ദിവസേന 10 വീതം ബന്ദികളെ ഹമാസ്​ മോചിപ്പിച്ചാൽ വെടിനിർത്തൽ ദീർഘിപ്പിക്കാമെന്ന്​ ഇ​സ്രായേൽ പ്രധാനമന്ത്രി

Date:

Share post:

​ഗാസയിൽ വെടിനിർത്തൽ നാലാം ദിവസത്തിലേയ്ക്ക് കടക്കുമ്പോൾ വെടിനിർത്തൽ ദീർഘിപ്പിക്കാനുള്ള വിവിധ രാജ്യങ്ങളുടെ ആവശ്യം ശക്തമാകുന്നു. ഇതിനിടെ ദിവസേന 10 വീതം ബന്ദികളെ ഹമാസ്​ മോചിപ്പിച്ചാൽ വെടിനിർത്തൽ ദീർഘിപ്പിക്കാമെന്ന്​ പ്രഖ്യാപിച്ചിരിക്കുകയാണ് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു.

വെടിനിർത്തലിന്റെ മൂന്നാം ദിവസമായ ഇന്നലെ രാത്രി 13 ഇസ്രായേൽ ബന്ദികളെ ഹമാസ് മോചിപ്പിച്ചിരുന്നു. ഇതിനുപുറമെ തായ്‌ലാന്റിൽ നിന്നുള്ള മൂന്ന് പേരെയും ഒരു റഷ്യൻ പൗരനെയും ഉപാധികളില്ലാതെയും ഹമാസ് കൈമാറി. തടവറകളിലുള്ള 39 ഫലസ്‌തീനികളെ ഇസ്രായേലും വിട്ടയച്ചു. ബന്ദികളെ കൈമാറി വെടിനിർത്തൽ നീട്ടാനുള്ള ചർച്ച ഊർജിതമാണെന്ന് മധ്യസ്ഥ രാജ്യങ്ങളായ ഖത്തറും ഈജിപ്‌തും അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അമേരിക്കൻ പ്രസിഡൻ്റ് ജോ ബൈഡൻ നെതന്യാഹുവുമായി ഫോണിൽ ചർച്ച നടത്തിയതും ഇസ്രയേൽ അവരുടെ നിലപാട് വ്യക്തമാക്കിയതും. എന്നാൽ ദിവസേന 10 ബന്ദികളെ മോചിപ്പിക്കുക എന്ന ഇസ്രായേൽ വ്യവസ്ഥ സംബന്ധിച്ച ഹമാസിൻ്റെ പ്രതികരണം ഇതുവരെ പുറത്തുവന്നിട്ടില്ല.

ഗാസയിലേയ്ക്ക് കൂടുതൽ സഹായം എത്തിക്കുക എന്നതുൾപ്പെടെ ഹമാസ് മുന്നോട്ടുവെച്ച ആവശ്യം അമേരിക്ക അംഗീകരിച്ചതായി മധ്യസ്ഥ രാജ്യങ്ങൾ അറിയിച്ചു. സമഗ്ര വെടിനിർത്തൽ സാധ്യമാക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് ഖത്തർ നേതൃത്വവും ഇതിനിടെ വ്യക്ത‌മാക്കി. ഇന്ന് രാത്രിക്കുള്ളിൽ വെടിനിർത്തലുമായി ബന്ധപ്പെട്ട് അനുകൂല തീരുമാനം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ജനങ്ങൾ. ഫലസ്‌തീൻ തടവുകാരുടെ മോചനം റാമല്ലയിൽ ആയിരങ്ങൾ തെരുവിലിറങ്ങിയാണ് ആഘോഷിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

തുടർച്ചയായി രണ്ട് സെഞ്ചുറിയും രണ്ട് ഡക്കും; നാണക്കേടിന്റെ റെക്കോർഡുമായി സഞ്ജു

തുടർച്ചയായ സെഞ്ചുറിക്ക് ശേഷം നാണക്കേടിന്റെ ഭാരവും പേറി മലയാളി താരം സഞ്ജു സാംസൺ. ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൂന്നാം ട്വന്റി20യിലും സഞ്ജുവിന് നേരിടേണ്ടിവന്നത് നിരാശയാണ്. രണ്ട് പന്തുകൾ...

‘യുഎഇ ഭരണാധികാരികളുടെ സാമ്പത്തിക കാഴ്ചപ്പാടുകൾ പ്രശംസനീയം’; തമിഴ്നാട് മന്ത്രി ഡോ. പളനിവേൽ ത്യാഗരാജൻ

യുഎഇ ഭരണാധികാരികളുടെ വികസന കാഴ്ചപ്പാടുകളെ പ്രശംസിച്ച് തമിഴ്നാട് ഐടി, ഡിജിറ്റൽ സേവന വകുപ്പ് മന്ത്രി ഡോ. പളനിവേൽ ത്യാഗരാജൻ. സാമ്പത്തിക നയങ്ങൾ രൂപീകരിക്കുന്നതിലും അവ...

‘ഈദ് അൽ ഇത്തിഹാദ്’; യുഎഇ ദേശീയ ദിനത്തിന് ഇനി പുതിയ പേര്

യുഎഇ ദേശീയ ദിനാഘോഷങ്ങൾ ഇനി 'ഈദ് അൽ ഇത്തിഹാദ്' എന്ന് ഔദ്യോഗികമായി അറിയപ്പെടും. സംഘാടക സമിതിയാണ് പുതിയ പേര് പ്രഖ്യാപിച്ചത്. 53-ാമത് ദേശീയ ദിനമാണ് യുഎഇയിൽ...

‘ഉരുക്കൊന്നുമല്ല, മഹാ പാവമാ’; വൈറലായി സന്തോഷ് പണ്ഡിറ്റിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്

നടനും സംവിധായകനും നിർമ്മാതാവും സംഗീത സംവിധായകനും ഗായകനും ഗാനരചയിതാവുമൊക്കെയായി സിനിമയുടെ എല്ലാ കാര്യങ്ങളും ഒറ്റയ്ക്ക് ചെയ്ത് ശ്രദ്ധ നേടിയ താരമാണ് സന്തോഷ് പണ്ഡിറ്റ്. പൊതുവിഷയങ്ങളിൽ...