ഇന്ന് യുഎഇയില്‍ ചൂടുള്ള പകൽ ആയിരിക്കുമെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്. പകല്‍ സമയങ്ങൾ പൊടി നിറഞ്ഞതുമാകും. രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ താപനില 45 ഡിഗ്രി സെൽഷ്യസായി ഉയരുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
രാത്രിയിലും ബുധനാഴ്ച രാവിലെയും ഈർപ്പമുള്ള കാലാവസ്ഥയാകും പ്രകടമാകുക. തീരപ്രദേശങ്ങളിലും ഉൾപ്രദേശങ്ങളിലും മൂടൽമഞ്ഞ് രൂപപ്പെടാനുള്ള സാധ്യതയുണ്ട്.
നേരിയതോ മിതമായതോ ആയ കാറ്റ് ഉണ്ടാകു. അതേസമയം പടിഞ്ഞാറന്‍ ഭാഗത്തേക് പൊടിപടലങ്ങളോടെയുളള കാറ്റ് വീശാനാണ് സാധ്യത. അറേബ്യൻ ഗൾഫിൽ വൈകുന്നേരത്തോടെ പടിഞ്ഞാറ് ദിശയിൽ കടൽ നേരിയതോ മിതമായതോ ആയ രീതിയിൽ പ്രക്ഷുബ്ധമായേക്കാം, ഒമാൻ കടലിൽ ശാന്തതയാകും പ്രകടമാവുക.