ഗാസ സംഘർഷം ലോകത്തെ ബാധിക്കുമൊ, അതിർത്തി രാജ്യങ്ങളുടെ സ്ഥിതി എന്താകും

Date:

Share post:

മിഡിൽ ഈസ്റ്റ് രാജ്യങ്ങളുടെ സാമൂഹ്യരാഷ്ട്രീയ സമ്പദ് വ്യവസ്ഥയെ സാരമായി ബാധിക്കുന്ന നിലയിലാണ് ഇസ്രായേൽ -ഗാസ്സ സംഘർഷത്തിൻ്റെ പോക്ക്. ഇസ്രയേലുമായി അതിർത്തി പങ്കിടുന്ന രാജ്യങ്ങളിൽ സാമ്പത്തിക പ്രതിസന്ധികൾ അലയടിക്കുന്നതായാണ് സൂചനകൾ. ടൂറിസത്തെ സാരമായി ബാധിക്കുന്നതിനാൽ ഈജിപ്ത്, ജോർദാൻ, ലെബനൻ എന്നിവയാണ് കൂടുതൽ പ്രതിസന്ധിയിലേക്ക് എത്തുകയെന്നാണ് വിദഗ്ദ്ധ നിരീക്ഷണം.

ആഗോള എണ്ണ വിതരണത്തിന് അത്യന്താപേക്ഷിതമായ ഒരു മേഖലയിൽ സമ്മർദ്ദമേറുന്നത് ലോകരാജ്യങ്ങളിൽ പ്രതിധ്വനികൾ സൃഷ്ടിക്കും. യുദ്ധം സാമ്പത്തിക വികസനത്തെ അപകടകരമായ ഘട്ടത്തിലേക്ക് എത്തിക്കുമെന്ന് ലോകബാങ്ക് തലവൻ അജയ് ബംഗ സൗദി അറേബ്യയിൽ നടന്ന ഒരു സമ്മേളനത്തിൽ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. സമാനമാണ് അന്താരാഷ്ട്ര നാണയ നിധിയുടേയും വിലയിരുത്തൽ.

ഈജിപ്തിലെ പ്രധാൻ സാമ്പത്തിക സ്ത്രോതസ്സുകളിലൊന്ന് വിനോദസഞ്ചാരമാണ്. രാജ്യത്തെ പുരാതന പിരമിഡുകളും ചരിത്രവും പര്യവേക്ഷണം ചെയ്യാൻ ആഗ്രഹിക്കുന്ന വിനോദ സഞ്ചാരികളുടെ നഷ്ടം രാജ്യത്തെ സമസ്തമേഖലയിലും പ്രകടമാകും. മന്ദഗതിയിലുള്ള സാമ്പത്തിക വളർച്ചയും കുറഞ്ഞ വിദേശ നിക്ഷേപവും കാരണം ജോർദാനും ബുദ്ധിമുട്ടുകയാണെന്ന് അന്താരാഷ്ട്ര നാണയ നിധി പറയുന്നു. സമാന സാഹചര്യത്തിലാണ് ലെബനനും.

പലായനം ഉൾപ്പെടെയുളള വിഷയങ്ങളും അന്താരാഷ്ട്ര പ്രശ്നമാകും. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന മിഡിലീസ്റ്റ് രാജ്യങ്ങളുടെ സ്ഥിതി ദയനീയമാകുന്നത് ഗൾഫ് മേഖലിയിൽ പിരിമുറക്കമുണ്ടാക്കും. അങ്ങനെ സംഭവിച്ചാൽ അന്താരാഷ്ട്ര വിപണികളെയും ലോകമെമ്പാടുമുള്ള സമ്പദ്‌വ്യവസ്ഥകളെയും സാരമായി ബാധിക്കുമെന്നാണ് സാമ്പത്തിക സംഘടനകൾ വ്യക്തമാക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

വേഷം തെരഞ്ഞെടുക്കുന്നത് പോലെ ആഭരണങ്ങളും; ഫഹദിൻ്റെ പരസ്യം ഹിറ്റ്

മലയാളികളുടെ പ്രിയ നടൻ ഫഹദ് ഫാസിൽ ബ്രാൻഡ് അംബാസിഡർ ആയ കവിത ഗോൾഡ് ആൻഡ് ഡയമണ്ട്സിൻ്റെ ഏറ്റവും പുതിയ പരസ്യം വൻഹിറ്റ്. സ്റ്റൈലിലും ആറ്റിട്യൂഡിലും...

പുതുവർഷത്തെ വരവേൽക്കാനൊരുങ്ങി ദുബായ്; 6 സ്ഥലങ്ങളിൽ കരിമരുന്ന് പ്രകടനം

2025-നെ വരവേൽക്കാനൊരുങ്ങിയിരിക്കുകയാണ് ദുബായ്. വിവിധ ആഘോഷ പരിപാടികളാണ് എമിറേറ്റിന്റെ വിവിധ ഭാ​ഗങ്ങളിലായി ഒരുക്കിയിരിക്കുന്നത്. പുതുവർഷത്തിൻ്റെ ആദ്യ മിനിറ്റുകളിൽ ദുബായിലെ ആറ് പ്രദേശങ്ങളിൽ കരിമരുന്ന് പ്രകടനം...

ബാഡ്മിന്റൺ താരം പി.വി സിന്ധു വിവാഹിതയായി; വരൻ വെങ്കടദത്ത സായ്

ബാഡ്മിന്റൺ താരം പി.വി സിന്ധു വിവാഹിതയായി. സോഫ്റ്റ്വെയർ കമ്പനിയായ പൊസിഡെക്‌സ് ടെക്നോളജീസിൻ്റെ എക്‌സിക്യൂട്ടീവ് ഡയറക്ടർ വെങ്കടദത്ത സായിയാണ് വരൻ. വിവാഹത്തിൽ രാജ്യത്തെ രാഷ്ട്രീയ, കായിക,...

സൗദിയിൽ ഉല്പാദിപ്പിക്കുന്ന ഒട്ടക പാലിന് ആഗോള വിപണിയിൽ വൻ ഡിമാന്റ്; ലിറ്ററിന് 20 ഡോളര്‍ വരെ

ആ​ഗോള വിപണി കയ്യടക്കുകയാണ് സൗദിയിൽ ഉല്പാദിപ്പിക്കുന്ന ഒട്ടക പാൽ. രാജ്യത്തെ ഒട്ടക പാലിനും അനുബന്ധ ഉല്പന്നങ്ങൾക്കും ആഗോള വിപണിയിൽ വൻ ഡിമാന്റാണുള്ളത്. അന്താരാഷ്ട്ര വിപണിയിൽ...