പുതിയ അധ്യായം, സാംസ്കാരിക സഹകരണത്തിനായി സൗദിയും ചൈനയും കരാറിൽ ഒപ്പുവച്ചു 

Date:

Share post:

പു​തി​യ അ​ധ്യാ​യം കു​റി​ച്ച് സൗ​ദി അ​റേ​ബ്യ​യും ചൈ​ന​യും. സഹകരണത്തിന്റെ ഭാഗമായി സാം​സ്​​കാ​രി​ക പ​ങ്കാ​ളി​ത്തം വി​ക​സി​പ്പി​ക്കു​ന്ന​തി​ന്​ ഇരു രാജ്യങ്ങളും നി​ര​വ​ധി ക​രാ​റു​ക​ളി​ൽ ഒ​പ്പു​വെ​ച്ചു. ഇ​രു രാ​ജ്യ​ങ്ങ​ളും ത​മ്മി​ലെ സാം​സ്​​കാ​രി​ക ബ​ന്ധം ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​ന് വേണ്ടി ന​ട​ത്തി​യ ബെയ്​ജി​ങ്​ സ​ന്ദ​ർ​ശ​ന​ത്തി​നി​ടെ​യാ​ണ്​ സൗ​ദി സാം​സ്​​കാ​രി​ക മ​ന്ത്രി അ​മീ​ർ ബ​ദ്​​ർ ബി​ൻ അ​ബ്​​ദു​ല്ല ബി​ൻ ഫ​ർ​ഹാ​​നും ചൈ​നീ​സ് സാം​സ്​​കാ​രി​ക ടൂ​റി​സം മ​ന്ത്രി സ​ൺ യാ​ലി​യും ക​രാ​റു​ക​ളി​ൽ​ ഒ​പ്പു​വെ​ച്ച​ത്.

മ്യൂ​സി​യ​ങ്ങ​ൾ, സാം​സ്​​കാ​രി​ക പൈ​തൃ​കം, തി​യ​റ്റ​ർ, വി​ഷ്വ​ൽ ആ​ർ​ട്​​സ്, പെ​ർ​ഫോ​മി​ങ്​ ആ​ർ​ട്​​സ്, ലൈ​ബ്ര​റി​ക​ൾ, ആ​ർ​ക്കി​ടെ​ക്ച​ർ ആ​ൻ​ഡ് ഡി​സൈ​ൻ, പ​ര​മ്പ​രാ​ഗ​ത ക​ര​കൗ​ശ​ല ക​ല​ക​ൾ എ​ന്നീ മേ​ഖ​ല​ക​ളി​ലെ സ​ഹ​ക​ര​ണം ഉ​ൾ​പ്പെ​ടു​ന്നു. കൂ​ടാ​തെ വി​വി​ധ സാം​സ്​​കാ​രി​ക മേ​ഖ​ല​ക​ളി​ലെ സം​യു​ക്ത പ​ദ്ധ​തി​ക​ളി​ലെ അ​നു​ഭ​വ​ങ്ങ​ൾ കൈ​മാ​റു​ക, സാം​സ്​​കാ​രി​ക​വ​ശ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട നി​യ​ന്ത്ര​ണ​ങ്ങ​ളും ന​യ​ങ്ങ​ളും കൈ​മാ​റ്റം ചെ​യ്യു​ക, ഇ​രു രാ​ജ്യ​ങ്ങ​ളും ത​മ്മി​ലെ ഉ​ത്സ​വ​ങ്ങ​ളി​ലും സാം​സ്​​കാ​രി​ക പ​രി​പാ​ടി​ക​ളി​ലും പ​ങ്കാ​ളി​ത്തം കൈ​മാ​റു​ന്ന​തി​ന്​ ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ സു​ഗ​മ​മാ​ക്കു​ക, എ​ല്ലാ ത​ര​ത്തി​ലു​മു​ള്ള പൈ​തൃ​ക സം​ര​ക്ഷ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​ദ്ധ​തി​ക​ളി​ലെ അ​നു​ഭ​വ​ങ്ങ​ൾ കൈ​മാ​റു​ക, ഇ​രു രാ​ജ്യ​ങ്ങ​ളി​ലെ​യും സ​ർ​ക്കാ​ർ, സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ൾ​ക്കി​ട​യി​ൽ ക​ലാ​പ​ര​മാ​യ റെ​സി​ഡ​ൻ​സി പ​രി​പാ​ടി​ക​ൾ സ​ജീ​വ​മാ​ക്കു​ക, ഇ​രു രാ​ജ്യ​ങ്ങ​ളി​ലും സാം​സ്​​കാ​രി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ളും പ​രി​പാ​ടി​ക​ളും സം​ഘ​ടി​പ്പി​ക്കു​ക എ​ന്നി​വ​യാ​ണ്​ ധാ​ര​ണ​യി​ലു​ള്ള​ത്.

