യുഎഇയിൽ തൊഴിലാളികളെ കൊണ്ടുവരാൻ മൂന്ന് നടപടികൾ

Date:

Share post:

വിദേശത്തുനിന്ന് തൊഴിലാളികളെ കൊണ്ടുവരുന്ന തൊഴിലുടമകൾ 3 നടപടിക്രമങ്ങൾ പൂർത്തിയാക്കണമെന്ന് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയത്തിൻ്റെ അറിയിപ്പ്. ഓഫർ ലെറ്റർ, തൊഴിൽ കരാർ, വർക്ക് പെർമിറ്റ് എന്നിവയാണ് പ്രധാനപ്പെട്ട നടപടക്രമം. വ്യാജ വീസ തട്ടിപ്പിൽ നിന്ന് ജനങ്ങളെ രക്ഷപ്പെടുത്തുന്നതിനാണ് ഈ നിയമം കർശനമാക്കുന്നത്.

ഓഫർ ലെറ്റർ

പാസ്പോർട്ടിലെ വ്യക്തിഗത വിവരങ്ങൾ, ഫോട്ടോ എന്നിവ കൂടാതെ തസ്തിക, ശമ്പളം, മറ്റു ആനുകൂല്യങ്ങൾ എന്നിവ ഓഫർ ലെറ്ററിൽ രേഖപ്പെടുത്തി ഉദ്യോഗാർഥിക്കു നൽകണം. ഒപ്പിട്ട് തിരിച്ചയച്ചാൽ അത് മന്ത്രാലയത്തിൽ സമർപ്പിച്ച് അംഗീകാരം നേടാം. ഫീസ് അടച്ച് നടപടിക്രമങ്ങൾ പൂർത്തിയാക്കിയാൽ ലേബർ അപ്രൂവൽ ലഭിക്കും. ഇതുമായി എമിഗ്രേഷനിലെത്തി അപേക്ഷ നൽകി കഴിഞ്ഞാൽ തൊഴിലാളിക്ക് രാജ്യത്ത് പ്രവേശിക്കാൻ 2 മാസം കാലാവധിയുള്ള എൻട്രി പെർമിറ്റ് ലഭിക്കും. എൻട്രി പെർമിറ്റ് ഇഷ്യൂ ചെയ്ത് 60 ദിവസത്തിനകം തൊഴിലാളി രാജ്യത്ത് എത്തണം.

ചെലവ് കമ്പനിയുടമ വഹിക്കണം

തൊഴിലാളിയെ കൊണ്ടുവരാനുള്ള വീസ, ടിക്കറ്റ് ചെലവുകൾ എന്നിവ കമ്പനി ഉടമ വഹിക്കണം. തൊഴിലാളി രാജ്യത്ത് എത്തിയാൽ തൊഴിൽ കരാർ തയാറാക്കി കമ്പനിയുടമയും തൊഴിലാളിയും അംഗീകരിച്ച് ഒപ്പിടണം. വീസയ്ക്ക് മുൻപുള്ള മെഡിക്കൽ പരിശോധന പൂർത്തിയാക്കണം. മെഡിക്കൽ പാസായാൽ തൊഴിൽ വീസ, എമിറേറ്റ്സ് ഐഡി, ലേബർ കാർഡ് എന്നീ നടപടികൾ പൂർത്തിയാക്കി വർക്ക് പെർമിറ്റ് നൽകും. ഇതോടെ ഔദ്യോഗികമായി ജോലി ചെയ്യാൻ അനുമതി ലഭിക്കും. തൊഴിൽ വീസയിൽ എത്തുന്നവർക്ക് ഉടൻ ജോലിയിൽ പ്രവേശിക്കാം. 2 മാസത്തിനകം നടപടിക്രമങ്ങൾ പൂർത്തിയാക്കിയാൽ മതിയാകും.

മലയാളത്തിൽ തൊഴിൽ കരാർ

തൊഴിൽ കരാർ അറബിക്, ഇംഗ്ലീഷ് ഭാഷകളിലായിരിക്കണം. ഉദ്യോഗാർഥിക്കു മനസ്സിലാകാൻ മലയാളം, ഹിന്ദി, ഉറുദു, തമിഴ്, ബംഗാളി, ചൈനീസ്, ദാരി, നേപ്പാളീസ്, സിംഹള എന്നീ 9 ഭാഷകളിൽ ഏതെങ്കിലും ഒന്നിലേക്ക് വിവർത്തനം ചെയ്തു നൽകണമെന്നാണ് നിയമം. സന്ദർശക വീസയിലുള്ള വിദേശിയെ റിക്രൂട്ട് ചെയ്യാനും ഇതേ നടപടിക്രമങ്ങൾ പൂർത്തിയാക്കണം.

