വിക്രം ലാന്‍ഡറില്‍ നിന്നുള്ള പുതിയ ദൃശ്യങ്ങള്‍ പുറത്തുവിട്ട് ഐഎസ്‌ആര്‍ഒ

Date:

Share post:

ചന്ദ്രയാന്‍ മൂന്ന് ദൗത്യത്തിന്റെ ഭാഗമായി പ്രൊപ്പല്‍ഷന്‍ മോഡ്യൂളില്‍ നിന്ന് വിജയകരമായി വേര്‍പ്പെട്ട വിക്രം ലാന്‍ഡര്‍ പകര്‍ത്തിയ ചന്ദ്രന്റെ ആദ്യ ദൃശ്യങ്ങള്‍ പുറത്തുവിട്ടു.ലാന്‍ഡറില്‍ ക്രമീകരിച്ചിരിക്കുന്ന ക്യാമറ ഉപയോഗിച്ച്‌ പകര്‍ത്തിയ ചന്ദ്രന്റെ ദൃശ്യങ്ങള്‍ ട്വിറ്ററിലൂടെ ഐഎസ്‌ആര്‍ഓ പങ്കുവെച്ചു. പ്രൊപ്പല്‍ഷന്‍ മോഡ്യൂളില്‍ നിന്ന് വിക്രം ലാന്‍ഡര്‍ വേര്‍പ്പെട്ടതിന് പിന്നാലെയായിരുന്നു ദൃശ്യങ്ങള്‍ പകര്‍ത്തിയത്.
വിക്രം ലാൻഡറിന്റെ ഡീബൂസ്റ്റിംഗ്‌ വിജയകരമായി പൂർത്തിയായതായും ഐഎസ്ആർഒ അറിയിച്ചു. ഇന്നലെ പ്രൊപ്പൽഷൻ മൊഡ്യൂളിൽ നിന്ന് വേർപെട്ട ശേഷം ലാൻഡർ പകർത്തിയ ദൃശ്യങ്ങളാണ് പുറത്തുവിട്ടത്.

ഓഗസ്റ്റ് 23-നോ 24-നോ ചന്ദ്രയാൻ-3 ചാന്ദ്രോപരിതലത്തിലിറങ്ങുമെന്നാണ് ഐഎസ്‌ആര്‍ഒ വൃത്തങ്ങള്‍ അറിയിക്കുന്നത്. ജൂലൈ 14-ന് വിക്ഷേപിച്ച ചന്ദ്രയാൻ-3, 22–ാം ദിവസമാണ് ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക് പ്രവേശിച്ചത്. കുറഞ്ഞ ദൂരം 113 കിലോമീറ്ററും കൂടിയ ദൂരം 157 കിലോമീറ്ററുമുള്ള ഭ്രമണപഥത്തിൽ ലാൻഡറിനെ എത്തിച്ചെന്ന് ഐഎസ്ആർഒ വ്യക്തമാക്കി. അടുത്ത ഡീബൂസ്റ്റിംഗ്‌ ഞായറാഴ്ച നടക്കും.

ബെംഗളൂരുവിലെ ഐഎസ്ആർഒ ടെലിമെട്രി, ട്രാക്കിങ് ആൻഡ് കമാൻഡ് നെറ്റ്‌വർക് (ഇസ്ട്രാക്) ഗ്രൗണ്ട് സ്റ്റേഷനാണ് പേടകത്തെ നിയന്ത്രിക്കുന്നത്. പേടകത്തിലെ ത്രസ്റ്റര്‍ എന്‍ജിനുകള്‍ വിപരീതദിശയില്‍ ജ്വലിപ്പിച്ചാണ് പ്രവേഗം കുറയ്ക്കുന്നത്. ഡീബൂസ്റ്റിങ് പൂര്‍ത്തിയാകുന്നതോടെ ചന്ദ്രനില്‍ നിന്നും ഏറ്റവും ദൂരം കുറഞ്ഞ ഭ്രമണപഥമായ ‘പെരിലൂണിലേക്ക്’ ഉപഗ്രഹമെത്തും. ഇവിടെ നിന്നാണ് പ്രജ്ഞാന്‍ റോവര്‍ വഹിച്ചുകൊണ്ടുള്ള വിക്രം ലാന്‍ഡര്‍ ചന്ദ്രന്റെ ദക്ഷിണധ്രുവത്തിലേക്കുള്ള സോഫ്റ്റ് ലാന്റിങ്ങിന് തയ്യാറെടുക്കുക. ഓഗസ്റ്റ് 23 വൈകുന്നേരം 5.47ഓടെയാണ് സോഫ്റ്റ് ലാന്‍ഡിങ് നിശ്ചയിച്ചിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

‘മതേതരത്വത്തിന്റെയും കൂട്ടായ്മയുടെയും വിജയം’; രാഹുൽ മാങ്കൂട്ടത്തിൽ

മതേതരത്വത്തിൻ്റെയും കൂട്ടായ്മ‌യുടെയും വിജയമാണ് പാലക്കാട് തനിക്ക് ലഭിച്ചതെന്ന് യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ. സ്ഥാനാർത്ഥി എന്ന നിലയിൽ ഭാഗ്യം കിട്ടിയ ആളാണ് താനെന്നും തന്നെപ്പോലൊരു...

ദുബായിൽ നാളെ മുതൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാകുമെന്ന് സാലിക്

ദുബായിൽ നാളെ മുതൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാകുമെന്ന് പ്രഖ്യാപിച്ച് സാലിക്. ബിസിനസ് ബേ ഗേറ്റ്, അൽ സഫ സൗത്ത് ഗേറ്റ് എന്നീ...

വയനാടന്‍ ഹൃദയംതൊട്ട് പ്രിയങ്ക, ചേലക്കര ചേർത്തുനിർത്തിയ പ്രദീപ്, പാലക്കാടിന്റെ ജനമനസ് കീഴടക്കി രാഹുൽ

കേരളം കാത്തിരുന്ന ഉപതിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ കന്നിയങ്കത്തിൽ തന്നെ വയനാടിന്റെ പ്രിയങ്കരിയായി മാറിയിരിക്കുകയാണ് പ്രിയങ്ക ​ഗാന്ധി. 4,10,931 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് പ്രിയങ്ക വിജയം ഉറപ്പിച്ചത്....

‘യുഡിഎഫ് നേടിയത് ഉജ്ജ്വല വിജയം, ബിജെപിയെ തടഞ്ഞു നിർത്താൻ ഇനി കോൺ​ഗ്രസ് മാത്രം’; വി.ഡി സതീശൻ

യുഡിഎഫ് നേടിയത് ഉജ്ജ്വല വിജയമാണെന്നും ബിജെപിയെ തടഞ്ഞു നിർത്താൻ ഇനി കോൺ​ഗ്രസ് മാത്രമാണുള്ളതെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമുണ്ടെന്നതിൻ്റെ തെളിവാണ്...