ഫുജൈറയിലെ മലനിരകളിൽ കുടുങ്ങിയ ഒരാളെ രക്ഷിക്കാൻ രക്ഷാദൗത്യം നടത്തി യുഎഇയുടെ എമർജൻസി റെസ്‌പോൺസ് ടീം. ഫുജൈറ പോലീസിന്റെയും സിവിൽ ഡിഫൻസിന്റെയും സഹായത്തോടെയാണ് നാഷണൽ സെർച്ച് ആൻഡ് റെസ്‌ക്യൂ സെന്റർ (എൻഎസ്‌ആർസി) ഓപ്പറേഷൻ നടത്തിയത്. രക്ഷാപ്രവർത്തകർ കണ്ടെത്തുമ്പോൾ ഇയാൾ വളരെ ക്ഷീണിതനായിരുന്നു.
അവശനിലയിൽ കണ്ടെത്തിയ അദ്ദേഹത്തെ വിമാനമാർഗമാണ് എമിറേറ്റിലെ ആശുപത്രിയിലേക്ക് മാറ്റിയത്. പർവതങ്ങളിൽ ഇറങ്ങുമ്പോൾ കൂടുതൽ മുൻകരുതൽ എടുക്കണമെന്ന് അധികൃതർ താമസക്കാരെയും സന്ദർശകരെയും വീണ്ടും ഓർമ്മിപ്പിച്ചിട്ടുണ്ട്.
പർവ്വതാരോഹകർ യാത്ര ശ്രദ്ധാപൂർവ്വം ആസൂത്രണം ചെയ്യുകയും അധിക ഭക്ഷണവും വെള്ളവും കൊണ്ടുവരികയും ചെയ്യണമെന്ന് അധികൃതർ പറയുന്നു. ഫോണുകൾ പൂർണ്ണമായി ചാർജ്ജ് ചെയ്തിരിക്കണം, അതിനാൽ അടിയന്തിര സാഹചര്യങ്ങളിൽ 999 നമ്പരിൽ വിളിച്ച് സഹായം അഭ്യർത്ഥിക്കാനും സാധിക്കും.