മുഖ്യമന്ത്രി ആഭ്യന്തരവകുപ്പ് ഒഴിയണമെന്ന് വി മുരളീധരൻ

Date:

Share post:

മുഖ്യമന്ത്രി പിണറായി വിജയൻ ആഭ്യന്തര വകുപ്പ് ഒഴിയണമെന്ന് കേന്ദ്ര മന്ത്രി വി മുരളീധരൻ. എകെജി സെന്ററിന് നേരെ ആക്രമണം നടന്നത് ഭരണസിരാകേന്ദ്രത്തിന്റെ മൂക്കിന് കീഴെയാണ്. മുഖ്യമന്ത്രി പൊലീസുകാരുടെ മനോവീര്യം തകർക്കുകയാണ്. താൻ ആണ് കേരളം ഭരിച്ചിരുന്നതെങ്കിൽ ഇത്തരം സംഭവം ഉണ്ടാകില്ലെന്നും കേന്ദ്രമന്ത്രി വി മുരളീധരൻ വ്യക്തമാക്കി.

പൊലീസ് സംവിധാനത്തിന്റെ സമ്പൂർണ പരാജയമാണ് കാണുന്നത്. ഒരാൾ വന്ന് ബോംബ് എറിഞ്ഞു തിരിച്ച് പോകുന്നു. ഒരു വിവരവും പൊലീസിന് ലഭിക്കുന്നില്ല. അക്രമിയെ പിടികൂടാനും സാധിക്കുന്നില്ല. സെക്രട്ടേറിയറ്റിന്റെ മീറ്ററുകൾക്ക് അപ്പുറത്ത് ഇത്തരമൊരു സംഭവം നടക്കുമ്പോൾ കേരളാ പൊലീസിന്റെ സമ്പൂർണ പരാജയമാണ് വ്യക്തമാകുന്നത്. ഭരണകക്ഷിക്ക് അവരുടെ പാർട്ടി ഓഫീസുപോലും സംരക്ഷിക്കാൻ കഴിയാത്ത ഒരു ഭരണ സംവിധാനം എങ്ങനെ ജനങ്ങൾക്ക് സംരക്ഷണം നൽകുമെന്നും വി മുരളീധരൻ ചോദിച്ചു.

ഇവരാണ് നരേന്ദ്ര മോദിക്ക് ഗുജാത്ത് കലാപം ചെറുക്കാൻ സാധിച്ചില്ല, യോഗി ആദിത്യനാഥ് രാജ്യത്തെ ക്രമസമാധാന നില സംരക്ഷിക്കുന്നതിൽ പരാജയപ്പെട്ടു എന്നൊക്കെ ജനങ്ങൾക്ക് ക്ലാസ്സെടുക്കുന്നത്. മുഖ്യമന്ത്രി ആഭ്യന്തര വകുപ്പ് ഒഴിഞ്ഞ് മറ്റാരെയെങ്കിലും ഏൽപ്പിക്കണം. കേരളത്തിലെ ജനങ്ങൾക്ക് വഴിയെ നടക്കാൻ കഴിയാത്ത സ്ഥിതിയാണ്. ജനങ്ങൾക്ക് സമാധാനം ആണ് വേണ്ടതെന്നും പൊലീസ് കേസ് അന്വേഷിച്ച് നടപടിയെടുക്കണമെന്നും വി മുരളീധരൻ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

ദുല്‍ഖര്‍ സല്‍മാന്റെ ‘ലക്കി ഭാസ്‌കര്‍’ നിങ്ങളുടെ സ്വീകരണമുറിയിലേയ്ക്ക്; 28ന് ഒടിടി പ്രദർശനം ആരംഭിക്കും

ദുൽഖർ സൽമാൻ നായകനായെത്തിയ തെലുങ്ക് ചിത്രം 'ലക്കി ഭാസ്കർ' ഒടിടിയിലേയ്ക്ക് എത്തുന്നു. നവംബർ 28-ന് നെറ്റ്ഫ്ലിക്സിലൂടെയാണ് ചിത്രം പ്രേക്ഷകരുടെ മുന്നിലേയ്ക്ക് എത്തുന്നത്. തെലുങ്ക്, തമിഴ്,...

കഠിനമായ ശൈത്യം; അഭയാർത്ഥികൾക്കായി ശീതകാല സഹായപദ്ധതിക്ക് തുടക്കമിട്ട് യുഎഇ

ലോകത്തിന്റെ വിവിധ ഭാ​ഗങ്ങളിൽ ശൈത്യം അതികഠിനമാകുന്നതോടെ അഭയാർത്ഥികളുടെ സുരക്ഷയ്ക്ക് പ്രാധാന്യം നൽകി യുഎഇ. ശീതകാല സഹായപദ്ധതിക്കാണ് യുഎഇ തുടക്കമിട്ടിരിക്കുന്നത്. ശൈത്യകാലത്ത് അഭയാർത്ഥികളുടെ ആരോ​ഗ്യം സംരക്ഷിക്കുന്നതിനുള്ള...

10 പുതിയ സെക്ടറുകളിലേക്ക് സർവീസ് പ്രഖ്യാപിച്ച് ഇത്തിഹാദ്; 2025 മുതൽ പറക്കും

യാത്രക്കാർക്ക് ആശ്വാസമായി സർവീസ് വർധിപ്പിക്കാനൊരുങ്ങി ഇത്തിഹാദ് എയർവേയ്‌സ്. 10 പുതിയ സെക്ടറുകളിലേക്കാണ് എയർവേസ് സർവീസ് ആരംഭിക്കുന്നത്. അബുദാബിയെ പ്രധാന ഏഷ്യാ പസഫിക് നഗരങ്ങളുമായി ബന്ധിപ്പിച്ചാണ്...

പെർത്തിൽ ഇന്ത്യക്ക് വമ്പൻ ജയം

ഓസ്ട്രേലിയ്ക്ക് എതിരായ ബോർഡർ ഗവാസ്കർ ട്രോഫി ആദ്യ ടെസ്റ്റിൽ ഇന്ത്യക്ക് വമ്പൻ വിജയം. 295 റൺസിനാണ് ഇന്ത്യ വിജയിച്ചത്. 534 റൺസ് പിന്തുടരാൻ ഇറങ്ങിയ...