിനം 10,000 ടണ്ണിലധികം...

സർവ്വകലാശാലകളിൽ എമിറാത്തികൾക്ക് റിയൽ എസ്റ്റേറ്റ് ബിരുദം ഏർപ്പെടുത്താൻ യുഎഇ

യുഎഇ സർവ്വകലാശാലകളിൽ എമിറാത്തികൾക്ക് റിയൽ എസ്റ്റേറ്റ് ബിരുദം ആരംഭിക്കും. തിരഞ്ഞെടുത്ത യുഎഇ സർവകലാശാലകളിലാണ് റിയൽ എസ്റ്റേറ്റ് ബിരുദം ഏർപ്പെടുത്തുക. എമിറാത്തി വിദ്യാർത്ഥികൾക്ക് ഈ മേഖലയിൽ...

‘എന്റെ സൂപ്പര്‍ സ്റ്റാറിന് പിറന്നാളാശംസകള്‍’; നയന്‍താരയ്ക്ക് ആശംസയുമായി മഞ്ജു വാര്യർ

ലേഡി സൂപ്പർ സ്റ്റാർ നയൻതാര ഇന്ന് തന്റെ 40-ാം പിറന്നാൾ ആഘോഷിക്കുകയാണ്. താരത്തിന് പിറന്നാൾ ആശംസകൾ നേരുകയാണ് നടി മഞ്ജു വാര്യർ. ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ...