കേന്ദ്രമന്ത്രിസഭ പുനഃസംഘടന; സുരേഷ് ഗോപിക്കും ഇ ശ്രീധരനും സാധ്യത

Date:

Share post:

കേന്ദ്രമന്ത്രിസഭാ പുനഃസംഘടന വൈകാതെയുണ്ടാകുമെന്ന് സൂചന. ജൂലൈ 3 തിങ്കളാഴ്ച്ച വൈകിട്ട് നാല് മണിക്ക് യോഗം നടക്കും. അടുത്ത വർഷം ലോക്സഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ, പ്രധാനമന്ത്രി നരേന്ദ്രമോദി നിലവിലെ എല്ലാ മന്ത്രിമാരുടെയും യോഗം വിളിച്ചു.

പ്രധാനമന്ത്രി നരേന്ദ്രമോദി മന്ത്രിസഭയുടെ വിശാലയോഗം വിളിച്ച സാഹചര്യത്തിലാണ് മന്ത്രിസഭ പുനഃസംഘടന സംബന്ധിച്ച അഭ്യൂഹം ശക്തമായത്. കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ ഉൾപ്പെടെ വകുപ്പുകളിൽ മാറ്റത്തിന് ആലോചനയുണ്ടെന്നാണ് വിവരം.

കേരളത്തിൽ നിന്ന് നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി, മെട്രോമാൻ ഇ.ശ്രീധരൻ തുടങ്ങിയവരുടെ പേരുകൾ നേതൃത്വം ചർച്ച ചെയ്തതായി ബിജെപി പാർട്ടി വൃത്തങ്ങൾ അറിയിച്ചു. മുൻ രാജ്യസഭാ എംപിയായിരുന്നു സുരേഷ് ഗോപി. പാലക്കാട്ട് ബിജെപി സ്ഥാനാർത്ഥിയായിരുന്നു ഇ.ശ്രീധരൻ. ഇരുവരെയും കേന്ദ്രമന്ത്രിസഭയിലേക്ക് പരിഗണിക്കുന്നുവെന്ന് നേരത്തെയും അഭ്യൂഹം ഉണ്ടായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

വേഷം തെരഞ്ഞെടുക്കുന്നത് പോലെ ആഭരണങ്ങളും; ഫഹദിൻ്റെ പരസ്യം ഹിറ്റ്

മലയാളികളുടെ പ്രിയ നടൻ ഫഹദ് ഫാസിൽ ബ്രാൻഡ് അംബാസിഡർ ആയ കവിത ഗോൾഡ് ആൻഡ് ഡയമണ്ട്സിൻ്റെ ഏറ്റവും പുതിയ പരസ്യം വൻഹിറ്റ്. സ്റ്റൈലിലും ആറ്റിട്യൂഡിലും...

പുതുവർഷത്തെ വരവേൽക്കാനൊരുങ്ങി ദുബായ്; 6 സ്ഥലങ്ങളിൽ കരിമരുന്ന് പ്രകടനം

2025-നെ വരവേൽക്കാനൊരുങ്ങിയിരിക്കുകയാണ് ദുബായ്. വിവിധ ആഘോഷ പരിപാടികളാണ് എമിറേറ്റിന്റെ വിവിധ ഭാ​ഗങ്ങളിലായി ഒരുക്കിയിരിക്കുന്നത്. പുതുവർഷത്തിൻ്റെ ആദ്യ മിനിറ്റുകളിൽ ദുബായിലെ ആറ് പ്രദേശങ്ങളിൽ കരിമരുന്ന് പ്രകടനം...

ബാഡ്മിന്റൺ താരം പി.വി സിന്ധു വിവാഹിതയായി; വരൻ വെങ്കടദത്ത സായ്

ബാഡ്മിന്റൺ താരം പി.വി സിന്ധു വിവാഹിതയായി. സോഫ്റ്റ്വെയർ കമ്പനിയായ പൊസിഡെക്‌സ് ടെക്നോളജീസിൻ്റെ എക്‌സിക്യൂട്ടീവ് ഡയറക്ടർ വെങ്കടദത്ത സായിയാണ് വരൻ. വിവാഹത്തിൽ രാജ്യത്തെ രാഷ്ട്രീയ, കായിക,...

സൗദിയിൽ ഉല്പാദിപ്പിക്കുന്ന ഒട്ടക പാലിന് ആഗോള വിപണിയിൽ വൻ ഡിമാന്റ്; ലിറ്ററിന് 20 ഡോളര്‍ വരെ

ആ​ഗോള വിപണി കയ്യടക്കുകയാണ് സൗദിയിൽ ഉല്പാദിപ്പിക്കുന്ന ഒട്ടക പാൽ. രാജ്യത്തെ ഒട്ടക പാലിനും അനുബന്ധ ഉല്പന്നങ്ങൾക്കും ആഗോള വിപണിയിൽ വൻ ഡിമാന്റാണുള്ളത്. അന്താരാഷ്ട്ര വിപണിയിൽ...