ടെസ്ല സിഇഒ ഇലോൺ മസ്കുമായി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തി. ടെസ്ല ഇന്ത്യയിലേക്ക് നിക്ഷേപം നടത്തുന്ന കാര്യത്തില്‍ ആത്മവിശ്വാസമുണ്ടെന്ന് മസ്ക് അറിയിച്ചു. കൂടാതെ വളരെ നല്ല രീതിയിലുള്ള ചർച്ചയായിരുന്നു മോദിയുമായി നടന്നതെന്നും അദ്ദേഹം പറഞ്ഞു. ഭാവിയിൽ വലിയ പ്രഖ്യാപനങ്ങൾ ഉണ്ടാകാനുള്ള സാധ്യത ഉണ്ടെന്നും മസ്ക് കൂട്ടിച്ചേർത്തു. ട്വിറ്റർ ഏറ്റെടുത്ത ശേഷം ആദ്യമായാണ് നരേന്ദ്ര മോദി മസ്കിനെ കാണുന്നത്.
എല്ലാ വലിയ രാജ്യങ്ങളെക്കാളും നിരവധി സാധ്യതകള്‍ മുന്നിലുള്ള രാജ്യമാണ് ഇന്ത്യ. ഇന്ത്യയിലേക്ക് നിക്ഷേപങ്ങളെത്തിക്കാന്‍ പ്രധാനമന്ത്രി മോദി വലിയ പരിശ്രമമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. കൂടാതെ ഇന്ത്യയ്ക്ക് ഏറെ പ്രയോജനം ചെയ്യുന്നതാണ് അദ്ദേഹത്തിന്റെ കാഴ്ചപ്പാട്. ഇന്ത്യയിൽ കാര്യമായ നിക്ഷേപം ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്നും മസ്ക് പറഞ്ഞു.
വളരെ ഇഷ്ടമുള്ള നേതാവും വ്യക്തിയുമാണ് നരേന്ദ്ര മോദി. നേരത്തെ അദ്ദേഹത്തെ അറിയുകയും ചെയ്യും. മോദിയുടെ ആരാധകനാണെന്നും കൂടിക്കാഴ്ചയ്ക്കുശേഷം മസ്ക് പറഞ്ഞു. ഇന്ത്യൻ പ്രധാനമന്ത്രിയുമായി നടന്നത് വിശിഷ്ടമായ കൂടിക്കാഴ്ചയാണെന്നും മസ്ക് പറഞ്ഞു. കൂടാതെ അടുത്തവര്‍ഷം വീണ്ടും ഇന്ത്യ സന്ദര്‍ശിക്കുന്ന കാര്യം പരിഗണനയിൽ ഉണ്ടെന്നും ഇലോണ്‍ മസ്ക് കൂട്ടിച്ചേർത്തു.