മൊറോക്കോ ഭൂചലനം; മരണ നിരക്ക് 2,000 കവിഞ്ഞു, രക്ഷാപ്രവർത്തനം പുരോ​ഗമിക്കുന്നു

Date:

Share post:

മൊറോക്കോയിൽ ഉണ്ടായ ഭൂചലനത്തിൽ മരിച്ചവരുടെ എണ്ണം വീണ്ടും ഉയർന്നു. ദുരന്തത്തിൽ 2,012 മരിക്കുകയും 2,059 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇതിൽ 1,404 പേർ അതീവ ​ഗുരുതരാവസ്ഥയിലാണ്. അപകടത്തിൽപ്പെട്ടവരിൽ 1,293 പേർ അൽ ഹൗസ് പ്രവിശ്യയിൽ നിന്നും 452 പേർ തരൗഡൻഡ് പ്രവിശ്യയിൽ നിന്നുമുള്ളവരാണ്. ഭൂചലനത്തേത്തുടർന്ന് കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയവർക്കായുള്ള രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. 6.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് കഴിഞ്ഞ ദിവസമുണ്ടായത്. ദുരന്തത്തേത്തുടർന്ന് റോയൽകോർട്ട് മൂന്നുദിവസത്തെ ദുഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്.

മൊറോക്കോയുടെ തലസ്ഥാനമായ റാബത്തിലും പരിസര പ്രദേശങ്ങളിലും അതിശക്തമായ ഭൂചനലമാണുണ്ടായത്. പർവതമേഖലകളിലെ ഗ്രാമങ്ങളിലാണ് കൂടുതൽ നാശനഷ്ടമുണ്ടായത്. കെട്ടിടാവശിഷ്ടങ്ങൾക്കിടയിലും മറ്റും കുടുങ്ങിയവർക്കായി തെരച്ചിൽ ഈർജിതമാക്കി. ഭൂകമ്പത്തെ തുടർന്ന് റോഡുകളും പാലങ്ങളും തകർന്നത് രക്ഷാപ്രവർത്തനത്തെ സാരമായി ബാധിച്ചിട്ടുണ്ട്. പൗരാണിക നഗരമായ മാരിക്കേഷിലുൾപ്പടെ നിരവധി നാശനഷ്ടങ്ങളാണുണ്ടായത്. ജമ അൽഫ്‌ന സ്‌ക്വയറിലെ പള്ളിയുടെ മിനാരങ്ങൾ ദുരന്തത്തിൽ തകർന്നു.

അറ്റ്‌ലസ് പർവതനിരകളിൽ 18.5 കിലോമീറ്റർ ആഴത്തിലായിരുന്നു ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രമെന്നാണ് റിപ്പോർട്ട്. രാജ്യത്ത് നാശം വിതച്ച മാരകമായ ഭൂകമ്പത്തെ തുടർന്ന് മൊറോക്കോ മൂന്നു ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു. ദേശീയപതാകകൾ പകുതി താഴ്ത്തിക്കെട്ടുമെന്ന് കൊട്ടാരം പ്രസ്താവനയിൽ വ്യക്തമാക്കി. ഭൂചലനത്തിൽ അഗാധ ദുഃഖം രേഖപ്പെടുത്തിയ ഇന്ത്യയുൾപ്പടെയുള്ള ലോകരാജ്യങ്ങൾ മൊറോക്കോയ്കക്ക് സാമ്പത്തികസഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

‘മതേതരത്വത്തിന്റെയും കൂട്ടായ്മയുടെയും വിജയം’; രാഹുൽ മാങ്കൂട്ടത്തിൽ

മതേതരത്വത്തിൻ്റെയും കൂട്ടായ്മ‌യുടെയും വിജയമാണ് പാലക്കാട് തനിക്ക് ലഭിച്ചതെന്ന് യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ. സ്ഥാനാർത്ഥി എന്ന നിലയിൽ ഭാഗ്യം കിട്ടിയ ആളാണ് താനെന്നും തന്നെപ്പോലൊരു...

ദുബായിൽ നാളെ മുതൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാകുമെന്ന് സാലിക്

ദുബായിൽ നാളെ മുതൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാകുമെന്ന് പ്രഖ്യാപിച്ച് സാലിക്. ബിസിനസ് ബേ ഗേറ്റ്, അൽ സഫ സൗത്ത് ഗേറ്റ് എന്നീ...

വയനാടന്‍ ഹൃദയംതൊട്ട് പ്രിയങ്ക, ചേലക്കര ചേർത്തുനിർത്തിയ പ്രദീപ്, പാലക്കാടിന്റെ ജനമനസ് കീഴടക്കി രാഹുൽ

കേരളം കാത്തിരുന്ന ഉപതിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ കന്നിയങ്കത്തിൽ തന്നെ വയനാടിന്റെ പ്രിയങ്കരിയായി മാറിയിരിക്കുകയാണ് പ്രിയങ്ക ​ഗാന്ധി. 4,10,931 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് പ്രിയങ്ക വിജയം ഉറപ്പിച്ചത്....

‘യുഡിഎഫ് നേടിയത് ഉജ്ജ്വല വിജയം, ബിജെപിയെ തടഞ്ഞു നിർത്താൻ ഇനി കോൺ​ഗ്രസ് മാത്രം’; വി.ഡി സതീശൻ

യുഡിഎഫ് നേടിയത് ഉജ്ജ്വല വിജയമാണെന്നും ബിജെപിയെ തടഞ്ഞു നിർത്താൻ ഇനി കോൺ​ഗ്രസ് മാത്രമാണുള്ളതെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമുണ്ടെന്നതിൻ്റെ തെളിവാണ്...