ഏകപക്ഷീയമായി ‌മാറ്റം പാടില്ല

ഇരുപാർട്ടികളും ഒപ്പിട്ട കരാറിൽ പിന്നീട് ഏകപക്ഷീയമായി മാറ്റം വരുത്താൻ പാടില്ല. ഇവ തൊഴിലാളി വായിച്ചു മനസ്സിലാക്കിയെന്ന് തൊഴിലുടമ ഉറപ്പുവരുത്തണം. അല്ലെങ്കിൽ തെറ്റായ വിവരം നൽകിയതിന് തൊഴിലുടമയ്ക്ക് 20,000 ദിർഹം പിഴ ചുമത്തും. തൊഴിൽ കരാർ ഒപ്പിട്ടാൽ 14 ദിവസത്തിനകം മാനവശേഷി സ്വദേശിവൽക്കരണ മന്ത്രാലയത്തിൽ സമർപ്പിക്കണം. ലഭിച്ച വീസ അസ്സലാണോ വ്യാജമാണോ എന്ന് നോർക്ക വഴിയോ അതാതു രാജ്യങ്ങളിലെ ഇന്ത്യൻ എംബസിയോ കോൺസുലേറ്റോ മുഖേന പരിശോധിച്ച് ഉറപ്പുവരുത്തണം.

വീസ ക്വാട്ട

വിദേശ റിക്രൂട്ട്മെൻ്റിന് മുൻപ് സ്ഥാപനങ്ങൾ ആദ്യം വീസ ക്വാട്ടയ്ക്ക് തൊഴിൽ മന്ത്രാലയത്തിൽ അപേക്ഷ നൽകണം. ക്വാട്ട പാസായാൽ കൊണ്ടുവരാൻ ഉദ്ദേശിക്കുന്ന ആൾക്ക് ഓഫർ ലെറ്റർ തയാറാക്കി നൽകുകയാണ് രണ്ടാമത്തെ ഘട്ടം.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

ഇനി ശരണംവിളിയുടെ നാളുകൾ; മണ്ഡലകാലത്തിനായി ശബരിമല നട തുറന്നു

മണ്ഡലകാലത്തിന് മുന്നോടിയായി ശബരിമല നട തുറന്നു. നാളെ മുതൽ ഭക്തർക്ക് ദർശനത്തിനായി പ്രവേശനം ലഭിക്കും. മേൽശാന്തി പി.എൻ മഹേഷ് പതിനെട്ടാംപടി ഇറങ്ങി ആഴി തെളിയിച്ചു....

നിയമലംഘനം; 24 മണിക്കൂറിനുള്ളിൽ 26 വാഹനങ്ങൾ പിടിച്ചെടുത്ത് ദുബായ് പൊലീസ്

24 മണിക്കൂറിനുള്ളിൽ നിയമലംഘനം നടത്തിയ 26 വാഹനങ്ങൾ പിടിച്ചെടുത്ത് ദുബായ് പൊലീസ്. അൽ ഖവാനീജ് ഏരിയയിൽ അനധികൃതമായി വാഹന പരിഷ്‌കരണങ്ങൾ നടത്തുകയും വലിയ ശബ്ദത്തിൽ...

ഷാർജ രാജ്യാന്തര പുസ്തക മേളയുടെ ഭാ​ഗമാകാൻ മലയാളത്തിലെ എഴുത്തുകാരും കവികളും

ഷാർജ രാജ്യാന്തര പുസ്തക മേളയുടെ ഭാ​ഗമാകാൻ മലയാളത്തിലെ ശ്രദ്ധേയരായ എഴുത്തുകാരും കവികളും എത്തും. സമാപന വാരാന്ത്യത്തിലാണ് മലയാള സാഹിത്യത്തേക്കുറിച്ചും എഴുത്തുകളേക്കുറിച്ചും സംവദിക്കാൻ പുസ്തക മേളയിൽ...

ഷാർജ പുസ്തകമേള അവസാന ദിവസങ്ങളിലേക്ക്; ഗതാഗതത്തിരക്ക് ഒഴിവാക്കാൻ ബോട്ട് സർവ്വീസും

ഷാർജയിൽ മുന്നേറുന്ന 43-ാമത് രാജ്യാന്തര പുസ്തകമേളയ്ക്ക് എത്തുന്നവർക്ക് സൗജന്യ ബോട്ട് സവാരി ആസ്വാദിക്കാനും അവസരം. എക്സ്പോ സെൻ്ററിലേക്ക് എത്തുന്നവർക്കുവേണ്ടിയാണ് ബുക്ക് അതോറിറ്റ് സൌജന്യ ബോട്ട്...