ആഗോള തലത്തിൽ കുരങ്ങുപനി പൊതുജനാരോഗ്യത്തിന് മിതമായ അപകടസാധ്യത വരുത്തുന്നുണ്ടെന്ന് ലോകാരോഗ്യ സംഘടന. രോഗം സാധാരണയായി കണ്ടുവരാത്ത രാജ്യങ്ങളിൽ കേസുകളുടെ എണ്ണം കൂടുകയാണെന്നും ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്.
കൊച്ചുകുട്ടികളിലേക്കും പ്രതിരോധശേഷി കുറഞ്ഞവരിലേക്കു വൈറസ് പടര്‍ന്നാല്‍ പൊതുജനാരോഗ്യം തകരാന്‍ സാധ്യതയുണ്ട്. മെയ് 26 വരെ വൈറസ് ബാധയില്ലാത്ത 23 അംഗരാജ്യങ്ങളിൽ നിന്ന് 257 സ്ഥിരീകരിച്ച കേസുകളും 120 സംശയാസ്പദമായ കേസുകളുമാണ് റിപ്പോർട്ട് ചെയ്തതെന്നും ലോകാരോഗ്യ സംഘടന പറയുന്നു.
കണ്ടെത്താനാകാത്ത രോഗസംക്രമണവും വിവിധ രാജ്യങ്ങളില്‍ ഓരേ സമയം കുരങ്ങുപനി പ്രത്യക്ഷപ്പെടുന്നതുമാണ് ആശങ്കയുണ്ടാക്കുന്നത്. അതുകൊണ്ടുതന്നെ രോഗവ്യാപനം ഉണ്ടായ രാജ്യങ്ങളിലും ഇതുവരെ റിപ്പോര്‍ട്ട് ചെയ്യാത്ത രാജ്യങ്ങളിലും കര്‍ശന പരിശോധനകൾക്കും തുടക്കം കുറിച്ചിട്ടുണ്ട്. വരും ദിവസങ്ങളില്‍ കൂടുതല്‍ രോഗ ബാധിതരെ കണ്ടെത്തുമെന്നാണ് ലോകാരോഗ്യ സംഘടന നല്‍കുന്ന സൂചനകൾ.
പടിഞ്ഞാറൻ, മധ്യ ആഫ്രിക്കന്‍ പ്രദേശങ്ങല്‍ കാണപ്പെടുന്ന രോഗാണുവാണ് വിവിധ രാജ്യങ്ങളിലേക്ക് പടര്‍ന്നത് . അടുത്ത സമ്പർക്കത്തിലൂടെ പകരുന്ന രോഗമാണ് കുരങ്ങുപനി. രോഗികളുമായുളള സമ്പര്‍ക്കം ഒഴിവാക്കല്‍, ശുചിത്വം തുടങ്ങിയ നടപടികളിലൂടെ താരതമ്യേന എളുപ്പത്തിൽ രോഗാണുക്കളെ അകറ്റിനിര്‍ത്താന്‍ കഴിയുമെന്നാണ് ആരോഗ്യ വിദഗ്ദ്ധര്‍ പറയുന്നത്.