പ്രളയബാധിതരെ സഹായിക്കാൻ നേരിട്ടെത്തി വിജയ്; അവശ്യവസ്തുക്കൾ മുതൽ ഒരു ലക്ഷം വരെ ധനസഹായം

Date:

Share post:

വെള്ളപ്പൊക്കം മൂലം ദുരിതമനുഭവിച്ച 800 കുടുംബങ്ങൾക്ക് സഹായഹസ്‌തവുമായി വിജയ്. തിരുനെൽവേലി, തൂത്തുക്കുടി പ്രദേശങ്ങളിലെ കുടുംബങ്ങൾക്കാണ് വിജയ് നേരിട്ടെത്തി സഹായം നൽകിയത്. വെള്ളപ്പൊക്കം മൂലം ബുദ്ധിമുട്ടനുഭവിച്ച കുടുംബങ്ങളെ വിജയിയുടെ ഫാൻസ് അസോസിയേഷൻ തിരഞ്ഞെടുക്കുകയായിരുന്നു. അവർക്കാണ് ഇപ്പോൾ സഹായം നൽകിയത്.

ഭക്ഷണസാധനങ്ങളും മരുന്നുകളും ഉൾപ്പെടെയുള്ള അവശ്യവസ്‌തുക്കൾക്ക് പുറമെ 10,000 രൂപ മുതൽ 50,000 രൂപ വരെയും ധനസഹായം വിതരണം ചെയ്തു. കൂടാതെ വെള്ളപ്പൊക്കത്തിൽ വീടും കുടുംബാംഗങ്ങളും നഷ്‌ടപ്പെട്ട ഒരു സ്ത്രീക്ക് ഒരു ലക്ഷം രൂപയും താരം നൽകി. അർഹരായവർക്ക് ഇനിയും സഹായം നൽകുമെന്ന് വിജയ് പറഞ്ഞതായും റിപ്പോർട്ടുകളുണ്ട്.

വിജയിയുടെ ഈ പ്രവൃത്തി അദ്ദേഹത്തിൻ്റെ രാഷ്ട്രീയ പ്രവേശനത്തിന് മുന്നോടിയാണെന്നാണ് റിപ്പോർട്ടുകൾ ഉയരുന്നത്. തൻ്റെ രാഷ്ട്രീയ പ്രവേശനം ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതിന് മുമ്പ് ജനങ്ങൾക്കിടയിൽ താത്പര്യം വളർത്താനുള്ള പ്രവർത്തനത്തിന്റെ ഭാ​ഗമാണ് ഇവയെന്നും റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. എന്തായാലും താരത്തിന്റെ ഈ പ്രവൃത്തിയെ നിരവധി പേരാണ് അഭിനന്ദിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

‘ഈദ് അൽ ഇത്തിഹാദ്’; യുഎഇ ദേശീയ ദിനത്തിന് ഇനി പുതിയ പേര്

യുഎഇ ദേശീയ ദിനാഘോഷങ്ങൾ ഇനി 'ഈദ് അൽ ഇത്തിഹാദ്' എന്ന് ഔദ്യോഗികമായി അറിയപ്പെടും. സംഘാടക സമിതിയാണ് പുതിയ പേര് പ്രഖ്യാപിച്ചത്. 53-ാമത് ദേശീയ ദിനമാണ് യുഎഇയിൽ...

‘ഉരുക്കൊന്നുമല്ല, മഹാ പാവമാ’; വൈറലായി സന്തോഷ് പണ്ഡിറ്റിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്

നടനും സംവിധായകനും നിർമ്മാതാവും സംഗീത സംവിധായകനും ഗായകനും ഗാനരചയിതാവുമൊക്കെയായി സിനിമയുടെ എല്ലാ കാര്യങ്ങളും ഒറ്റയ്ക്ക് ചെയ്ത് ശ്രദ്ധ നേടിയ താരമാണ് സന്തോഷ് പണ്ഡിറ്റ്. പൊതുവിഷയങ്ങളിൽ...

മുഹമ്മദ് ഷമി കളത്തിലേയ്ക്ക് തിരിച്ചെത്തുന്നു; രഞ്ജി ട്രോഫിയിൽ ബംഗാളിന് വേണ്ടി ഇറങ്ങും

പരുക്കുമൂലം ഒരു വർഷത്തോളം രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് വിട്ടുനിന്ന പേസർ മുഹമ്മദ് ഷമി തിരിച്ചെത്തുന്നു. ഇൻഡോറിൽ ആരംഭിക്കുന്ന രഞ്ജി ട്രോഫി മത്സരത്തിൽ ബംഗാളിന് വേണ്ടിയാണ്...

പുതിയ പുസ്തകങ്ങളുമായി ഷാർജ പുസ്തക മേള; ‘തീയൊരുവൾ’ പ്രകാശിപ്പിച്ചു

വായനക്കാർക്കായി പുതിയ പുസ്തകങ്ങൾ പരിചയപ്പെടുത്തുകയാണ് ഷാർജ രാജ്യാന്തര പുസ്തക മേള. പുസ്തക മേള ആരംഭിച്ചതുമുതൽ നിരവധി പുസ്തകങ്ങളാണ് ദിനംപ്രതി പ്രകാശനം ചെയ്യപ്പെടുന്നത്. വേദിയിൽ വെച്ച്...