വളര്‍ച്ച രേഖപ്പെടുത്തി യുഎഇയിലെ ടൂറിസം മേഖല. കൊവിഡ് പ്രതിസന്ധിക്ക് മുമ്പുളള നിലയിലേക്ക് ടൂറിസം മേഖല തിരിച്ചെത്തിയായി റിപ്പോര്‍ട്ടുകൾ. 2019 നെ അപേക്ഷിച്ച് 20 ശതമാനം വരുമാന വളര്‍ച്ചയാണ് ഹോട്ടല്‍ മേഖലയിലുണ്ടായത്.
ഹോട്ടല്‍ ഉപയോഗങ്ങളുടെ നിരക്ക് ആഗോളതലത്തില്‍ തന്നെ ഏറ്റവും ഉയര്‍ന്ന നിലയിലേക്ക് എത്തി. 80 ശതമാനമാണിതെന്ന് യുഎഇ ടൂറിസം കൗണ്‍സിലിന്റെ കണക്കുകൾ വ്യക്തമാക്കുന്നു.
ഈ വര്‍ഷം ആദ്യപാദത്തിലും ടൂറിസം മേഖലയില്‍ കുതിപ്പ് പ്രകടമാണ്. ഇതിനകം ഹോട്ടലുകൾ 60 ലക്ഷം സന്ദര്‍ശകരെയാണ് സ്വീകരിച്ചത്. ഇതില്‍ 40 ലക്ഷവും അന്താരാഷ്ട്ര വിനോദസഞ്ചാരികളാണെന്നതും വളര്‍ച്ചയെ സൂചിപ്പിക്കുന്നു.