യുഎഇയില്‍ എത്തുന്ന ഇന്ത്യയ്ക്കാര്‍ക്ക് ഓണ്‍ ലൈനായി പണമിടപാടുകൾ നടത്തുന്നതിന് മൊബൈല്‍ ആപ്പുകൾ ഉപയോഗിക്കാന്‍ അവസരം ലഭ്യമാകുന്നു. യൂണിഫൈയ്ഡ് പേമെന്റ് ഇന്റര്‍ഫെയ്സ് (UPI) സംവിധാനം ഉപയോഗിച്ചുളള ആപ്പുകളാണ് ഉപയോഗിക്കാന്‍ കഴിയുക. ഇതോടെ നാട്ടിലെ ബാങ്ക് അക്കൗണ്ടിലുളള പണം ഉപയോഗിച്ച് യുഎഇയില്‍ ഷോപ്പിംഗ് എളുപ്പമാകും.
നാഷണല്‍ പേമെയ്ന്റ് കോര്പ്പറേഷൻ ഓഫ് ഇന്ത്യയുടെ അന്താരാഷ്ട്ര വിഭാഗമായ
എന്െഎപിഎല് രാജ്യാന്തര സാമ്പത്തിക സേവന ദാതാക്കളുമായി ചേര്‍ന്നാണ് പദ്ധതി നടപ്പാക്കുന്നത്. ഇതുവഴി ഇരുപത് ലക്ഷത്തോളം ഇന്ത്യക്കാര്‍ക്ക് പ്രയോജനം ലഭിക്കുമെന്നാണ് കണക്കുകൂട്ടല്‍. അതേസമയം മണി കണ്‍വേര്‍ഷന്‍, ചാര്‍ജ്ജുകൾ എന്നിവ സംബന്ധിച്ച പൂര്‍ണവിവരങ്ങൾ പുറത്തുവന്നിട്ടില്ല.
ഇന്ത്യയിലെ ബാങ്കുകളില്‍ അക്കൗണ്ടുളള വ്യക്തികൾക്ക് ഗൾഫ് രാജ്യങ്ങളിലെ ഷോപ്പിംഗ് സെന്ററുകളിലും കടകളിലും യുപിെഎ ഭീം ആപ്പ് ഉപയോഗിച്ച് പണം അടയ്ക്കാനാവും. നിയോപേ ടെര്മിനലുളള വ്യാപാരകേന്ദ്രങ്ങളിലാണ് ആദ്യഘട്ടത്തില്‍ സൗകര്യം ലഭ്യമാവുക. നിലവില്‍ നേപ്പാളിലും ഭൂട്ടാനിലും ഇത്തരം പണമിടപാട് സൗകര്യം ലഭ്യമാണ്. യുഎഇയ്ക്ക് പിന്നാലെ സിംഗപ്പൂരിലും യുപിെഎ ആപ്പുകൾ വഴി പണമിടപാടുകൾ നടത്താന്‍ സൗകര്യമൊരുങ്ങുമെന്നാണ് പ്രതീക്ഷ.