ലോകം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങുന്നതായി ലോകബാങ്ക്. ഭക്ഷ്യ വസ്തുക്കൾക്കും വളത്തിനും ഇന്ധനത്തിലും വില വര്‍ദ്ധിക്കുന്നത് ആഗോളമാന്ദ്യത്തിന് ഇടയാക്കുമെന്നും മുന്നറിയിപ്പ്. ലോകബാങ്ക് മേധാവി ഡേവിസ് മാല്‍പാസിന്‍റേതാണ് വിലയിരുത്തല്‍.
കോവിഡിന് ശേഷം ലോകവിപണിയുടെ തിരിച്ചുവരവ് തൃപ്തികരമായ നിലയിലേക്ക് എത്തിയിട്ടില്ലെന്ന് ലോക ബാങ്ക് മേധാവി സൂചിപ്പിച്ചു. ആഗോള സാമ്പത്തിക വളര്‍ച്ചാനിരക്കും കുറയുകയാണ്. ഊര്‍ജ പ്രതിസന്ധിയും ഭക്ഷ്യ ക്ഷാമവും വികസ്വര രാജ്യങ്ങളെ സാരമായി ബാധിക്കുന്നുണ്ട്.
ഉക്രൈന്‍ അധിനിവേശത്തെ തുടര്‍ന്നുണ്ടായ ഉപരോധം ഇന്ധനത്തിനായി റഷ്യയെ ആശ്രയിച്ചിരുന്ന രാജ്യങ്ങളെ പ്രതിസന്ധിയിലാക്കി. ജര്‍മ്മനി ഉൾപ്പെടെ യൂറോപ്യന്‍ രാജ്യങ്ങൾ രൂക്ഷമായി ഊര്‍ജ പ്രതിസന്ധി നേരിടുകയാണ്. ഇന്ധന വിലവര്‍ദ്ധനവ് സാമ്പത്തിക മേഖലയെ സാരമായി ബാധിച്ചിട്ടുണ്ടെന്നും ഡേവിസ് മാല്‍പാസ് വ്യക്തമാക്കി.