ലോകത്തിലെ വിവിധ രാജ്യങ്ങളില്‍നിന്നുളള മുസ്ലീം പണ്ഡിതന്‍മാരും പ്രതിനിധികളും പങ്കെടുത്ത ആഗോള പണ്ഡിത സമ്മേളത്തിന് സമാപനം. ഇസ്ളാമിക മത മൂല്യങ്ങൾ പ്രോത്സാഹിപ്പിക്കുക എന്ന ശീര്‍ഷകത്തില്‍ മുസ്ലീം വേൾഡ് ലീഗാണ് റിയാദില്‍ സമ്മേളനം സംഘടിപ്പിച്ചത്.
ഇസ്ലാമിക ലോകത്തും ഇതര ഇടങ്ങളിലും മുസ്ലീം വിഭാഗം അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ സമ്മേളനം വിശദമായി ചര്‍ച്ചചെയ്തു. സാധാരണ മാനുഷിക മൂല്യങ്ങളെ കുറിച്ചുളള അന്തിമ ആശയ വിനിമയവും പ്രഖ്യാപനവും എന്ന നയരേഖയും സമ്മേളനം പുറത്തിറക്കി.
എല്ലാ നാഗരികതയുടേയും കേന്ദ്രമാണ് മതമെന്നും മനുഷ്യ സമൂഹത്തില്‍ ആശയങ്ങളുടെ രൂപീകരണത്തിലും വികാസത്തിലും മതം വഹിക്കുന്ന പങ്ക് ഏറെ സ്വധീനം ചെലുത്തുന്നതാണെന്നും സമ്മേളനം വിലയിരുത്തി. മതവിശ്വാസികൾ മതത്തെപ്പറ്റിയുളള തെറ്റിധാരണകൾ ഒഴിവാക്കാന്‍ പരിശ്രമിക്കണമെന്നും ആത്മീയ പ്രചോദനം ഏകുന്നവരാകണമെന്നും യോഗം അഭിപ്രായപ്പെട്ടു.
മതത്തെ ചില വ്യക്തികൾ നടത്തുന്ന തെറ്റായ ആചാരങ്ങളില്‍ നിന്ന് മോചിപ്പിക്കേണ്ടതുണ്ട്. ആത്മീയവും നവീകരണവും അനിവാര്യമാണ്. പ്രശ്ന പരിഹാരങ്ങൾക്ക് അന്താരാഷ്ടതലച്ചിലുളള കൂട്ടായ്മകൾ ഉപയോഗപ്പെടുത്തണമെന്നും പണ്ഡിതസമ്മളനം വിലയിരുത്തി.