മോൻസൻ കേസിൽ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ട സാഹചര്യത്തിൽ കെപിസിസി അധ്യക്ഷ സ്ഥാനം ഒഴിയാൻ തയ്യാറെന്ന് കെ.സുധാകരൻ. പാർട്ടിക്ക് ഹാനികരമാകുന്ന ഒന്നിനും താൻ നിൽക്കില്ല. ആവശ്യമെങ്കിൽ മാറിനിൽക്കുമെന്ന് അദ്ദേഹം കൊച്ചിയിൽ മാധ്യമങ്ങളോട് പറഞ്ഞു.
കെപിസിസി അദ്ധ്യക്ഷസ്ഥാനത്ത് നിന്ന് മാറുന്ന കാര്യം ചർച്ച ചെയ്യുകയാണ്. അന്വേഷണം നേരിടും, ഭയമില്ല നൂറു ശതമാനം നിരപരാധിയെന്ന വിശ്വാസമുണ്ട്.കോടതിയിൽ വിശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം കെസുധാകരന് പൂർണ പിന്തുണയുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ രംഗത്തെത്തി. കെപിസിസി പ്രസിഡൻറിനെതിരെ വ്യാജ കേസ് ഉണ്ടാക്കി അറസ്റ്റ് ചെയ്യുന്നു. അഴിമതിയിൽ മുങ്ങിയ ചെളിയിൽ പുരണ്ടു നിൽക്കുകയാണ്. അത് ഞങ്ങളുടെ മേൽ തെറിപ്പിക്കാൻ നോക്കേണ്ട.സുധാകരൻ കെപിസിസി അധ്യക്ഷസ്ഥാനത്ത് നിന്നും മാറി നിൽക്കില്ല. സുധാകരൻ തയാറായലും പാർട്ടി അനുവദിക്കില്ല. സുധാകരനെ ചതിച്ച് ജയിൽ അടയ്ക്കാൻ ശ്രമിക്കുമ്പോൾ ഒരു കോൺഗ്രസുകാരനും പിന്നിൽ നിന്നും കുത്തില്ല. ചങ്കു കൊടുത്തും കെപിസിസി പ്രസിഡൻറിനെ സംരക്ഷിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.