ഐക്യരാഷ്ട്രസഭയുടെ ഉപസംഘടനയായ യുനെസ്കോയുടെ അംഗീകാരമായ സാഹിത്യ നഗരം പദവി സ്വന്തമാക്കി കോഴിക്കോട്. ഈ പദവി ലഭിക്കുന്ന ഇന്ത്യയിലെ ആദ്യ നഗരമാണ് കോഴിക്കോട്. ജില്ലയുടെ സാഹിത്യ പൈതൃകം കണക്കിലെടുത്താണ് ഈ നേട്ടം ലഭിച്ചത്.
പുതിയതായി തിരഞ്ഞെടുത്ത 55 പുതിയ ക്രിയേറ്റീവ് നഗരങ്ങളിലാണ് ഇതോടെ കോഴിക്കോടും സ്ഥാനംപിടിച്ചത്. സംഗീത നഗരങ്ങളുടെ പട്ടികയിൽ മധ്യപ്രദേശിലെ ഗ്വാളിയോറും ഇടംനേടിയിട്ടുണ്ട്.
വികസനത്തിന്റെ ഭാഗമായി സംസ്കാരവും സർഗ്ഗാത്മകതയും ഉപയോഗിക്കുന്നതിലും നഗരാസൂത്രണത്തിൽ നൂതന സമ്പ്രദായങ്ങൾ പ്രദർശിപ്പിക്കുന്നതിലുള്ള പ്രതിബദ്ധതയ്ക്കുമുള്ള അംഗീകാരം എന്ന നിലയിലാണ് യുനെസ്കോ പദവി നൽകുന്നത്.