യുഎഇ പൗരന്മാർക്ക് യുകെയിലേക്ക് വിസ വേണ്ട; ഇ.ടി.എ പദ്ധതി അടുത്ത വര്‍ഷം മുതല്‍

Date:

Share post:

യുഎഇ പൗരന്മാർക്ക് അടുത്ത വർഷം മുതൽ യുകെയിലേക്ക് യാത്ര ചെയ്യാന്‍ വിസ ആവശ്യമില്ലെന്ന് യുകെയിലെ യുഎഇ അംബാസഡർ മൻസൂർ അബുൽഹൂൾ . 2023-ൽ പുറത്തിറങ്ങുന്ന യുകെയുടെ ഇലക്ട്രോണിക് ട്രാവൽ ഓതറൈസേഷൻ (ഇടിഎ) പദ്ധതിയുടെ ഭാഗമായാണ് യാത്രകൾക്ക് ഇ‍ളവ്. ഹ്രസ്വകാല യാത്രകൾക്ക് നേരത്തെ തന്നെ ഇളവ് പ്രഖ്യാപിച്ചിരുന്നെങ്കിലും എപ്പോൾ മുതല്‍ എന്നത് സംബന്ധിച്ച് ധാരണ ആയിരുന്നില്ല.

ഇടിഎ പദ്ധതിയുടെ കീഴിൽ ഈ സൗകര്യം ആസ്വദിക്കുന്ന ആദ്യ രാജ്യങ്ങളിലൊന്നാണ് യുഎഇ. എമിറേറ്റ്സും യുകെയും തമ്മില്‍ നയതന്ത്ര, നിക്ഷേപ മേഖലയിലുളള സഹകരണം കണക്കിലെടുത്താണ് നടപടി. ഇടിഎ നടപ്പാകുന്നതോടെ ഇരുരാജ്യങ്ങളും തമ്മിലുളള ബന്ധം കൂടുതല്‍ ദൃഢമാകുമെന്നും യുഎഇ അംബാസഡര്‍ സൂചിപ്പിച്ചു.

യുഎഇ പൗരന്‍മാരുടെ യുകെ യാത്ര ലളിതമാക്കിയതിന് യുകെ ഭരണാധികാരികളോടും ലണ്ടനിലെ യുഎഇ വിദേശകാര്യമന്ത്രാലയത്തോടും അദ്ദേഹം നന്ദിയും രേഖപ്പെടുത്തി. യുകെയിലേക്ക് എമിറാറ്റികൾക്കുള്ള യാത്രാ നിയന്ത്രണങ്ങൾ കുറയ്ക്കുന്നത് സംബന്ധിച്ച് മാസങ്ങൾക്ക് മുമ്പ് തന്നെ ചര്‍ച്ചകൾ ആരംഭിച്ചിരുന്നു. യുഎഇയെ കൂടാതെ ഇതര ജിസിസി രാജ്യങ്ങളും ഇടിഎ പദ്ധതിയുടെ ഭാഗമാകുമെന്നാണ് റിപ്പോര്‍ട്ടുകൾ.

ഇക്കൊല്ലത്തെ ഹെൻലി പാസ്‌പോർട്ട് സൂചികയിൽ ആഗോളതലത്തിൽ യുഎഇയ്ക്ക് 15-ാം സ്ഥാനമാണുളളത് . അറബ് ലോകത്ത് ഒന്നാം സ്ഥാനവും യുഎഇയ്ക്കാണ്. ഈ നേട്ടത്തോടെ യുഎഇ പൗരന്‍മാര്‍ക്ക് വിസ-ഓൺ-അറൈവൽ സ്‌കോർ 175 ലഭ്യമാകുന്നതും പദ്ധതി നടപ്പാക്കുന്നതിന് അനുകൂല ഘടകമായി.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

യുഎഇ ദേശീയ ദിനം; ഔദ്യോഗിക ഗാനം പുറത്തിറക്കി

53-ാമത് യുഎഇ ദേശീയ ദിനത്തോടനുബന്ധിച്ചുള്ള ഔദ്യോഗിക ഗാനം പുറത്തിറക്കി. യൂണിയൻ ഡേ സംഘാടക സമിതിയാണ് ​ഗാനം പുറത്തിറക്കിയത്. 'ബദൗ ബനീന ഉമ്മ' (Badou Baniina...

യുഎഇ ദേശീയ ദിനം; ഷാർജയിലും അജ്മാനിലും സർക്കാർ ജീവനക്കാർക്ക് ശമ്പളത്തോടുകൂടിയ അവധി

യുഎഇ ദേശീയ ദിനം പ്രമാണിച്ച് ഷാർജയിലും അജ്മാനിലും സർക്കാർ ജീവനക്കാർക്ക് അവധി പ്രഖ്യാപിച്ചു. ജീവനക്കാർക്ക് ശമ്പളത്തോടുകൂടിയ അവധിയാണ് മാനവ വിഭവശേഷി വകുപ്പ് പ്രഖ്യാപിച്ചത്. ഡിസംബർ 2,...

ബജ്‌രംഗ് പുനിയക്ക് നാല് വർഷം വിലക്ക്; ദേശീയ ഉത്തേജക വിരുദ്ധ സമിതിയുടേതാണ് നടപടി

ഗുസ്‌തി താരവും ടോക്കിയോ ഒളിംപിക്സ് വെങ്കല മെഡൽ ജേതാവുമായ ബജ്‌രംഗ് പുനിയക്ക് നാല് വർഷം വിലക്ക്. ദേശീയ ഉത്തേജക വിരുദ്ധ സമിതിയുടേതാണ് നടപടി. ഉത്തേജക...

സുരക്ഷ വർധിപ്പിക്കാനൊരുങ്ങി ദുബായ് ആര്‍ടിഎ; ഗ്രാമപ്രദേശങ്ങളിൽ കൂടുതൽ തെരുവ് വിളക്കുകൾ സ്ഥാപിക്കും

ദുബായുടെ ​ഗ്രാമപ്രദേശങ്ങളിലെ സുരക്ഷ വർധിപ്പിക്കാനൊരുങ്ങി ദുബായ് റോഡ്സ് ആന്റ് ട്രാൻസ്പോർട്ട് അതോറിറ്റി. ഇതിനായി വിവിധ ഭാ​ഗങ്ങളിൽ കൂടുതൽ തെരുവ് വിളക്കുകൾ സ്ഥാപിക്കാനാണ് തീരുമാനം. 2026...