ലോകത്ത് പ്രതിവര്‍ഷം 80 ലക്ഷം പുകവലി മരണങ്ങൾ; പുകവലിക്കാര്‍ കുറവ് യുഎഇയില്‍

Date:

Share post:

മിഡില്‍ ഈസ്റ്റ് മേഖലയില്‍ പുകവലിക്കാര്‍ കുറഞ്ഞ രാജ്യമായി യുഎഇ. ലോക പുകയില വിരുദ്ധ ദിനത്തോട് അനുബന്ധിച്ച് ടൊബാകോ അറ്റ്ലസ് എന്ന സ്ഥാപനം നടത്തിയ പഠനത്തിലെ വിവരങ്ങളാണ് പുറത്തുവന്നത്. യുഎഇയില്‍ ഒരാൾ പ്രതിവര്‍ഷം 438 സിഗരറ്റുകൾ വലിയ്ക്കുന്നുണ്ടെന്നാണ് കണക്കുകൾ.. ജനസംഖ്യാനുപാതികമായി ഇത് ആഗോള ശരാശരിയേക്കാൾ താ‍ഴെയാണ്.

അതേ സമയം വ്യക്തിഗത നിരക്കില്‍ യെമനാണ് മുന്നില്‍. പ്രതിവര്‍ഷം ഒരാൾ 214 സിഗരറ്റുകൾ ഉപയോഗിക്കുന്നുണ്ടെന്നാണ് യെമനിലെ കണക്ക്. മൂന്നാം സ്ഥാനം നേടിയ സൗദിയില്‍ ഒരാൾ പ്രതിവര്‍ഷം 485 സിഗരറ്റുകൾ വലിയ്ക്കുന്നുണ്ടെന്നും കണക്കുകൾ സൂചിപ്പിക്കുന്നു. വ്യക്തിഗത സിഗരറ്റ് ഉപയോഗത്തില്‍ മുന്നിലുളളത് ലബനന്‍ ആണ്. 1955 ആണ് നിരക്ക്. കുവൈറ്റില്‍ 1849 ഉം ലിബിയയില്‍ 1764 സിഗരറ്റുകളും പ്രതിവര്‍ഷം ഒരാൾ വലിച്ചുതീര്‍ക്കുന്നു.

യുഎഇ നടപ്പാക്കിയ നയങ്ങളും ബോധവത്കരണവുമായി പുകയില ഉപയോഗം കുറയാന്‍ കാരണം. പുകയിലെ ഉല്‍പ്പനങ്ങൾക്ക് നൂറ് ശതമാനം നികുതിയാണ് രാജ്യത്ത് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ബോധവത്കരണ ക്ലാസുകളും ഗുണം ചെയ്തു. നോര്‍ത്ത് ആഫ്രിക്കന്‍ മേഖലുയമായി താരതമ്യം ചെയ്യുമ്പോ‍ഴും യുഎഇ മുന്നിലാണെന്ന് ടൊബാകോ അറ്റ്ലസ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.

പരിസ്ഥിതിെയ സംരക്ഷിക്കൂ എന്ന പ്രമേയമാണ് ഈ വര്‍ഷത്തെ പുകയില വിരുദ്ധദിനം മുന്നോട്ടുവയ്ക്കുന്നത്. മനുഷ്യ ശരീരത്തെ നശിപ്പിക്കുന്നതിനൊപ്പം പുകയില മാലിന്യങ്ങൾ പ്രകൃതിയേയും സാരമായി ബാധിക്കുന്നുണ്ട്. ലോകമെമ്പാടും അഞ്ച് ദശലക്ഷം സിഗരറ്റുകൾ പ്രതിവര്‍ഷം ഉപേക്ഷിക്കപ്പെടുന്നത്. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് ഒരോ വര്‍ഷവും 80 ലക്ഷം മരണങ്ങൾക്ക് കാരണവും പുകയില ഉപയോഗമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

2025ൽ ഗതാഗതം സുഗമമാകും; പാർക്കിങ്ങ്, സാലിക് നിരക്കുകൾ മാറും

2025ൽ മുതൽ യുഎഇയിൽ നിലവിൽ വരുന്ന പ്രധാനപ്പെട്ട പത്ത് മാറ്റങ്ങളും പുതുക്കിയ ഫീസ് നിരക്കുകളേക്കുറിച്ചും അറിയാം. ഗതാഗതം സുഗമമാകുന്ന പുതിയ പാതകളും സംവിധാനങ്ങളും നിലവിൽ...

‘ധോണിയോട് മിണ്ടിയിട്ട് 10 വർഷത്തിലേറെ; ഫോൺ വിളിച്ചാലും അവൻ എടുക്കാറില്ല’; മനസുതുറന്ന് ഹർഭജൻ സിങ്

എം.എസ് ധോണിയുമായുള്ള ബന്ധത്തേക്കുറിച്ച് ചില തുറന്നുപറച്ചിലുകൾ നടത്തുകയാണ് ഹർഭജൻ സിങ്. ധോണിയോട് മിണ്ടിയിട്ട് 10 വർഷത്തിലേറെയായെന്നും താൻ ഫോൺ വിളിച്ചാൽ പോലും ധോണി കോൾ...

യുഎഇയിൽ പുരുഷ നഴ്സുമാർക്ക് അവസരം; 5000 ദിർഹം ശമ്പളത്തിൽ സൗജന്യ നിയമനം

യുഎഇയിൽ പുരുഷ നഴ്സുമാർക്ക് മികച്ച അവസരം. കേരള സർക്കാർ സ്ഥാപനമായ ഒഡെപെക് മുഖേന യുഎഇ ഇൻഡസ്ട്രിയൽ മേഖലയിലാണ് പുരുഷ നഴ്‌സുമാരുടെ ഒഴിവുകളുള്ളത്. നിലവിലുള്ള 100...

കീര്‍ത്തി സുരേഷിന്റെ വിവാഹം ഡിസംബർ 12ന്; ആശംസകളുമായി ആരാധകർ

നടി കീർത്തി സുരേഷിന്റെ വിവാഹ തിയതി പുറത്തുവിട്ടു. ഡിസംബർ 12ന് ​ഗോവയിൽ വെച്ചാണ് താരം വിവാഹിതയാകുന്നത്. ഏറെക്കാലമായി കീർത്തിയുടെ സുഹൃത്തായ ആന്റണി തട്ടിലാണ് വരൻ....