യുകെയിൽ കെയറർ ജോലിയിലുള്ളവർക്ക് ഇനി ആശ്രിത വിസയില്ല

Date:

Share post:

കുടിയേറ്റം കുറയ്ക്കുന്നതിനുള്ള നടപടികളുടെ ഭാ​ഗമായി വീസ നിയമങ്ങൾ കർശനമാക്കി ബ്രിട്ടൺ. ഇതിനായി അഞ്ചിന പദ്ധതിയാണ് തിങ്കളാഴ്ച സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്. ടോറി എംപിമാരുടെ സമ്മർദ്ദത്തെത്തുടർന്ന് പ്രധാനമന്ത്രി ഋഷി സുനക് കുടിയേറ്റ തോത് ഗണ്യമായി കുറയ്ക്കുന്നതിനുള്ള നടപടികൾ പ്രഖ്യാപിച്ചു.

പുതിയ നിയമങ്ങൾ പ്രാബല്യത്തിൽ വരുന്നതോടെ ഇന്ത്യയിൽ നിന്നടക്കം കെയറർ ജോലിക്കെത്തുന്നവർക്ക് ഇനി ആശ്രിത വീസ ലഭിക്കില്ല. വിദേശികൾക്ക് കുടുംബ വീസ ലഭിക്കാനുള്ള ശമ്പള പരിധിയും ഉയർത്തി. “കുടിയേറ്റം വളരെ കൂടുതലാണ്. യുകെ ഗവൺമെന്റ് ഇത് നിയന്ത്രിക്കാൻ സമൂലമായ നടപടിയെടുക്കുകയാണ്. ഈ നടപടികൾ യുകെക്ക് ഗുണം ചെയ്യുമെന്ന് ഉറപ്പാക്കും. ചരിത്രത്തിൽ ഇതിന് മുമ്പ് ഒരു പ്രധാനമന്ത്രിയും ഇത് ചെയ്തിട്ടില്ല”. ഋഷി സുനക് എക്‌സിൽ വ്യക്തമാക്കി. പദ്ധതി 2024 തുടക്കത്തിൽ പ്രാബല്യത്തിൽ വരുമെന്നാണ് പ്രതീക്ഷ.

കെയറർ ജോലിക്കെത്തുന്നവർക്ക് ഇനി മുതൽ കുടുംബാംഗങ്ങളെ ആശ്രിത വിസയിൽ യുകെയിലേക്ക് കൊണ്ടുവരാൻ കഴിയില്ല. വിദഗ്ധ തൊഴിലുകളിൽ ഏർപ്പെടുന്നവർക്ക് കുടുംബാംഗങ്ങളെ കൊണ്ടുവരാനുള്ള കുറഞ്ഞ ശമ്പള നിബന്ധന ഇപ്പോഴത്തെ 26,000 പൗണ്ടിൽ നിന്ന് 38,700 പൗണ്ടായി വർദ്ധിപ്പിച്ചു. ഫാമിലി വിസ കാറ്റഗറിയിൽ അപേക്ഷിക്കുന്നവർക്കും ഇതേ ശമ്പള നിബന്ധന തന്നെ ബാധകമായിരിക്കും. 2024ന്റെ ആദ്യ പകുതിയോടെ പുതിയ നിബന്ധനകൾ പ്രാബല്യത്തിൽ വരും. രാജ്യത്തേക്കുള്ള വിദേശ കുടിയേറ്റം നിയന്ത്രിക്കുകയെന്ന ലക്ഷ്യത്തോടെയാണ് വ്യവസ്ഥകൾ കൂടുതൽ കർശനമാക്കിയത്. ഇന്ത്യക്കാരെയും ആരോഗ്യ രംഗത്ത് പ്രവർത്തിക്കുന്നവരെയും ബാധിക്കുന്ന തീരുമാനങ്ങൾ കഴിഞ്ഞ ദിവസം ഹോം സെക്രട്ടറി ജെയിംസ് ക്ലെവർലി ഹൗസ് ഓഫ് കോമൺസിൽ അവതരിപ്പിച്ചു. വിദേശികൾക്ക് ആശ്രിതരെ യു.കെയിലേക്ക് കൊണ്ടുവരാനുള്ള വ്യവസ്ഥകൾ കൂടുതൽ കർശനമാക്കുന്നതാണ് ഇതിലെ നിർദേശങ്ങൾ എല്ലാം.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

‘മതേതരത്വത്തിന്റെയും കൂട്ടായ്മയുടെയും വിജയം’; രാഹുൽ മാങ്കൂട്ടത്തിൽ

മതേതരത്വത്തിൻ്റെയും കൂട്ടായ്മ‌യുടെയും വിജയമാണ് പാലക്കാട് തനിക്ക് ലഭിച്ചതെന്ന് യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ. സ്ഥാനാർത്ഥി എന്ന നിലയിൽ ഭാഗ്യം കിട്ടിയ ആളാണ് താനെന്നും തന്നെപ്പോലൊരു...

ദുബായിൽ നാളെ മുതൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാകുമെന്ന് സാലിക്

ദുബായിൽ നാളെ മുതൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാകുമെന്ന് പ്രഖ്യാപിച്ച് സാലിക്. ബിസിനസ് ബേ ഗേറ്റ്, അൽ സഫ സൗത്ത് ഗേറ്റ് എന്നീ...

വയനാടന്‍ ഹൃദയംതൊട്ട് പ്രിയങ്ക, ചേലക്കര ചേർത്തുനിർത്തിയ പ്രദീപ്, പാലക്കാടിന്റെ ജനമനസ് കീഴടക്കി രാഹുൽ

കേരളം കാത്തിരുന്ന ഉപതിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ കന്നിയങ്കത്തിൽ തന്നെ വയനാടിന്റെ പ്രിയങ്കരിയായി മാറിയിരിക്കുകയാണ് പ്രിയങ്ക ​ഗാന്ധി. 4,10,931 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് പ്രിയങ്ക വിജയം ഉറപ്പിച്ചത്....

‘യുഡിഎഫ് നേടിയത് ഉജ്ജ്വല വിജയം, ബിജെപിയെ തടഞ്ഞു നിർത്താൻ ഇനി കോൺ​ഗ്രസ് മാത്രം’; വി.ഡി സതീശൻ

യുഡിഎഫ് നേടിയത് ഉജ്ജ്വല വിജയമാണെന്നും ബിജെപിയെ തടഞ്ഞു നിർത്താൻ ഇനി കോൺ​ഗ്രസ് മാത്രമാണുള്ളതെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമുണ്ടെന്നതിൻ്റെ തെളിവാണ്...