സുസ്ഥിര വികസനം പ്രോത്സാഹിപ്പിക്കുന്നതിനും മികച്ച ഭാവിയ്ക്കും യുവജനങ്ങളുമായി ചേർന്ന് പ്രവര്‍ത്തിക്കണമെന്ന് യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ്. കഴിഞ്ഞ ദിവസം ബെയ്ജിംഗില്‍ ആരംഭിച്ച ലോക യുവജന വികസന ഫോറത്തില്‍ സംസാരിക്കുകയാരുന്നു അദ്ദേഹം.
ഇന്നത്തെ ആഗോള പ്രശ്‌നങ്ങൾക്ക് പരിഹാരം രൂപപ്പെടുത്തുന്നതിന് യുവാക്കളെ ഒരുമിപ്പിക്കേണ്ടതുണ്ട്. കാലാവസ്ഥാ, ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥ, സംരംഭകത്വം, പകർച്ചവ്യാധികൾ, ഗുണനിലാവരമുളള വിദ്യാഭ്യാസം തുടങ്ങി വിവധമേഖലകളില്‍ യുവാക്കളെ യോജിപ്പിക്കാനും അണിനിരത്താനും ലോക യുവജന ഫോറത്തിന് കഴിയുമെന്ന് അദ്ദേഹം വ്യക്തമാക്കി.
നൈജർ പ്രസിഡന്റ് മുഹമ്മദ് ബസൂം, യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ്, വേൾഡ് ഇക്കണോമിക് ഫോറത്തിന്റെ എക്‌സിക്യൂട്ടീവ് ചെയർമാൻ ക്ലോസ് ഷ്വാബ് തുടങ്ങി
നൂറിലധികം രാജ്യങ്ങളിൽ നിന്നുളളവരാണ് ഫോറത്തില്‍ പങ്കെടുക്കുന്നത്. രണ്ടായിരം യുവജന പ്രതിനിധികളും വീഡിയോ വഴിയോ നേരിട്ടോ ഫോറത്തിൽ പങ്കെടുക്കുന്നുണ്ട്.
സുസ്ഥിര വികസത്തിന് പങ്കാളിയാവുക എന്ന വിഷയത്തിലാണ് യുവജന ഫോറം സംഘടിപ്പിച്ചത്. ഓൾ-ചൈന യൂത്ത് ഫെഡറേഷനാണ് സംഘാടകര്‍. വിവിധ അന്താരാഷ്ട്ര സംഘടനകളും ഫോറത്തിന് പിന്തുണ നല്‍കുന്നുണ്ട്. ജൂലൈ 21ന് ആരംഭിച്ച ഫോറം 23ന് സമാപിക്കും.