കണ്ണീരോടെ വയനാട്; മരണസംഖ്യ 277, കണ്ടെത്താനുള്ളത് 218 പേരെ, രക്ഷാപ്രവർത്തനം ഊർജ്ജിതം

Date:

Share post:

കേരളത്തിലെ ദുരന്തഭൂമിയായി മാറി വയനാട്. ചൂരൽമല, മുണ്ടക്കൈ, അട്ടമല ഭാഗങ്ങളിലുണ്ടായ ഉരുൾപൊട്ടലിൽ മരണസംഖ്യ ഉയരുകയാണ്. ദുരന്തത്തിലെ മരണസംഖ്യ 277 ആയി ഉയർന്നു. 240 പേരെ കാണാതായെന്നാണ് അനൗദ്യോഗികമായി ലഭിക്കുന്ന വിവരം. അതേസമയം, മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത. നിലവിൽ 82 ദുരിതാശ്വാസ ക്യാംപുകളിലായി 8,302 പേരാണുള്ളത്.

രക്ഷാപ്രവർത്തകർ രാവിലെ ചാലിയാറിൽ തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. കൂടുതൽ യന്ത്രങ്ങളെത്തിച്ചാണ് മൂന്നാം നാളിലെ തിരച്ചിൽ. 15 മണ്ണുമാന്തി യന്ത്രങ്ങൾ ഇന്നലെ രാത്രി മുണ്ടക്കൈയിൽ എത്തിച്ചിരുന്നു. കൂടുതൽ കട്ടിങ് മെഷീനുകളും ആംബുലൻസുകളും സ്ഥലത്ത് എത്തിക്കും. നിലവിലെ പ്രദേശത്തെ സാഹചര്യം വിലയിരുത്താൻ മുഖ്യമന്ത്രി പണറായി വിജയൻ വയനാട്ടിലേയ്ക്ക് പുറപ്പെട്ടിട്ടുണ്ട്.

അതേസമയം, സൈന്യം നിർമ്മിക്കുന്ന ബെയ്‌ലി പാലം ഇന്ന് ഉച്ചയോടെ പൂർത്തിയാകും. പാലം നിർമ്മാണം പൂർത്തിയായാൽ യന്ത്രത്തിന്റെ സഹായത്തോടെ തിരച്ചിൽ ഊർജ്ജിതമാക്കാൻ സാധിക്കും. മുണ്ടക്കൈയിൽ സ്ഥിരം പാലം നിർമ്മിക്കുന്നതുവരെ ബെയ്ലി പാലം നാടിന് നൽകുന്നുവെന്ന് മേജർ ജനറൽ വിനോദ് മാത്യു പറഞ്ഞു. കൂടുതൽ ഉറപ്പോടെ നിർമ്മിക്കുന്നതിനാലാണ് പാലം നിർമ്മാണത്തിന് കൂടുതൽ സമയമെടുക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

വേഷം തെരഞ്ഞെടുക്കുന്നത് പോലെ ആഭരണങ്ങളും; ഫഹദിൻ്റെ പരസ്യം ഹിറ്റ്

മലയാളികളുടെ പ്രിയ നടൻ ഫഹദ് ഫാസിൽ ബ്രാൻഡ് അംബാസിഡർ ആയ കവിത ഗോൾഡ് ആൻഡ് ഡയമണ്ട്സിൻ്റെ ഏറ്റവും പുതിയ പരസ്യം വൻഹിറ്റ്. സ്റ്റൈലിലും ആറ്റിട്യൂഡിലും...

പുതുവർഷത്തെ വരവേൽക്കാനൊരുങ്ങി ദുബായ്; 6 സ്ഥലങ്ങളിൽ കരിമരുന്ന് പ്രകടനം

2025-നെ വരവേൽക്കാനൊരുങ്ങിയിരിക്കുകയാണ് ദുബായ്. വിവിധ ആഘോഷ പരിപാടികളാണ് എമിറേറ്റിന്റെ വിവിധ ഭാ​ഗങ്ങളിലായി ഒരുക്കിയിരിക്കുന്നത്. പുതുവർഷത്തിൻ്റെ ആദ്യ മിനിറ്റുകളിൽ ദുബായിലെ ആറ് പ്രദേശങ്ങളിൽ കരിമരുന്ന് പ്രകടനം...

ബാഡ്മിന്റൺ താരം പി.വി സിന്ധു വിവാഹിതയായി; വരൻ വെങ്കടദത്ത സായ്

ബാഡ്മിന്റൺ താരം പി.വി സിന്ധു വിവാഹിതയായി. സോഫ്റ്റ്വെയർ കമ്പനിയായ പൊസിഡെക്‌സ് ടെക്നോളജീസിൻ്റെ എക്‌സിക്യൂട്ടീവ് ഡയറക്ടർ വെങ്കടദത്ത സായിയാണ് വരൻ. വിവാഹത്തിൽ രാജ്യത്തെ രാഷ്ട്രീയ, കായിക,...

സൗദിയിൽ ഉല്പാദിപ്പിക്കുന്ന ഒട്ടക പാലിന് ആഗോള വിപണിയിൽ വൻ ഡിമാന്റ്; ലിറ്ററിന് 20 ഡോളര്‍ വരെ

ആ​ഗോള വിപണി കയ്യടക്കുകയാണ് സൗദിയിൽ ഉല്പാദിപ്പിക്കുന്ന ഒട്ടക പാൽ. രാജ്യത്തെ ഒട്ടക പാലിനും അനുബന്ധ ഉല്പന്നങ്ങൾക്കും ആഗോള വിപണിയിൽ വൻ ഡിമാന്റാണുള്ളത്. അന്താരാഷ്ട്ര വിപണിയിൽ...