ഒരുമാസം നീണ്ടുനിന്ന വ്രതാനുഷ്ഠാനങ്ങൾക്കൊടുവിൽ ഇസ്ലാം മതവിശ്വാസികൾക്ക് ഇന്ന് ആഹ്ളാദത്തിന്റെ ചെറിയ പെരുന്നാൾ ആയിരുന്നു. കേരളത്തിലും യുഎഇ, കുവൈത്ത്, ഖത്തർ, ബഹ്റൈൻ, ഒമാൻ തുടങ്ങിയ രാജ്യങ്ങളിലും ഇന്നായിരുന്നു പെരുന്നാൾ. ചെറിയ പെരുന്നാളിൻറെ ഭാഗമായി പള്ളികളിലും ഈദ് ഗാഹുകളിലും പ്രത്യേക പ്രാർഥനകൾ നടന്നു. നിരവധി ആളുകളാണ് ഈദ്ഗാഹിൽ പങ്കെടുത്തത്.
യുഎഇ പ്രസിഡൻ്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഇന്ന് രാവിലെ അബുദാബിയിലെ ഷെയ്ഖ് സായിദ് ഗ്രാൻഡ് മോസ്കിൽ വിശ്വാസികൾക്കൊപ്പം ഈദുൽ ഫിത്തർ നമസ്കാരത്തിന് നേതൃത്വം നൽകി. വൈസ് പ്രസിഡൻ്റും ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽ കോടതി ചെയർമാനുമായ ഷെയ്ഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാൻ തുടങ്ങീ നിരവധി ഭരണാധികാരികളും സന്നിഹിതരായിരുന്നു.
അതേസമയം സംസ്ഥാനത്തും നിരവധി പേരാണ് പ്രാർത്ഥനകളിൽ പങ്കെടുത്തത്.
തിരുവന്തപുരം ബീമാ പള്ളിയിൽ നടന്ന നമസ്കാരത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പങ്കെടുത്തു. പാളയം പള്ളിയിൽ നടന്ന നമസ്കാരച്ചടങ്ങിൽ സ്ഥാനാർഥികളായ ശശി തരൂരും പന്ന്യൻ രവീന്ദ്രനും പങ്കെടുത്തു. വടകരയിലെ യുഡിഎഫ് സ്ഥാനാർഥി ഷാഫി പറമ്പിൽ കണ്ണൂരിലാണ് പ്രാർഥനയിൽ പങ്കെടുത്തത്. കോഴിക്കോട്ടെ ചടങ്ങിൽ എം.കെ.രാഘവനും എളമരം കരീമും എത്തി. മലപ്പുറം മേൽമുറി ഗ്രാന്റ് മസ്ജിദിൽ നടന്ന ഈദ് ഗാഹിന് സയിദ് ഇബ്രാഹിമുൽ ഖലീൽ അൽ ബുഖാരി തങ്ങൾ നേതൃത്വം നൽകി.
أهنئ إخواني الحكام وأبناء الإمارات والمقيمن على أرضها والشعوب العربية والإسلامية، بعيد الفطر المبارك، داعياً الله تعالى أن يعيد هذه المناسبة على العالم أجمع بالسعادة والسلام. الأعياد مناسبة تتجسد فيها هويتنا الوطنية وتقاليدنا الأصيلة في التراحم والتواصل والتكافل بين الناس ما يعزز… pic.twitter.com/An1xuQEdMQ
— محمد بن زايد (@MohamedBinZayed) April 10, 2024