യു.എസില്‍ ഭാര്യയെ കൊന്ന് ഒളിവില്‍ പോയി, ഇന്ത്യക്കാരനെ കണ്ടെത്താന്‍ 2.1 കോടി രൂപ റിവാര്‍ഡ് പ്രഖ്യാപിച്ച് എഫ്.ബി.ഐ

Date:

Share post:

യു.എസില്‍ ഭാര്യയെ കൊല ചെയ്തതിന് ശേഷം ഒളിവില്‍ പോയ ഇന്ത്യക്കാരനെ കണ്ടെത്താന്‍ 2.1 കോടി രൂപ റിവാര്‍ഡ് പ്രഖ്യാപിച്ച് എഫ്. ബി. ഐ. ഗുജറാത്ത് സ്വദേശിയായ 32 വയസുള്ള ഭദ്രേഷ്‌കുമാര്‍ ചേതന്‍ഭായ് പട്ടേല്‍ എന്നയാളെ കണ്ടെത്താനാണ് എഫ്.ബി.ഐ. റിവാര്‍ഡ് പ്രഖ്യാപിച്ചത്. ഇയാളുടെ വിവിധ ചിത്രങ്ങള്‍ സഹിതമുള്ള അറിയിപ്പ് എഫ്.ബി.ഐ എക്‌സില്‍ പങ്കുവച്ചു.

2015 ഏപ്രില്‍ 12ന് മേരിലാന്റിലെ ഹനോവറില്‍ ഇരുവരും ജോലി ചെയ്തിരുന്ന ഡോനറ്റ് ഷോപ്പില്‍ വച്ചാണ് ചേതന്‍ പട്ടേല്‍ ഭാര്യ പലക്ക് പട്ടേലിനെ കൊല ചെയ്തത്. അന്ന് പലക്കിന് 21 വയസ്സ് മാത്രമായിരുന്നു പ്രായം. ഷോപ്പിന്റെ പുറകിലെ മുറിയില്‍ വച്ച് പലക്കിനെ ഭദ്രേഷ്‌കുമാര്‍ അടുക്കളയില്‍ ഉപയോഗിക്കുന്ന കത്തി ഉപയോഗിച്ച് പല തവണ കുത്തുകയായിരുന്നു. രാത്രിയില്‍ കടയില്‍ ആളുകളുള്ള സമയത്ത് നടന്ന അരുംകൊലയും കൃത്യത്തിന് ശേഷം ഇയാള്‍ ഓടിപ്പോകുന്നതും സിസിടിവില്‍ പതിഞ്ഞിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

സൗദി അതിശൈത്യത്തിലേയ്ക്ക്; വരുന്ന നാല് ദിവസങ്ങളിൽ മഴയ്ക്കും തണുത്ത കാറ്റിനും സാധ്യത

സൗദി അറേബ്യ അതിശൈത്യത്തിലേയ്ക്ക് കടക്കുന്നു. വരും ദിവസങ്ങളിൽ രാജ്യത്ത് തണുപ്പിന്റെ കാഠിന്യം കൂടുമെന്നും അടുത്ത നാല് ദിവസങ്ങളിൽ തണുത്ത കാറ്റ് അനുഭവപ്പെടുമെന്നുമാണ് കാലാവസ്ഥാ കേന്ദ്രം...

‘വല്ല്യേട്ടന്‍ വീണ്ടും നിങ്ങളെ കാണാനെത്തുന്നു’; വീഡിയോയുമായി മമ്മൂട്ടി, കയ്യടിച്ച് ആരാധകർ

മലയാളത്തിലെ എക്കാലത്തെയും മികച്ച ആക്ഷൻ ത്രില്ലറുകളിൽ ഒന്നായ മമ്മൂട്ടി ചിത്രം 'വല്ലേട്ടൻ' 4കെ മികവിൽ വീണ്ടും പ്രേക്ഷകരിലേയ്ക്ക് എത്തുകയാണ്. വെള്ളിയാഴ്‌ചയാണ് ചിത്രം റീ-റിലീസ് ചെയ്യുന്നത്....

53-ാം ദേശീയ ദിനത്തിന് മുന്നോടിയായി 3,000 തടവുകാരെ മോചിപ്പിക്കാൻ ഉത്തരവിട്ട് യുഎഇ ഭരണാധികാരികൾ

53-ാം ദേശീയദിനം ആഘോഷിക്കാനൊരുങ്ങുകയാണ് യുഎഇ. ഇതിന് മുന്നോടിയായി 3,000 തടവുകാരെ മോചിപ്പിക്കാൻ ഉത്തരവിട്ട് യുഎഇ ഭരണാധികാരികൾ. യുഎഇ പ്രസിഡൻ്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ്...

എമിറേറ്റ്സിൻ്റെ ആദ്യ എയർബസായ എ350യിൽ പര്യടനം നടത്തി ഷെയ്ഖ് മുഹമ്മദ്

എമിറേറ്റ്സിൻ്റെ ആദ്യ എയർബസായ എ350യിൽ പര്യടനം നടത്തി യുഎഇ വൈസ് പ്രസിഡൻ്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം....