ഡ്രൈവിങ് പഠിക്കുന്നതിനിടെ കാർ 300 മീറ്റർ താഴ്ചയിലേയ്ക്ക് വീണ് യുവതിക്ക് ദാരുണാന്ത്യം. 23-കാരിയായ ശ്വേത ദീപക് സർവേസെ ആണ് മരണപ്പെട്ടത്. മഹാരാഷ്ട്രയിലെ ഔറംഗബാദിൽ ഇന്നലെയായിരുന്നു സംഭവം. യുവതി കാർ ഓടിക്കുന്നതിന്റെ വീഡിയോ സുഹൃത്ത് ചിത്രീകരിക്കുന്നതിനിടെയായിരുന്നു അപകടം. അപകടത്തിന്റെ വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
യുവതി റിവേഴ്സ് ഗിയറിട്ട് കാർ പിറകിലോട്ട് എടുക്കുന്നതിനിടെയാണ് കാർ 300 മീറ്റർ താഴ്ചയിലുള്ള മലയിടുക്കിലേക്ക് വീണത്. സുഹൃത്ത് സുരാജ് സഞ്ജൗ മുളെയുമൊത്താണ് യുവതി ഔറംഗാബാദിൽ നിന്ന് സുലിഭഞ്ജനിലുള്ള ക്ഷേത്രത്തിൽ ദർശനം നടത്താനെത്തിയത്. ഒരു കുന്നിൻ ചെരുവിൽ വെച്ചാണ് ശ്വേത കാർ പുറകോട്ടെടുക്കുന്നത്.
കാർ പുറകോട്ട് നീങ്ങുമ്പോൾ കാറിന്റെ വേഗത കൂടുന്നതും ദൃശ്യത്തിലുണ്ട്. കാറിന്റെ വേഗത നിയന്ത്രിക്കാൻ സുഹൃത്ത് വിളിച്ചു പറഞ്ഞെങ്കിലും നിമിഷങ്ങൾക്കകം കാർ കുഴിയിലേക്ക് മറിയുകയായിരുന്നു. അപകടത്തിന് ശേഷം രക്ഷാപ്രവർത്തകർക്ക് അപകടസ്ഥലത്തെത്താൻ ഒരു മണിക്കൂറിലധികം വേണ്ടിവന്നിരുന്നു. തുടർന്ന് യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.
A young woman, while trying to make a video (Reel), accidentally pressed the accelerator in reverse gear, causing the car to fall into a ditch, resulting in her death.
Location- Chhatrapati Sambhaji Nagar, Maharashtra. pic.twitter.com/B5T8m2FvaS
— Smriti Sharma (@SmritiSharma_) June 18, 2024