സാമ്പത്തിക തട്ടിപ്പ്, സൈബർ കുറ്റകൃത്യങ്ങൾ, മയക്കുമരുന്ന് കടത്ത് എന്നിവ കൈകാര്യം ചെയ്യാൻ ഡിജിറ്റല്‍ സംവിധാനങ്ങൾ ഏര്‍പ്പെടുത്തി ഇന്റർപോൾ. ഇന്റര്‍പോൾ പ്രസിഡന്റ് മേജർ ജനറൽ അഹമ്മദ് അൽ റയ്സിയാണ് ഇക്കാര്യം അറിയിച്ചത്.
റാൻസംവെയർ ആക്രമണങ്ങളും മയക്കുമരുന്ന് കടത്തും ഏഷ്യയിലെ ഏറ്റവും വലിയ കുറ്റകൃത്യ ഭീഷണികളിൽ ഒന്നാണ്. കഴിഞ്ഞ വർഷം, ഏഷ്യയിൽ മാത്രം ഇന്റർപോൾ ഓപ്പറേഷനുകളിൽ 4,000 ത്തിലധികം പ്രതികൾ അറസ്റ്റിലായി. 1 ബില്യൺ ഡോളറിലധികം (3.6 ബില്യൺ ദിർഹം) ക്രിമിനൽ സ്വത്തുക്കൾ തടയുകയും ചെയ്തെന്ന് മേജർ ജനറൽ അൽ റൈസി പറഞ്ഞു.
അടുത്തിടെ അബുദാബിയിൽ നടന്ന ഇന്റർപോൾ ഏഷ്യൻ റീജിയണൽ കോൺഫറൻസിൽ 42 രാജ്യങ്ങളിൽ നിന്നുള്ള 150ലധികം നിയമപാലകരുമായി മേഖലയിലെ പ്രശ്നങ്ങളെക്കുറിച്ച് ചര്‍ച്ചചെയ്തു. സൈബർ കുറ്റകൃത്യങ്ങൾ പെരുകുകയാണെന്നും കോണ്‍ഫറന്‍സ് വിലയിരുത്തി. ഇന്റർപോളിനെ ഡിജിറ്റൽ യുഗത്തിലേക്ക് മാറ്റുന്നത് സംബന്ധിച്ചും കോണ്ഫറസ്് തീരുമാനമെടുത്തിരുന്നു.
UAE, ബഹ്റൈൻ, ഖത്തർ, ഒമാൻ, ഇറാഖ്, ജോർദാൻ എന്നിവയുൾപ്പെടെ 22 രാജ്യങ്ങളുടെ സഹായത്തോടെയാണ് കഴിഞ്ഞ വര്‍ഷം 1,300-ലധികം അറസ്റ്റുകൾ നടന്നത്. 581 കിലോഗ്രാം നിരോധിത ക്യാപ്റ്റഗൺ ഗുളികകൾ പിടിച്ചെടുക്കുകയും ചെയ്തിരുന്നു. പരസ്പര സഹകരണത്തോടെയുളള ഇന്റർപോളിന്റെ പ്രവര്‍ത്തനം വിജയകരമാണെന്നാണ് ഈ കണക്കകുകൾ സൂചിപ്പിക്കുന്നത്.