വെട്ടൂര്‍ ജി ശ്രീധരന്‍ അന്തരിച്ചു; വിടവാങ്ങിയത് ഗൾഫ് മലയാളികളുടെ സുപരിചിത ശബ്ദം

Date:

Share post:

ഗൾഫ് മലയാളികളുടെ ഹൃദയം കവര്‍ന്ന റേഡിയോ അവതാരകന്‍ വെട്ടൂർ ജി ശ്രീധരൻ അന്തരിച്ചു. 74 വയസ്സായിരുന്നു. വൃക്ക രോഗസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കേ ബംഗളുരുവിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വ്യാ‍ഴാ‍ഴാച വൈകിട്ട് നാവായിക്കുളം വെട്ടിയറ ശ്യാമശ്രീയിൽ സംസ്കാര ചടങ്ങുകള്‍ നടക്കും.

യുഎഇയിൽ ആദ്യത്തെ മലയാളം റേഡിയോ സംപ്രേക്ഷണ കാലം മുതല്‍ ശ്രോതാക്കൾക്ക് വെട്ടൂര്‍ ജി ശ്രീധരന്‍ സുപരിചിതന്‍ ആയിരുന്നു. തൊണ്ണൂറുകളില്‍ റാസൽഖൈമയിൽ നിന്ന് മലയാളം സംപ്രേക്ഷണം ആരംഭിച്ചപ്പോൾ ഒരു മണിക്കൂർ പ്രക്ഷേപണം നയിച്ചത് വെട്ടൂർ ജി ശ്രീധരൻ ആയിരുന്നു. പിന്നീട് റേഡിയോ ഏഷ്യ എന്ന പേരില്‍ 24 മണിക്കൂർ പ്രക്ഷേപണം ആയി വളര്‍ന്നപ്പോ‍ഴും അദ്ദേഹം നിര്‍ണായ പങ്കുവഹിച്ചു.

20 വര്‍ഷത്തോളം റേഡിയോ ഏഷ്യയുടെ പ്രോഗ്രാം ഡയറക്ടറായിരുന്നു വെട്ടൂര്‍ ജി ശ്രീധരന്‍. 2018ലാണ് വിരമിച്ചത്. ശേഷം നാട്ടില്‍ കുടുംബത്തോടൊപ്പം ക‍ഴിയവേയാണ് രോഗം ഗുരുതരമായതും മരണം കവര്‍ന്നെടുക്കുന്നതും.

1980 – ല്‍ യു.എ.ഇയിലെത്തിയ അദ്ദേഹം ഷാര്‍ജയിലെ ഫെഡറല്‍, പാലസ് ഹോട്ടലുകളിലെ ജീവനക്കാരനായാണ് പ്രവാസ ജീവിതം ആരംഭിച്ചത്. പിന്നീട് പ്രവാസ നാടകരംഗത്ത് നിറഞ്ഞുനില്‍ക്കുമ്പോൾ റേഡിയോ പ്രക്ഷേപണത്തിലേക്ക് കടന്നുവരികയായിരുന്നു. ശ്രദ്ധേയമായ നിരവധി നാടകങ്ങൾ രചിച്ചിട്ടുണ്ട്. നിരവധി പുരസ്കാരങ്ങളും നേടിയിട്ടുണ്ട്.

ഇക്കഴിഞ്ഞ ലോക കേരളസഭയുടെ ഭാഗമായി പ്രവാസലോകത്തെ റേഡിയോ കലാകാരന്മാരെ സര്‍ക്കാര്‍ ആദരിച്ചിരുന്നെങ്കിലും അനാരോഗ്യം മൂലം അദ്ദേഹത്തിന് പങ്കെടുക്കാന്‍ ക‍ഴിഞ്ഞിരുന്നില്ല.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

വേഷം തെരഞ്ഞെടുക്കുന്നത് പോലെ ആഭരണങ്ങളും; ഫഹദിൻ്റെ പരസ്യം ഹിറ്റ്

മലയാളികളുടെ പ്രിയ നടൻ ഫഹദ് ഫാസിൽ ബ്രാൻഡ് അംബാസിഡർ ആയ കവിത ഗോൾഡ് ആൻഡ് ഡയമണ്ട്സിൻ്റെ ഏറ്റവും പുതിയ പരസ്യം വൻഹിറ്റ്. സ്റ്റൈലിലും ആറ്റിട്യൂഡിലും...

പുതുവർഷത്തെ വരവേൽക്കാനൊരുങ്ങി ദുബായ്; 6 സ്ഥലങ്ങളിൽ കരിമരുന്ന് പ്രകടനം

2025-നെ വരവേൽക്കാനൊരുങ്ങിയിരിക്കുകയാണ് ദുബായ്. വിവിധ ആഘോഷ പരിപാടികളാണ് എമിറേറ്റിന്റെ വിവിധ ഭാ​ഗങ്ങളിലായി ഒരുക്കിയിരിക്കുന്നത്. പുതുവർഷത്തിൻ്റെ ആദ്യ മിനിറ്റുകളിൽ ദുബായിലെ ആറ് പ്രദേശങ്ങളിൽ കരിമരുന്ന് പ്രകടനം...

ബാഡ്മിന്റൺ താരം പി.വി സിന്ധു വിവാഹിതയായി; വരൻ വെങ്കടദത്ത സായ്

ബാഡ്മിന്റൺ താരം പി.വി സിന്ധു വിവാഹിതയായി. സോഫ്റ്റ്വെയർ കമ്പനിയായ പൊസിഡെക്‌സ് ടെക്നോളജീസിൻ്റെ എക്‌സിക്യൂട്ടീവ് ഡയറക്ടർ വെങ്കടദത്ത സായിയാണ് വരൻ. വിവാഹത്തിൽ രാജ്യത്തെ രാഷ്ട്രീയ, കായിക,...

സൗദിയിൽ ഉല്പാദിപ്പിക്കുന്ന ഒട്ടക പാലിന് ആഗോള വിപണിയിൽ വൻ ഡിമാന്റ്; ലിറ്ററിന് 20 ഡോളര്‍ വരെ

ആ​ഗോള വിപണി കയ്യടക്കുകയാണ് സൗദിയിൽ ഉല്പാദിപ്പിക്കുന്ന ഒട്ടക പാൽ. രാജ്യത്തെ ഒട്ടക പാലിനും അനുബന്ധ ഉല്പന്നങ്ങൾക്കും ആഗോള വിപണിയിൽ വൻ ഡിമാന്റാണുള്ളത്. അന്താരാഷ്ട്ര വിപണിയിൽ...