500 പുതിയ വിമാനങ്ങൾ വാങ്ങാനൊരുങ്ങി ഇൻഡി​ഗോ; എയർബസുമായി കരാർ ഉറപ്പിച്ച് കമ്പനി

Date:

Share post:

500 പുതിയ വിമാനങ്ങൾ കൂടി വാങ്ങാൻ പദ്ധതിയിട്ട് ഇൻഡിഗോ. എയർബസിൽ നിന്നാണ് കമ്പനി 500 വിമാനങ്ങൾ കൂടി വാങ്ങാൻ കരാർ ഉറപ്പിച്ചത്. എ320 വിഭാഗത്തിലുള്ള വിമാനങ്ങളാണ് ഇൻഡി​ഗോ വാങ്ങാൻ തീരുമാനിച്ചതെന്ന് എയർബസ് മേധാവി പീറ്റർ എൽബേഴ്സ് പറഞ്ഞു.

ടർക്കിഷ് എയർലൈനുകളുമായി സഹകരിച്ച് യൂറോപ്പിലേക്ക് കൂടി സേവനം വ്യാപിപ്പിക്കാനുള്ള തയ്യാറെടുപ്പിന്റെ ഭാഗമായാണ് 500 വിമാനങ്ങൾക്ക് ഓർഡർ നൽകിയിട്ടുള്ളതെന്ന് ഇൻഡി​ഗോ എയർലൈനിന്റെ അന്താരാഷ്ട്ര സെയിൽസ് മേധാവി വിനയ് മൽഹോത്രയാണ് പറഞ്ഞു. ഇന്ത്യയിൽ നിന്ന് ഇസ്താംബൂളിലേക്കും യൂറോപ്പിലേക്കുമുള്ള യാത്രാ സർവീസുകൾ മെച്ചപ്പെടുത്താൻ ഇത് സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു. നിലവിൽ പ്രതിദിനം 1800 വിമാനങ്ങൾ സർവീസ് നടത്തുന്നുണ്ട്. അതിൽ 10 ശതമാനം അന്താരാഷ്ട്ര റൂട്ടുകളിലാണ്.

അടുത്തിടെ എയർ ഇന്ത്യ 470 വിമാനങ്ങൾക്ക് ഓർഡർ നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് ഇൻഡിഗോയും വിമാനങ്ങൾക്ക് ഒരുമിച്ച് ഓർഡർ നൽകിയിരിക്കുന്നത്. 10 വർഷത്തിനുള്ളിൽ എ 320 വിഭാഗത്തിൽപ്പെടുന്ന 1330 വിമാനങ്ങളാണ് ഇൻഡിഗോ ആകെ വാങ്ങാൻ ഉദ്ദേശിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

ഇനി ശരണംവിളിയുടെ നാളുകൾ; മണ്ഡലകാലത്തിനായി ശബരിമല നട തുറന്നു

മണ്ഡലകാലത്തിന് മുന്നോടിയായി ശബരിമല നട തുറന്നു. നാളെ മുതൽ ഭക്തർക്ക് ദർശനത്തിനായി പ്രവേശനം ലഭിക്കും. മേൽശാന്തി പി.എൻ മഹേഷ് പതിനെട്ടാംപടി ഇറങ്ങി ആഴി തെളിയിച്ചു....

നിയമലംഘനം; 24 മണിക്കൂറിനുള്ളിൽ 26 വാഹനങ്ങൾ പിടിച്ചെടുത്ത് ദുബായ് പൊലീസ്

24 മണിക്കൂറിനുള്ളിൽ നിയമലംഘനം നടത്തിയ 26 വാഹനങ്ങൾ പിടിച്ചെടുത്ത് ദുബായ് പൊലീസ്. അൽ ഖവാനീജ് ഏരിയയിൽ അനധികൃതമായി വാഹന പരിഷ്‌കരണങ്ങൾ നടത്തുകയും വലിയ ശബ്ദത്തിൽ...

ഷാർജ രാജ്യാന്തര പുസ്തക മേളയുടെ ഭാ​ഗമാകാൻ മലയാളത്തിലെ എഴുത്തുകാരും കവികളും

ഷാർജ രാജ്യാന്തര പുസ്തക മേളയുടെ ഭാ​ഗമാകാൻ മലയാളത്തിലെ ശ്രദ്ധേയരായ എഴുത്തുകാരും കവികളും എത്തും. സമാപന വാരാന്ത്യത്തിലാണ് മലയാള സാഹിത്യത്തേക്കുറിച്ചും എഴുത്തുകളേക്കുറിച്ചും സംവദിക്കാൻ പുസ്തക മേളയിൽ...

ഷാർജ പുസ്തകമേള അവസാന ദിവസങ്ങളിലേക്ക്; ഗതാഗതത്തിരക്ക് ഒഴിവാക്കാൻ ബോട്ട് സർവ്വീസും

ഷാർജയിൽ മുന്നേറുന്ന 43-ാമത് രാജ്യാന്തര പുസ്തകമേളയ്ക്ക് എത്തുന്നവർക്ക് സൗജന്യ ബോട്ട് സവാരി ആസ്വാദിക്കാനും അവസരം. എക്സ്പോ സെൻ്ററിലേക്ക് എത്തുന്നവർക്കുവേണ്ടിയാണ് ബുക്ക് അതോറിറ്റ് സൌജന്യ ബോട്ട്...