പ്രധാനമന്ത്രി നരേന്ദ്രമോദി തലസ്ഥാനത്ത് വന്ദേഭാരത് ഫ്‌ലാഗ് ഓഫ് ചെയ്തു. തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിൽ മോദി വന്ദേഭാരതിന്റെ സി വൺ കോച്ചിൽ കയറി. അതിനു ശേഷം സി2 കോച്ചിൽ 42 കുട്ടികളുമായി മോദി സംവദിച്ചു.
ഉദ്ഘാടന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് തുടങ്ങിയവര്‍ പങ്കെടുത്തു.
എട്ടു മണിക്കൂറില്‍ എട്ട് സ്റ്റോപ്പുകള്‍ കടന്ന് തിരുവനന്തപുരത്ത് നിന്നും കാസര്‍കോട് വരെ എത്തുന്ന രീതിയിലാണ് വന്ദേഭാരതത്തിന്റെ സര്‍വീസുകള്‍. ഫ്‌ലാഗ് ഓഫിനെ തുടര്‍ന്ന് കാസര്‍കോടേക്കുള്ള വന്ദേ ഭാരതിന്റെ യാത്ര ആരംഭിക്കും. പതിവ് സ്റ്റോപ്പുകള്‍ക്ക് പുറമേ കായംകുളം, ചെങ്ങന്നൂര്‍, തിരുവല്ല, ചാലക്കുടി, തിരൂര്‍, തലശ്ശേരി, പയ്യന്നൂര്‍ എന്നീ സ്റ്റേഷനുകളില്‍ കൂടി സ്‌പെഷ്യല്‍ ട്രെയിന്‍ നിര്‍ത്തും. റെഗുലര്‍ സര്‍വീസ് 26ന് കാസര്‍കോട് നിന്നും 28ന് തിരുവനന്തപുരത്ത് നിന്നും ആരംഭിക്കും.