ഇടത് പ്രതീക്ഷകളെ തകിടം മറിച്ചുകൊണ്ട് തൃക്കാക്കരയില്‍ യുഡിഎഫിന് അത്യുജ്ജ്വല ജയം. കാല്‍ലക്ഷം വോട്ടുകളുടെ വന്‍ ഭൂരിപക്ഷത്തിന് യുഡിഎഫിന്റെ ഉമ തോമസ് എല്‍ഡിഎഫിന്‍റെ ഡോ. ജോ ജോസഫിനെ മറികടന്നു. മണ്ഡല ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന ലീഡോടെയാണ് ഉമ തോമസ് നിയമസഭയിലെത്തുന്നത്.
വോട്ടെണ്ണലിന്‍റെ ഒരുഘട്ടത്തില്‍പോലും ജോ ജോസഫിന് മുന്നിലെത്താനായില്ല. ആദ്യഘട്ടം മുതല്‍ ഉമ തോമസ് നേടിയ മുന്‍തൂക്കം യുഡിഎഫ് ക്യാമ്പിനെപ്പോലും അമ്പരപ്പിക്കുന്ന ലീഡ് നിലയിലെത്തുകയായിരുന്നു. 72,770 വോട്ടുകൾ യുഡിഎഫ് നേടി. 47,754 വോട്ടുകളാണ് എല്‍ഡിഎഫ് സ്വന്തമാക്കി. ബിജെപി സ്ഥാനാര്‍ത്ഥി എ.എന്‍ രാധാകൃഷ്ണന് 12,957 വോട്ടുകളാണ് ലഭ്യമായത്.
അതേ സമയം വിജയം പി.ടി തോമസിന് സമര്‍പ്പിക്കുന്നതായി ഉമ തോമസ് പറഞ്ഞു. തനിക്കൊപ്പം നിന്ന എല്ലാവര്‍ക്കും ഉമ തോമസ് നന്ദി അറിയിച്ചു. നേതാക്കൾ എല്ലാവരേയും ചേര്‍ത്തുപിടിച്ചെന്നും ഉമ തോമസ് ഫലമറിഞ്ഞശേഷം മാധ്യമങ്ങളോട് പ്രതികരിച്ചു.
എറണാകുളം മാഹാരാജാസ് കോളേജിലാണ് വോട്ടെണ്ണല്‍ നടന്നത്. രാവിലെ എട്ട് മണിയോടെയാണ് വോട്ടെണ്ണല്‍ ആരംഭിച്ചത്. സ്ഥാനാര്‍ത്ഥിക്കു കിട്ടിയ സ്വീകാര്യതയാണ് ഉമ തോമസിന്‍റെ വന്‍ വിജയത്തിന് പിന്നില്‍. ഈ നിയമസഭയിലെത്തുന്ന കോണ്‍ഗ്രസിന്‍റെ ഏക വനിത എംഎല്‍എ എന്ന പ്രത്യേകതയും ഉമ തോമസിനെ തേടിയെത്തുകയാണ്.