യുഎഇ ദേശീയ ദിനത്തോടനുബന്ധിച്ച് വാഹനങ്ങൾ അലങ്കരിക്കുന്നവർക്കായി പുതിയ മാർഗനിർദേശളുമമായി അബുദാബി പൊലീസ് രംഗത്ത്.
നവംബർ 28 ഇന്ന് മുതൽ ഡിസംബർ 6 വരെ ഉചിതമായ രീതിയിൽ വാഹനം അലങ്കരിക്കാവുന്നതാണ്.
പൊലീസ് പറയുന്ന നിബന്ധനകൾ
ഡ്രൈവറുടെ കാഴ്ച മറയ്ക്കുന്നതരത്തിൽ അലങ്കാരം പാടില്ല
വാഹനത്തിൻ്റെ ജനലിലും പുറത്തുമൊന്നും ഇരിക്കാൻ പാടില്ല
നമ്പർ പ്ലേറ്റ് മറയുന്നതുപോലെ അലങ്കാരം പാടില്ല
വാഹനത്തിൻ്റെ നിറം മാറ്റരുത്
വാഹനത്തിൽ ഇരുന്ന് അഭ്യാസം അരുത്
നിയമം ലംഘിക്കുകയോ ഗതാഗതം തടസ്സപ്പെടുത്തുകയോ ചെയ്യരുത്
അനുവദിച്ചിട്ടുള്ള ഇടങ്ങളിൽ മാത്രമായിരിക്കണം പാർക്കിംഗ്
വാഹനത്തിൻ്റെ എൻജിനോ ഘടനയോ മാറ്റരുത്
ശബ്ദമലിനീകരണം ഒഴിവാക്കണം
ഫോം സ്പ്രേ പോലെയുള്ള സ്പ്രേകൾ ജനങ്ങളുടെ മേലോ വാഹനങ്ങളുടെ മേലോ ഉപയോഗിക്കരുത്
വാഹനത്തിൽ കൊടിമരം സ്ഥാപിക്കരുത്
സ്വകാര്യ ഒട്ടകം, കുതിര എന്നിവ പൊതുവഴികളിൽ പാടില്ല
പാഴ്‌വസ്തുക്കൾ വലിച്ചെറിയുന്നത് കുറ്റകരമാണ്
ടാക്സി, ബസ്, സ്വകാര്യ വാഹനങ്ങൾ എന്നിവയുടെ സഞ്ചാരം തടസ്സപ്പെടുത്തരുത്
കാൽനട യാത്രക്കാർ നടപ്പാതയും സീബ്രാ ക്രോസും പ്രയോജനപ്പെടുത്തണം
വാഹനത്തിൽ അമിതമായി ആളെ കയറ്റരുത്
റോഡിനു നടുക്കോ അനുമതിയില്ലാത്ത ഇടത്തോ വാഹനം നിർത്തരുത്
വാഹനം ഓഫാക്കാതെ പുറത്തുപോകരുത്
അവധി ദിനങ്ങളിൽ ഗതാഗത നിയന്ത്രണം
യുഎഇ ദേശീയദിനത്തിൻ്റെ അവധി ദിവസങ്ങളിൽ ട്രക്ക്, ലോറി, തൊഴിലാളി ബസ് എന്നിവയ്ക്ക് അബുദാബി നഗരത്തിലേക്ക് പ്രവേശനം ഉണ്ടായിരിക്കില്ല. 30 രാത്രി ഒരു മണി മുതൽ ഡിസംബർ 4 വരെയാണ് നിരോധനം. റോഡിലെ ഗതാഗതക്കുരുക്കും അപകടവും കുറയ്ക്കാനാണ് നിയന്ത്രണം. ശൈഖ് സായിദ്, ശൈഖ് ഖലീഫ, മുസഫ, മഖ്ത പാലങ്ങൾ ഉൾപ്പെടെ അബുദാബി ഐലൻഡിലെ എല്ലാ റോഡുകളിലും തെരുവുകളിലും ഈ നിരോധനം ബാധകമായിരിക്കും.
അവശ്യസാധനങ്ങൾ എത്തിക്കാനോ ശുചീകരണ വാഹനങ്ങൾക്കോ ആണെങ്കിൽ ഇളവുണ്ടെന്ന് ട്രാഫിക് ആൻഡ് പട്രോൾസ് വിഭാഗം അറിയിച്ചു. യുഎഇ ദേശീയദിനം, സ്മാരക ദിനം എന്നിവ പ്രമാണിച്ച് 4 ദിവസം അവധിയായതിനാൽ തിരക്കു കണക്കിലെടുത്ത് നഗരത്തിലെ നിരീക്ഷണവും ശക്തമാക്കിയിട്ടുണ്ട്. നിയമം ലംഘിച്ചാൽ കർശന നടപടി ഉണ്ടാകുമെന്നും മുന്നറിയിപ്പ് നൽകി.