‘വി​ഷ​ൻ 2030’​ന്റെ ​ല​ക്ഷ്യ​ങ്ങ​ളി​ലൊ​ന്നാ​യ അ​ന്താ​രാ​ഷ്​​ട്ര സാം​സ്​​കാ​രി​ക വി​നി​മ​യം പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നു​ള്ള സാം​സ്​​കാ​രി​ക മ​ന്ത്രാ​ല​യ​ത്തി​​ന്റെ താ​ൽ​പ​ര്യ​ത്തി​ന്റെ ഭാ​ഗ​മാ​ണ്​ ഈ ​ധാ​ര​ണ. കൂടാതെ എ​ല്ലാ മേ​ഖ​ല​ക​ളി​ലും ഇ​രു​രാ​ജ്യ​ങ്ങ​ളി​ലും ത​മ്മി​ൽ നി​ല​നി​ൽ​ക്കു​ന്ന ഉ​ഭ​യ​ക​ക്ഷി ബ​ന്ധ​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലു​മാ​ണ് സഹകരണം​. ഇ​രു രാ​ജ്യ​ങ്ങ​ളെ​യും അ​വ​രു​ടെ ജ​ന​ത​യെ​യും സേ​വി​ക്കു​ന്ന​തി​ന് വേണ്ടി വി​വി​ധ സാം​സ്​​കാ​രി​ക മേ​ഖ​ല​ക​ളി​ലെ സ​ഹ​ക​ര​ണ​ത്തി​ന്റെ ച​ക്ര​വാ​ള​ങ്ങ​ൾ വി​പു​ലീ​ക​രി​ക്കാ​നു​ള്ള സൗ​ദി​യു​ടെ താ​ൽ​പ​ര്യംത്തെക്കുറിച്ചും മ​ന്ത്രി ഊ​ന്നി​പ്പ​റ​ഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ആർ. അശ്വിൻ

രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ഇന്ത്യയുടെ സ്‌പിൻ ബൗളിങ് ഓൾറൗണ്ടർ രവിചന്ദ്രൻ അശ്വിൻ. ഓസ്ട്രേലിയക്കെതിരേ ബ്രിസ്ബെയ്നിൽ നടന്ന ടെസ്റ്റ് മത്സരം സമനിലയിൽ അവസാനിച്ചതിന്...

ഓസ്‌കര്‍ ചുരുക്കപ്പട്ടികയില്‍ നിന്ന് പുറത്തായി ആടുജീവിതത്തിലെ രണ്ട് പാട്ടുകൾ

മലയാളം സിനിമയ്ക്ക് അഭിമാനമായി ലോകതലത്തിൽ ശ്രദ്ധിക്കപ്പെട്ട ചിത്രമാണ് ബ്ലെസി-പൃഥ്വിരാജ് കൂട്ടുകെട്ടിൽ പിറന്ന ആടുജീവിതം. ചിത്രത്തിലെ ​ഗാനങ്ങൾ ഓസ്‌കർ ചുരുക്കട്ടികയിൽ ഇടംനേടുകയും ചെയ്തിരുന്നു. ഇപ്പോൾ മലയാള...

90 പ്രീമിയം വാഹന നമ്പർ പ്ലേറ്റുകൾ ലേലം ചെയ്യാനൊരുങ്ങി ആർടിഎ; ലേലം ഡിസംബർ 28ന്

പ്രീമിയം വാഹന നമ്പർ പ്ലേറ്റുകൾ ലേലം ചെയ്യാനൊരുങ്ങി ദുബായ് റോഡ്‌സ് ആന്റ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ). 117-ാമത് ഓപ്പൺ ലൈസൻസിംഗ് പ്ലേറ്റ് ലേലത്തിൽ രണ്ട്...

അവശ്യസാധനങ്ങൾ ഇനി പറന്നെത്തും; ദുബായിൽ ഡ്രോൺ ഡെലിവറി സർവ്വീസ് ആരംഭിച്ചു

ഇനി അവശ്യവസ്തുക്കൾ നിങ്ങളുടെ കൈകളിൽ പറന്നെത്തും. ഡ്രോണുകൾ വഴി അവശ്യവസ്തുക്കളുടെയും പാഴ്സലുകളുടെയും ഡെലിവറി ദുബായിൽ ഔദ്യോഗികമായി ആരംഭിച്ചു. പ്രമുഖ ഡ്രോൺ കമ്പനിയായ കീറ്റ ഡ്രോണിന്...