അൽപ്പം കടുപ്പത്തിലുളളരു നിയമവുമായി വരികയാണ് ചൈന . കുട്ടികൾക്ക് ഇൻ്റർനെറ്റ് വിലക്ക് നടപ്പാക്കാനാണ് നീക്കം കുട്ടികളുടെ ഇൻ്റർനെറ്റ് അടിമത്തവും സ്മാർട് ഫോൺ ഉപയോഗവും കുറയ്ക്കുകയാണ് പ്രധാന ലക്ഷ്യം.
സൈബർ സ്പേസ് അഡ്മിനിസ്ട്രേഷൻ ഓഫ് ചൈനയാണ് പുതിയ നിയമത്തിൻ്റെ ചട്ടക്കൂട് തയാറാക്കിയിരിക്കുന്നത്. പൊതുജന അഭിപ്രായം അറിഞ്ഞശേഷം സെപ്റ്റംബർ രണ്ടിന് നിയമം പ്രാബല്യത്തിലെത്തുന്നത് സംബന്ധിച്ച അന്തിമ തീരുമാനം ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ.
നിയമം പ്രാബല്യത്തിലെത്തിയാൽ 18 വയസ്സിൽ താഴെയുള്ള വിദ്യാർത്ഥികൾ ഉൾപ്പടെ കുട്ടികൾക്ക് രാത്രി 10 മുതൽ രാവിലെ 6 വരെ മൊബൈൽഫോൺ വഴി ഇൻ്റർനെറ്റ് ഉപയോഗിക്കുന്നതിനു കർശന നിയന്ത്രണമാണ് ഉണ്ടാവുക. പ്രായപരിധി അനുസരിച്ച് ഇൻ്റർനെറ്റ് ഉപയോഗ സമയപരിധിയും നിശ്ചയിക്കും.
8 വയസ്സു വരെയുള്ളവർക്ക് ദിവസം പരമാവധി 40 മിനിറ്റ് മാത്രമാണ് ഫോൺ ഉപയോഗിക്കാൻ അനുവാദം. 17 വയസ്സുള്ളവർക്കു പരമാവധി രണ്ടു മണിക്കൂറാണ് ഇൻ്റനെറ്റ് അനുമതി ലഭ്യമാവുക.