കേരള നിയമസഭയിലെ അൺപാർലമെന്ററി വാക്കുകൾ

Date:

Share post:

കേരള നിയമസഭയിൽ എല്ലാ ദിവസം കേൾക്കുന്ന ‘കള്ളം’ എന്ന വാക്ക് അൺപാർലമെന്ററി ആണെന്ന് പല സഭാംഗങ്ങൾക്കും അറിയില്ല. സ്പീക്കറുടെ റൂളിങ് അനുസരിച്ച് കള്ളം എന്ന വാക്കിനു പകരം വസ്തുതാവിരുദ്ധം എന്നു ഉപയോഗിക്കാം. ദോഷകരമല്ലാത്തെ പല വാക്കുകളും അൺപാർലമെന്ററി വാക്കുകളുടെ പട്ടികയിൽ നിയമസഭാ സെക്രട്ടേറിയറ്റ് ഉൾപ്പെടുത്തിയിട്ടുണ്ട്. എന്നാൽ, വീട്ടിലോ നാട്ടിലോ പ്രയോഗിക്കാത്ത ഒട്ടേറെ പ്രയോഗങ്ങൾ ഈ പട്ടികയിൽ ഇല്ലാതാനും.

അംഗങ്ങൾ സഭ്യേതര പ്രയോഗങ്ങൾ നടത്തുമ്പോഴാണ് ആ വാക്കുകൾ പട്ടികയിൽ കയറിപ്പറ്റുക. ആ വാക്കുപയോഗിച്ച അംഗത്തിനെതിരെ സഭയിൽ പ്രതിഷേധമുയരുന്നതോടെ സ്പീക്കർ ഇടപെട്ട് വാക്ക് അൺപാർലമെന്ററി എന്ന് റൂൾ ചെയ്യും.

ലാക് ഓഫ് കോമൺസെൻസ് (സാമാന്യ ബോധമില്ലായ്മ), ലയേഴ്സ് (കള്ളം പറയുന്നവർ), നോൺസെൻസ് (വിഡ്ഢിത്തം), തെമ്മാടിത്തം, ബീഭൽസം, കുളിത്തരം, ഹമുക്ക്, കൂട്ടർ (കൊള്ളക്കാരൻ), മർഡറർ (കൊലയാളി), ചോരകുടിയൻ, തോന്ന്യാസം തുടങ്ങിയ വാക്കുകളും സഭ്യേതര പട്ടികയിൽ ചേർത്തിട്ടുണ്ട്.

‘താൻ’ എന്ന വാക്ക് വക്കം പുരുഷോത്തമൻ സ്പീക്കറായിരിക്കെ വിലക്കിയതാണ്. ‘തന്ത’ എന്ന വാക്ക് തെറ്റല്ലെങ്കിലും അതു പ്രയോഗിക്കുന്ന രീതി ബുദ്ധിമുട്ടുണ്ടാക്കും എന്നായിരുന്നു സ്പീക്കറുടെ റൂളിങ്. 1981ൽ ഒരു മന്ത്രി ‘തന്റെ പാർട്ടിയിൽ ചെറുപ്പക്കാരുണ്ട്, അലവലാതികളില്ല’ എന്ന് പ്രസ്താവന നടത്തിയതോടെ ‘അലവലാതി’ എന്ന വാക്കിന് വിലക്കായി. ‘ഹമുക്ക്’ എന്നാൽ ബുദ്ധിയില്ലാത്തയാൾ എന്നാണെങ്കിലും അത് ഉപയോഗിക്കരുതെന്ന് 1979ൽ സ്പീക്കർ മുന്നറിയിപ്പ് നൽകി.

1964 മുതൽ അൺപാർമെന്ററിയായ വാക്കുകൾ നിയമസഭ ക്രോഡീകരിച്ചിട്ടുണ്ട്. 2 വർഷത്തിലൊരിക്കൽ ലോക്സഭാ സെക്രട്ടേറിയറ്റ് ആവശ്യപ്പെടുമ്പോൾ സഭ്യേതര വാക്കുകളുടെ പട്ടിക അയച്ചു കൊടുക്കാറുണ്ട്. അങ്ങനെ എല്ലാ നിയമസഭകളിൽ നിന്നും പട്ടിക വാങ്ങി ലോക്സഭ സമ്പൂർണ പട്ടിക തയാറാക്കി സൂക്ഷിക്കുകയാണ് ചെയ്യുന്നത്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി നിയമസഭ അൺപാലമെന്ററിയായി അധികം വാക്കുകളൊന്നും പ്രഖ്യാപിച്ചിട്ടില്ല. അംഗങ്ങൾ മൈക്കിലൂടെ പറയുന്ന വാക്കുകളാണ് ജനം കേൾക്കുക. അതിൽ സഭ്യേതരമായവ മാത്രം പട്ടികയിൽ കയറിപ്പറ്റും. മൈക്കില്ലാതെ വിളിച്ച് പറയുന്ന വാക്കുകൾ പുറത്താകും.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

സൗബിൻ ഷാഹിറിന്റെ പറവ ഫിലിംസിൽ റെയ്ഡ് നടത്തി ആദായ നികുതി വകുപ്പ്

നടനും നിർമ്മാതാവും സംവിധായകനുമായ സൗബിൻ ഷാഹിറിന്റെ ഉടമസ്ഥതയിലുള്ള പറവ ഫിലിംസിൻ്റെ ഓഫീസിൽ ആദായ നികുതി വകുപ്പ് റെയ്‌ഡ് നടത്തി. പറവ ഫിലിംസ് നടത്തിയ സാമ്പത്തിക...

ഏഴ് ദിവസത്തേയ്ക്ക് സൗജന്യ 53 ജിബി ഡാറ്റ; യുഎഇ ദേശീയ ദിനത്തിൽ വമ്പൻ ഓഫറുമായി ഡു

53-ാമത് യുഎഇ ദേശീയ ദിനത്തോടനുബന്ധിച്ച് സൗജന്യ ഡാറ്റ വാഗ്ദാനം ചെയ്ത് ടെലികോം ഓപ്പറേറ്റർ ഡു. എല്ലാ പോസ്റ്റ്‌പെയ്ഡ് ഉപഭോക്താക്കൾക്കും ഏഴ് ദിവസത്തേക്ക് 53 ജിബി...

ലോകത്തിലെ ഏറ്റവും നീളമുള്ള മെട്രോ; റിയാദ് മെട്രോ ഉദ്ഘാടനം ചെയ്ത് സൗദി ഭരണാധികാരി

ലോകത്തിലെ ഏറ്റവും നീളമുള്ള മെട്രോയായ റിയാദ് മെട്രോ ഉദ്ഘാടനം ചെയ്തു. സൗദി ഭരണാധികാരി സൽമാൻ രാജാവ് കൊട്ടാരത്തിൽ വെച്ചാണ് മെട്രോയുടെ ഉദ്ഘാടനം നിർവ്വഹിച്ചത്. 176...

യുഎഇ ദേശീയ ദിനം; അവധി ദിനത്തിൽ കുടുംബങ്ങൾക്ക് മാത്രമായി ദുബായിലെ 4 പൊതു ബീച്ചുകൾ

53-ാം ദേശീയ ദിനം ആഘോഷിക്കാനൊരുങ്ങിയിരിക്കുകയാണ് യുഎഇ. അനുവദിച്ച ഡിസംബർ 2,3 എന്നീ അവധി ദിനങ്ങൾക്ക് പുറമെ വാരാന്ത്യ അവധികൂടി ചേർത്ത് നാല് ദിവസത്തെ അവധിയാണ്...