വയനാട് ദുരന്തം; മരണസംഖ്യ 100 കടന്നു, തിരിച്ചറിഞ്ഞത് 34 മൃതദേഹങ്ങൾ

Date:

Share post:

വയനാട്ടിലെ ചൂരൽമല, മുണ്ടക്കൈ, അട്ടമല ഭാഗങ്ങളിലുണ്ടായ ഉരുൾപൊട്ടലിൽ മരണസംഖ്യ 104 ആയി ഉയർന്നു. ഇതിൽ 34 പേരുടെ മൃതദേഹങ്ങൾ മാത്രമാണ് തിരിച്ചറിയാനായതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. 18 മൃതദേഹങ്ങളാണ് ഇപ്പോൾ ബന്ധുക്കൾക്ക് വിട്ടുനൽകിയത്. 128 പേർ ഉരുൾപൊട്ടലിൽ പരുക്കേറ്റ് ചികിത്സയിലുണ്ട്.

അതേസമയം, മരണസംഖ്യ ഇനിയും ഉയർന്നേക്കുമോയെന്ന ആശങ്കയാണ് നിലനിൽക്കുന്നുണ്ട്. രക്ഷാപ്രവർത്തനം ചൂരൽമലയും മുണ്ടക്കൈയും കേന്ദ്രീകരിച്ച് നിലവിൽ പുരോഗമിക്കുകയാണ്. സൈന്യം ഉൾപ്പെടെ രക്ഷാപ്രവർത്തനത്തിനായി എത്തിയിട്ടുണ്ട്. മുണ്ടക്കൈ മേഖലയിൽ കുടുങ്ങിയ നൂറോളം പേരെ സൈന്യം ഇപ്പോൾ കണ്ടെത്തിയിട്ടുണ്ട്. ഇവരെ സുരക്ഷിതമായി പുറത്തെത്തിക്കാനുള്ള മാർ​ഗമാണ് ഇപ്പോൾ സ്വീകരിക്കാനൊരുങ്ങുന്നത്.

ഇവിടെ താത്കാലിക പാലം നിർമ്മിക്കാനുള്ള ഉപകരണങ്ങൾ ഡൽഹിയിൽ നിന്നും ചെന്നൈയിൽ നിന്നും വിമാനമാർഗം കോഴിക്കോട് എത്തിക്കാനുള്ള നടപടികൾ ആരംഭിച്ചതായി അധികൃതർ അറിയിച്ചു. ചൂരൽമലയിൽ നിന്ന് മൂന്നര കിലോമീറ്റർ അകലെയാണ് മുണ്ടക്കൈ. രക്ഷാപ്രവർത്തനം രാത്രിയിലും സാധ്യമാണെങ്കിൽ തുടരുമെന്നാണ് റിപ്പോർട്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

2025ൽ ഗതാഗതം സുഗമമാകും; പാർക്കിങ്ങ്, സാലിക് നിരക്കുകൾ മാറും

2025ൽ മുതൽ യുഎഇയിൽ നിലവിൽ വരുന്ന പ്രധാനപ്പെട്ട പത്ത് മാറ്റങ്ങളും പുതുക്കിയ ഫീസ് നിരക്കുകളേക്കുറിച്ചും അറിയാം. ഗതാഗതം സുഗമമാകുന്ന പുതിയ പാതകളും സംവിധാനങ്ങളും നിലവിൽ...

‘ധോണിയോട് മിണ്ടിയിട്ട് 10 വർഷത്തിലേറെ; ഫോൺ വിളിച്ചാലും അവൻ എടുക്കാറില്ല’; മനസുതുറന്ന് ഹർഭജൻ സിങ്

എം.എസ് ധോണിയുമായുള്ള ബന്ധത്തേക്കുറിച്ച് ചില തുറന്നുപറച്ചിലുകൾ നടത്തുകയാണ് ഹർഭജൻ സിങ്. ധോണിയോട് മിണ്ടിയിട്ട് 10 വർഷത്തിലേറെയായെന്നും താൻ ഫോൺ വിളിച്ചാൽ പോലും ധോണി കോൾ...

യുഎഇയിൽ പുരുഷ നഴ്സുമാർക്ക് അവസരം; 5000 ദിർഹം ശമ്പളത്തിൽ സൗജന്യ നിയമനം

യുഎഇയിൽ പുരുഷ നഴ്സുമാർക്ക് മികച്ച അവസരം. കേരള സർക്കാർ സ്ഥാപനമായ ഒഡെപെക് മുഖേന യുഎഇ ഇൻഡസ്ട്രിയൽ മേഖലയിലാണ് പുരുഷ നഴ്‌സുമാരുടെ ഒഴിവുകളുള്ളത്. നിലവിലുള്ള 100...

കീര്‍ത്തി സുരേഷിന്റെ വിവാഹം ഡിസംബർ 12ന്; ആശംസകളുമായി ആരാധകർ

നടി കീർത്തി സുരേഷിന്റെ വിവാഹ തിയതി പുറത്തുവിട്ടു. ഡിസംബർ 12ന് ​ഗോവയിൽ വെച്ചാണ് താരം വിവാഹിതയാകുന്നത്. ഏറെക്കാലമായി കീർത്തിയുടെ സുഹൃത്തായ ആന്റണി തട്ടിലാണ് വരൻ....