കാനഡയിൽ ജനജീവിതത്തെ ബാധിച്ച് കാട്ടുതീ; അന്താരാഷ്ട്ര സഹായം തേടി കാനഡ

Date:

Share post:

പത്തു വർഷത്തിനിടയിലുണ്ടായ ഏറ്റവും വലിയ കാട്ടുതീയിൽ വിറങ്ങലിച്ച് കാനഡ. വന്‍ നാശം വിതച്ച് കാട്ടുതീ വ്യാപിക്കുന്നു. ക്യുബക്ക്, ടൊറൻ്റൊ, ഒൻ്റാരിയോ എന്നീ ന​ഗരങ്ങളെയാണ് പ്രധാനമായും കാട്ടുതീ ബാധിച്ചിട്ടുള്ളത്. ആയിരക്കണക്കിനു ജനങ്ങളെ ഇതിനോടകം ന​ഗരങ്ങളിൽ നിന്ന് സുരക്ഷിത ഇടങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചു.

വിവിധ ഇടങ്ങളിലായി 160ഓളം തീപിടിത്തങ്ങളാണ് ഇതിനകം ഉണ്ടായത്. ക്യൂബക് മേഖലയിലാണ് കാട്ടുതീ രൂക്ഷമായത്. ഇതിൽ 114 എണ്ണവും നിയന്ത്രണാതീതമാണെന്നാണ് റിപ്പോർട്ടുകൾ. ക്യുബക് സിറ്റിയില്‍ മാത്രം 20,000 ഹെക്ടര്‍ പ്രദേശം കത്തി നശിച്ചു.
ഇടിമിന്നലിൽ നിന്നാണ് കാട്ടുതീ പടർന്നതെന്നാണ് സൂചനകൾ. സ്ഥിതി രൂക്ഷമായതോടെ കാനഡ അന്താരാഷ്ട്ര സഹായം തേടിയിട്ടുണ്ട്.

കാട്ടുതീയുടെ പുക അമേരിക്കയിലേക്ക് പടർന്നായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ന്യൂയോര്‍ക്ക് നഗരത്തിൽ ഉൾപ്പടെ പല മേഖലകളിലും കനത്ത പുക അനുഭവപ്പെട്ടു. വീടിന് പുറത്തിറങ്ങുന്നവർ എൻ95 മാസ്ക് ധരിക്കാൻ അധികൃതർ ന്യൂയോർക്കിലെ ജനങ്ങൾക്ക് കർശന നിർദേശം നൽകി.
പുകപടലം ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുമെന്നും മുന്നറിയിപ്പുണ്ട്.

ഇതിനിടെ യുഎഇ പൌരൻമാർ സുരക്ഷിത സ്ഥാനത്തേക്ക് മാറണമെന്ന് കാനഡയിലെ യുഎഇ എംബസി അറിയിച്ചു. എമിറാറ്റികൾക്ക് അടിയന്തര സാഹചര്യത്തിൽ വിളിക്കാൻ 613 565 8822 എന്ന നമ്പറും അതോറിറ്റി നൽകിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

വേഷം തെരഞ്ഞെടുക്കുന്നത് പോലെ ആഭരണങ്ങളും; ഫഹദിൻ്റെ പരസ്യം ഹിറ്റ്

മലയാളികളുടെ പ്രിയ നടൻ ഫഹദ് ഫാസിൽ ബ്രാൻഡ് അംബാസിഡർ ആയ കവിത ഗോൾഡ് ആൻഡ് ഡയമണ്ട്സിൻ്റെ ഏറ്റവും പുതിയ പരസ്യം വൻഹിറ്റ്. സ്റ്റൈലിലും ആറ്റിട്യൂഡിലും...

പുതുവർഷത്തെ വരവേൽക്കാനൊരുങ്ങി ദുബായ്; 6 സ്ഥലങ്ങളിൽ കരിമരുന്ന് പ്രകടനം

2025-നെ വരവേൽക്കാനൊരുങ്ങിയിരിക്കുകയാണ് ദുബായ്. വിവിധ ആഘോഷ പരിപാടികളാണ് എമിറേറ്റിന്റെ വിവിധ ഭാ​ഗങ്ങളിലായി ഒരുക്കിയിരിക്കുന്നത്. പുതുവർഷത്തിൻ്റെ ആദ്യ മിനിറ്റുകളിൽ ദുബായിലെ ആറ് പ്രദേശങ്ങളിൽ കരിമരുന്ന് പ്രകടനം...

ബാഡ്മിന്റൺ താരം പി.വി സിന്ധു വിവാഹിതയായി; വരൻ വെങ്കടദത്ത സായ്

ബാഡ്മിന്റൺ താരം പി.വി സിന്ധു വിവാഹിതയായി. സോഫ്റ്റ്വെയർ കമ്പനിയായ പൊസിഡെക്‌സ് ടെക്നോളജീസിൻ്റെ എക്‌സിക്യൂട്ടീവ് ഡയറക്ടർ വെങ്കടദത്ത സായിയാണ് വരൻ. വിവാഹത്തിൽ രാജ്യത്തെ രാഷ്ട്രീയ, കായിക,...

സൗദിയിൽ ഉല്പാദിപ്പിക്കുന്ന ഒട്ടക പാലിന് ആഗോള വിപണിയിൽ വൻ ഡിമാന്റ്; ലിറ്ററിന് 20 ഡോളര്‍ വരെ

ആ​ഗോള വിപണി കയ്യടക്കുകയാണ് സൗദിയിൽ ഉല്പാദിപ്പിക്കുന്ന ഒട്ടക പാൽ. രാജ്യത്തെ ഒട്ടക പാലിനും അനുബന്ധ ഉല്പന്നങ്ങൾക്കും ആഗോള വിപണിയിൽ വൻ ഡിമാന്റാണുള്ളത്. അന്താരാഷ്ട്ര വിപണിയിൽ...