ലോകത്തിലെ ഏറ്റവും പ്രായം കൂടിയ ഭീമന്‍ പാണ്ട ആന്‍ ആന്‍ ഓർമയായി. 35 വയസ് പ്രായമുണ്ടായിരുന്നു. ഉയർന്ന രക്തസമ്മർദം കാരണം തളർച്ചയിലായിരുന്നതിനാൽ കഴിഞ്ഞ മൂന്ന് ആഴ്ച്ചയായി സന്ദർശകരെ അനുവദിച്ചിരുന്നില്ല. 2016ൽ ജീവിത പങ്കാളി മരിച്ചതോടെ ആൻ ആൻ ആകെ വിഷമത്തിലായിരുന്നു. അതോടെ ആരോഗ്യവും മോശമായി തുടങ്ങി. ഹോങ്കോങ്ങിലെ തീം പാര്‍ക്കിലേക്ക് ചൈനീസ് സര്‍ക്കാർ സംഭാവന ചെയ്തതാണ് ആന്‍ ആന്‍ എന്ന ആണ്‍ പാണ്ടയെയും ജിയ ജിയ എന്ന പെണ്‍പാണ്ടയെയും. ആനിന്റെ കൂട്ടുകാരിയായിരുന്ന ജിയ ജിയ എന്ന പെൺ പാണ്ട 38–ാം വയസ്സിലാണ് മരണപെട്ടത് . 1999ൽ ഓഷ്യൻ പാർക്കിലെത്തിയതാണ്.
ഇവരെ കാണാൻ മാത്രമായി നിരവധി സന്ദർഷകർ ഇവിടേക്ക് എത്തിയിരുന്നു. അത്രക്ക് രസകരമായിരുന്നു അവരുടെ ഓരോ ചലനങ്ങളും കുസൃതിയും. ഭക്ഷണം തീരെ കഴിക്കാതെയായതോടെയാണ് ആനിന്റെ സ്ഥിതി കൂടുതൽ വഷളായത്.
ഇരുപത്തിമൂന്ന് വർഷം ജീവിച്ച അതേ കൂട്ടിലാണ് ആൻ അവസാന ശ്വാസം വരെ കിടന്നത്. നിരവധിയാളുകൾ മരണവർത്തയറിഞ്ഞ് ആനിനെ കാണാനും യാത്ര മൊഴി നൽകാനും എത്തി. ആനിന്റെ വിയോഗത്തിൽ തീം പാർക്കിലെ ജീവനക്കാരും വിഷമത്തിലാണ്.