‘പിണറായി വിജയന്‍ സിപിഎമ്മിലേക്ക് ക്ഷണിച്ചു, പറ്റില്ല വിജയേട്ടാ എന്ന് ഞാന്‍ പറഞ്ഞു’; വെളിപ്പെടുത്തി സുരേഷ് ​ഗോപി

Date:

Share post:

പിണറായി വിജയൻ തന്നെ സിപിഎമ്മിലേക്ക് ക്ഷണിച്ചിരുന്നു എന്ന് വെളിപ്പെടുത്തി കേന്ദ്രമന്ത്രി സുരേഷ് ഗോപി. സിപിഎമ്മിലേയ്ക്കുള്ള ക്ഷണം താൻ നിരസിച്ചുവെന്നുമാണ് താരം വ്യക്തമാക്കിയത്. കൊല്ലം ഫാത്തിമ മാതാ നാഷണൽ കോളേജിലെ പൂർവ്വവിദ്യാർത്ഥി സംഘടനയുടെ സ്വീകരണയോഗത്തിൽ സംസാരിക്കുകയായിരുന്നു സുരേഷ് ​ഗോപി.

“ലീഡറുടെയും ഇകെ നായനാരുടെയും നല്ല മകനായിരുന്നു ഞാൻ, ജീവിച്ചിരിക്കുന്ന ടീച്ചർ അത് പറയാനായി സാക്ഷിയാണ്. ഇവരുടെയെല്ലാം നേതാക്കൾ ചേർന്നാണ് എന്നെ രാഷ്ട്രീയത്തിൽ ഇറക്കിയത്. പിണറായി വിജയൻ എന്നെ സിപിഎമ്മിലേക്ക് ക്ഷണിച്ചു, പറ്റില്ല വിജയേട്ടാ എന്ന് ഞാൻ പറഞ്ഞു. വിജയേട്ടാ ഈ പരിപാടി എനിക്ക് ഇഷ്‌ടമല്ലാ, എനിക്ക് പറ്റില്ലെന്നാണ് ഞാൻ പറഞ്ഞത്” എന്നാണ് സുരേഷ് ഗോപി വ്യക്തമാക്കിയത്.

ചങ്കുറ്റം ഉണ്ടെങ്കിൽ മുഖ്യമന്ത്രി തന്നെ പാർട്ടിയിലേയ്ക്ക് ക്ഷണിച്ചിട്ടില്ലെന്ന് പറയട്ടെയെന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

2025ൽ ഗതാഗതം സുഗമമാകും; പാർക്കിങ്ങ്, സാലിക് നിരക്കുകൾ മാറും

2025ൽ മുതൽ യുഎഇയിൽ നിലവിൽ വരുന്ന പ്രധാനപ്പെട്ട പത്ത് മാറ്റങ്ങളും പുതുക്കിയ ഫീസ് നിരക്കുകളേക്കുറിച്ചും അറിയാം. ഗതാഗതം സുഗമമാകുന്ന പുതിയ പാതകളും സംവിധാനങ്ങളും നിലവിൽ...

‘ധോണിയോട് മിണ്ടിയിട്ട് 10 വർഷത്തിലേറെ; ഫോൺ വിളിച്ചാലും അവൻ എടുക്കാറില്ല’; മനസുതുറന്ന് ഹർഭജൻ സിങ്

എം.എസ് ധോണിയുമായുള്ള ബന്ധത്തേക്കുറിച്ച് ചില തുറന്നുപറച്ചിലുകൾ നടത്തുകയാണ് ഹർഭജൻ സിങ്. ധോണിയോട് മിണ്ടിയിട്ട് 10 വർഷത്തിലേറെയായെന്നും താൻ ഫോൺ വിളിച്ചാൽ പോലും ധോണി കോൾ...

യുഎഇയിൽ പുരുഷ നഴ്സുമാർക്ക് അവസരം; 5000 ദിർഹം ശമ്പളത്തിൽ സൗജന്യ നിയമനം

യുഎഇയിൽ പുരുഷ നഴ്സുമാർക്ക് മികച്ച അവസരം. കേരള സർക്കാർ സ്ഥാപനമായ ഒഡെപെക് മുഖേന യുഎഇ ഇൻഡസ്ട്രിയൽ മേഖലയിലാണ് പുരുഷ നഴ്‌സുമാരുടെ ഒഴിവുകളുള്ളത്. നിലവിലുള്ള 100...

കീര്‍ത്തി സുരേഷിന്റെ വിവാഹം ഡിസംബർ 12ന്; ആശംസകളുമായി ആരാധകർ

നടി കീർത്തി സുരേഷിന്റെ വിവാഹ തിയതി പുറത്തുവിട്ടു. ഡിസംബർ 12ന് ​ഗോവയിൽ വെച്ചാണ് താരം വിവാഹിതയാകുന്നത്. ഏറെക്കാലമായി കീർത്തിയുടെ സുഹൃത്തായ ആന്റണി തട്ടിലാണ് വരൻ....