പോളണ്ടിൽ നിന്നും ഇറക്കുമതി ചെയ്യുന്ന കോഴിയും, മുട്ടയും മറ്റ് അനുബന്ധ സാധനങ്ങളും ഇറക്കുമതി ചെയ്യുന്നത് സൗദി താൽക്കാലികമായി നിർത്തി വച്ചു. പോളണ്ടിലെ വിൽകോപ്പോൾസ്കി മേഖലയിൽ പക്ഷിപനി രൂക്ഷമായതിനെ തുടർന്ന് ലോക മൃഗാരോഗ്യ സംഘടനയുടെ റിപ്പോട്ടിന്മേലാണ് തീരുമാനം.
നിലവാരം സംബന്ധിച്ച് ഇറക്കുമതി ചെയ്യുന്ന ഉൽപ്പന്നങ്ങൾ പൂർണ്ണമായും വൈറസ് വിമുക്തമാണ് എന്ന് ഉറപ്പ് വരുത്തിയതിന് ശേഷം മാത്രമേ നിരോധനം പിൻവലിക്കുകയുള്ളു. പോളണ്ടിലെ അംഗീകാരമുള്ള ഔദ്യോഗിക സ്ഥാപനങ്ങൾ ആരോഗ്യ സർട്ടിഫിക്കറ്റുകൾ നൽകണം. അതിന്റെ അടിസ്ഥാനത്തിലായിരിക്കും ഇറക്കുമതി പുന: സ്ഥാപിക്കുക.
ഹീറ്റ് ട്രീറ്റ്മെന്റിന് വിധേയമാക്കിയ ടേബിൾ മുട്ടകളും കോഴിയിറച്ചിയും മറ്റ് ഉൽപ്പന്നങ്ങളും ഉപകരണങ്ങളും നിരോധനത്തിൽ നിന്ന് ഒഴിവാക്കി. സൗദി ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റി ( എസ് എഫ് ഡി എ ) യുടേതാണ് തീരുമാനം