ഈദ് അ‍വധിക്കാലത്ത് ദുബായിലെ പാര്‍ക്കുകളിലെത്തിയത് കാല്‍ ദശലക്ഷം ആളുകൾ

Date:

Share post:

ഒരാ‍ഴ്ച നീണ്ടുനിന്ന ഈദ് അൽ ഫിത്തർ അവധിക്കാലത്ത് ദുബായിലെ പാര്‍ക്കുകളില്‍ അനുഭ‍വപ്പെട്ടത് വന്‍ തിരക്ക്. കുടുംബസമേതമാണ് ആളുകൾ പാര്‍ക്കുകളില്‍ എത്തിയതെന്നും ദുബായ് മുനിസിപ്പാലിറ്റി അറിയിച്ചു. കോവിഡ് കാലത്തെ നിയന്ത്രണങ്ങൾക്ക് ശേഷം ലഭ്യമായ നീണ്ട അവധി യുഎഇ നിവാസികൾ ആഘോഷമാക്കിയെന്നാണ് വിലയിരുത്തല്‍.

എമിറേറ്റിലെ പാർക്കുകളിൽ രണ്ടര ലക്ഷത്തിലധികം സന്ദർശകരാണ് എത്തിയതെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. മുൻ വർഷത്തെ കാലയളവിനെ അപേക്ഷിച്ച് 76.38 ശതമാനം വർധനവാണുണ്ടായത്. ദുബായിലെ അൽ മംസാർ പാർക്കിലാണ് ഏറ്റവും കൂടുതൽ സന്ദർശനം നടത്തിയതെന്നും മുനിസിപ്പാലിറ്റി വ്യക്തമാക്കി.

വിനോദ സഞ്ചാര കേന്ദ്രങ്ങളിലും പാര്‍ക്കുകളിലും ബീച്ചുകളിലും തിരക്കേറുമെന്ന നിഗമനത്തില്‍ ആവശ്യമായ എല്ലാ സുരക്ഷാ നടപടികളും അധികൃതര്‍ സ്വീകരിച്ചിരുന്നു. മുന്നറിയിപ്പ് ബോര്‍ഡുകൾ സ്ഥാപിക്കുകയും സുരക്ഷാ ഗാര്‍ഡുകളെ ഏര്‍പ്പെടുത്തുകയും ചെയ്തിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

നാട്ടിക അപകടം; ഡ്രൈവർക്കും ക്ലീനർക്കുമെതിരെ കൊലക്കുറ്റത്തിന് കേസെടുത്തു

തൃശൂർ നാട്ടികയിൽ അഞ്ച് പേരുടെ മരണത്തിനിടയാക്കിയ ലോറിയപകടത്തിൽ ഡ്രൈവർക്കും ക്ലീനർക്കുമെതിരെ കേസെടുത്തു. ആലക്കോട് സ്വദേശികളായ ബെന്നിക്കും അലക്‌സിനുമെതിരെയാണ് കൊലക്കുറ്റത്തിന് പൊലീസ് കേസെടുത്തത്. ഇന്ന് പുലർച്ചെയായിരുന്നു അപകടം....

ഗ്രീൻ മൊബിലിറ്റി വാരം; റാസൽഖൈമയിലെ സിറ്റി ബസുകളിൽ ഇന്ന് സൗജന്യ യാത്ര

പൊതുജനങ്ങൾക്ക് ഇന്ന് (നവംബർ 26) റാസൽഖൈമയിലെ സിറ്റി ബസുകളിൽ സൗജന്യ യാത്ര നടത്താം. ഗ്രീൻ മൊബിലിറ്റി വാരത്തോടനുബന്ധിച്ച് റാസൽഖൈമ ട്രാൻസ്പോർട്ട് അതോറിറ്റിയാണ്(റക്‌ത) സിറ്റി ബസുകളിൽ...

ദുല്‍ഖര്‍ സല്‍മാന്റെ ‘ലക്കി ഭാസ്‌കര്‍’ നിങ്ങളുടെ സ്വീകരണമുറിയിലേയ്ക്ക്; 28ന് ഒടിടി പ്രദർശനം ആരംഭിക്കും

ദുൽഖർ സൽമാൻ നായകനായെത്തിയ തെലുങ്ക് ചിത്രം 'ലക്കി ഭാസ്കർ' ഒടിടിയിലേയ്ക്ക് എത്തുന്നു. നവംബർ 28-ന് നെറ്റ്ഫ്ലിക്സിലൂടെയാണ് ചിത്രം പ്രേക്ഷകരുടെ മുന്നിലേയ്ക്ക് എത്തുന്നത്. തെലുങ്ക്, തമിഴ്,...

കഠിനമായ ശൈത്യം; അഭയാർത്ഥികൾക്കായി ശീതകാല സഹായപദ്ധതിക്ക് തുടക്കമിട്ട് യുഎഇ

ലോകത്തിന്റെ വിവിധ ഭാ​ഗങ്ങളിൽ ശൈത്യം അതികഠിനമാകുന്നതോടെ അഭയാർത്ഥികളുടെ സുരക്ഷയ്ക്ക് പ്രാധാന്യം നൽകി യുഎഇ. ശീതകാല സഹായപദ്ധതിക്കാണ് യുഎഇ തുടക്കമിട്ടിരിക്കുന്നത്. ശൈത്യകാലത്ത് അഭയാർത്ഥികളുടെ ആരോ​ഗ്യം സംരക്ഷിക്കുന്നതിനുള്ള...