നിയമസഭയിൽ മന്ത്രി വി.എന്‍ വാസവന് അമിതാഭ് ബച്ചനെയും ഇന്ദ്രന്‍സിനെയും ഉപമിച്ച പ്രസ്താവന സഭാരേഖകളില്‍ നിന്ന് നീക്കംചെയ്തു. അമിതാഭ് ബച്ചനെപോലെ ഇരുന്ന കോൺഗ്രസ് ഇന്ദ്രൻസിനെപോലെ ആയി എന്നായിരുന്നു വിവാദപ്രസ്താവന.
വലിയ വിമർശനം ഉയർന്നതോടെ ഈ പരാമർശം സഭാരേഖകളിൽനിന്ന് നീക്കണമെന്ന് മന്ത്രി ഔദ്യോഗികമായി സ്പീക്കറോട് ആവശ്യപ്പെടുകയായിരുന്നു. ഇതോടെ പരാമർശം സഭാരേഖകളിൽനിന്ന് നീക്കി. മന്ത്രി നടത്തിയത് ബോഡിഷെയ്മിങ്ങാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ കുറ്റപ്പെടുത്തി.
‘‘പാർട്ടികൾ ക്ഷീണിച്ച കാര്യം പറഞ്ഞാൽ സൂര്യൻ അസ്തമിക്കാത്ത സാമ്രാജ്യത്തിൽനിന്ന് നിങ്ങൾക്ക് (കോൺഗ്രസിന്) ഭരണം കൈമാറുകയായിരുന്നു. ഇപ്പോ എവിടെയെത്തി? കുളിപ്പിച്ച് കുളിപ്പിച്ച് കൊച്ച് ഇല്ലാതായി. ഹിമാചൽ പ്രദേശിൽ അധികാരം കിട്ടിയപ്പോൾ രണ്ടുചേരിയായി. മുഖ്യമന്ത്രിയുടെ മുന്നിൽ മുദ്രാവാക്യം വിളിയാണ്. ഇതാണ് നിങ്ങളുടെ ഗതികേട്. കോൺഗ്രസിൻ്റെ സ്ഥിതി എടുത്താൽ ഹിന്ദി സിനിമയിലെ അമിതാഭ് ബച്ചൻ്റെ പൊക്കമുണ്ടായിരുന്ന കോൺഗ്രസ് മലയാള സിനിമയിലെ ഇന്ദ്രൻസിൻ്റെ വലുപ്പത്തിലെത്തി’’– ഇതായിരുന്നു മന്ത്രി വാസവൻ നടത്തിയ പ്രസ്താവന.