ഒരു വർഷം പിന്നിട്ട റഷ്യ–യുക്രെയ്ൻ യുദ്ധം 24 മണിക്കൂറിനുള്ളിൽ തീർക്കാൻ തനിക്കറിയാമെന്ന് മുൻ യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപിൻ്രെ പ്രസ്താവന. താൻ വീണ്ടും അമേരിക്കൻ പ്രസിഡൻ്റ് സ്ഥാനത്ത് എത്തിയിരുന്നെങ്കിൽ റഷ്യയും യുക്രെയ്നും തമ്മിലുളള യുദ്ധം സംഭവിക്കില്ലായികുന്നെന്നും ട്രംപ് അവകാശപ്പെട്ടു.
സെലൻസ്കിയുമായും പുട്ടിനുമായും സംസാരിച്ച് ഒറ്റ ദിവസത്തിനകം പ്രശ്നം പരിഹരിക്കാനാകും. ഇക്കാര്യത്തിൽ ചർച്ചകൾ അനായാസം നടക്കും. എന്നാൽ എങ്ങനെയാണിത് സാധ്യമാകുക എന്നത് സംബന്ധിച്ച് ഒന്നും പങ്കുവയ്ക്കാൻ ആഗ്രഹിക്കുന്നില്ലെന്നും ട്രംപ് വെളിപ്പെടുത്തി.
പ്രശ്ന പരാഹാരമുണ്ടായില്ലെങ്കിൽ യുദ്ധം കൂടുതൽ കടുക്കാനുളള സാധ്യതൾ തള്ളിക്കളയാനാകില്ലെന്നും ട്രംപ് ചൂണ്ടിക്കാട്ടി. അടുത്ത വർഷം നടക്കുന്ന യുഎസ് പ്രസിഡൻ്റ് തിരഞ്ഞെടുപ്പിൽ മത്സരിക്കാനുളള സജീവ നീക്കത്തിലാണ് ട്രംപ്.