കോടതി മുറിയ്ക്കുള്ളിൽ വനിതാ ജഡ്ജിയ്ക്ക് നേരെ അക്രമണം

Date:

Share post:

അമേരിക്കയിലെ നെവാഡയിൽ കോടതി മുറിയ്ക്കുള്ളിൽ വനിതാ ജഡ്ജിയ്ക്ക് നേരെ അക്രമണം. ക്ലാർക്ക് കൗണ്ടി ഡിസ്ട്രിക്റ്റ് കോടതിയിലെ , ജഡ്ജി മേരി കേ ഹോൾത്തസാണ് അക്രമണത്തിന് ഇരയായത്. ക്രിമിനൽ കേസിൽ ഉൾ‌പ്പെട്ട പ്രതി ഡെലോൺ റെഡ്ഡനാണ് ജഡ്ജിയെ അക്രമിച്ചത്.

പ്രതി ജ‍‍ഡ്ജിയുടെ ചേംബറിന് മുകളിലൂടെ ചാടി എത്തി അക്രമിക്കുകയായിരുന്നു. സംഭവത്തിൽ ജഡ്ജിയ്ക്ക് സാരമായ പരുക്കേറ്റു, സംഭവത്തിൽ ജഡ്ജിയെകൂടാതെ ഒരു മാർഷലിനും പരുക്കേറ്റു. മാർഷലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിന് പിന്നാലെ സുരക്ഷാ ഉ​ദ്യോ​ഗസ്ഥർ ഏറെ പണിപ്പെട്ടാണ് പ്രതിയെ കീഴടക്കിയത്.

റെഡ്ഡനെതിരെയുള്ള കേസിലെ മുൻ വിചാരണയിൽ ഇയാൾ കുറ്റസമ്മതം നടത്തിയിരുന്നു. തന്റെ ക്രിമിനൽ ചരിത്രം ഉദ്ധരിച്ച്, പ്രൊബേഷനായുള്ള റെഡ്ഡന്റെ അഭ്യർത്ഥന ജഡ്ജി ഹോൾതസ് നിരസിക്കുന്നത് വീഡിയോയിൽ കാണാം. തുടർന്ന് റെഡ്ഡനെ വീണ്ടും ജയിലടയ്ക്കാൻ ഉത്തരവിടുമ്പോഴാണ് പ്രതിയ്ക്ക് ജഡ്ജിയ്ക്ക് നേരെ പറന്നെത്തിയത്. സുരക്ഷാ ഉദ്യോഗസ്ഥർ റെഡ്ഡനെ തടയാൻ ശ്രമിക്കുന്നതിനിടയിൽ പ്രതി ജഡ്ജിയെ ആവർത്തിച്ച് അടിക്കുന്നതും ചീത്തവിളിക്കുന്നതും കേൾക്കാം.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

യുഎഇയിൽ ഇന്ന് മഴയ്ക്ക് സാധ്യത; താപനില 13 ഡിഗ്രി സെൽഷ്യസായി കുറയും

യുഎഇയിൽ ഇന്ന് മഴയ്ക്ക് സാധ്യതയുള്ളതായി നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജി അധികൃതർ അറിയിച്ചു. രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ മഴ പെയ്യാൻ സാധ്യതയുണ്ടെന്നും അതോടൊപ്പം താപനിലയിൽ...

സൗദി അതിശൈത്യത്തിലേയ്ക്ക്; വരുന്ന നാല് ദിവസങ്ങളിൽ മഴയ്ക്കും തണുത്ത കാറ്റിനും സാധ്യത

സൗദി അറേബ്യ അതിശൈത്യത്തിലേയ്ക്ക് കടക്കുന്നു. വരും ദിവസങ്ങളിൽ രാജ്യത്ത് തണുപ്പിന്റെ കാഠിന്യം കൂടുമെന്നും അടുത്ത നാല് ദിവസങ്ങളിൽ തണുത്ത കാറ്റ് അനുഭവപ്പെടുമെന്നുമാണ് കാലാവസ്ഥാ കേന്ദ്രം...

‘വല്ല്യേട്ടന്‍ വീണ്ടും നിങ്ങളെ കാണാനെത്തുന്നു’; വീഡിയോയുമായി മമ്മൂട്ടി, കയ്യടിച്ച് ആരാധകർ

മലയാളത്തിലെ എക്കാലത്തെയും മികച്ച ആക്ഷൻ ത്രില്ലറുകളിൽ ഒന്നായ മമ്മൂട്ടി ചിത്രം 'വല്ലേട്ടൻ' 4കെ മികവിൽ വീണ്ടും പ്രേക്ഷകരിലേയ്ക്ക് എത്തുകയാണ്. വെള്ളിയാഴ്‌ചയാണ് ചിത്രം റീ-റിലീസ് ചെയ്യുന്നത്....

53-ാം ദേശീയ ദിനത്തിന് മുന്നോടിയായി 3,000 തടവുകാരെ മോചിപ്പിക്കാൻ ഉത്തരവിട്ട് യുഎഇ ഭരണാധികാരികൾ

53-ാം ദേശീയദിനം ആഘോഷിക്കാനൊരുങ്ങുകയാണ് യുഎഇ. ഇതിന് മുന്നോടിയായി 3,000 തടവുകാരെ മോചിപ്പിക്കാൻ ഉത്തരവിട്ട് യുഎഇ ഭരണാധികാരികൾ. യുഎഇ പ്രസിഡൻ്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ്...