യുഎഇയില്‍ ആറ് സര്‍ക്കാര്‍ സേവനങ്ങള്‍ വാട്‌സ്ആപ്പിൽ

Date:

Share post:

യുഎഇയിൽ സര്‍ക്കാരുമായി ബന്ധപ്പെട്ട സേവനങ്ങളെല്ലാം ഇപ്പോള്‍ ഓണ്‍ലൈനില്‍ ലഭ്യമാണെങ്കിലും പലപ്പോഴും അതിനായുള്ള ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യേണ്ടതായും അക്കൗണ്ടുകള്‍ നിര്‍മിക്കേണ്ടതായും വരാരുണ്ട്. എന്നാൽ ഇനി ആപ്പ് ഡൗണ്‍ലോഡ് ചെയ്യാതെ തന്നെ വാട്‌സ്ആപ്പ് വഴി ഈ സര്‍ക്കാര്‍ സേവനങ്ങള്‍ പ്രയോജനപ്പെടുത്താൻ സംവിധാനമൊരുക്കുകയാണ് യുഎഇ ഭരണകൂടം.

യുഎഇയില്‍ ഫെഡറല്‍, ലോക്കല്‍ ഗവണ്‍മെൻ്റ് ഡിപ്പാര്‍ട്ട്മെൻ്റുകള്‍ക്കെല്ലാം പ്രത്യേകം വാട്‌സ്ആപ്പ് ബിസിനസ്സ് അക്കൗണ്ടുകളുണ്ട്. സാധാരണയായി ഒരു വെര്‍ച്വല്‍ അസിസ്റ്റൻ്റ് അല്ലെങ്കില്‍ ഉപയോക്താവിനോട് പ്രതികരിക്കുന്ന പ്രതിനിധി ഉണ്ടാകും. ഇതോടെ യുഎഇയില്‍ നിങ്ങള്‍ക്കാവശ്യമുള്ള സര്‍ക്കാര്‍ സേവനങ്ങള്‍ വാട്‌സ്ആപ്പിലൂടെ തന്നെ ലഭ്യമാകും.

ഒരു ‘ഹലോ’യിലൂടെ ചാറ്റിങ് തുടങ്ങിയാൽ പാര്‍ക്കിങ് പണമടയ്ക്കല്‍, കുറ്റകൃത്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യല്‍, സര്‍ക്കാര്‍ സര്‍വീസിലുള്ള ഡോക്ടര്‍മാരുടെ അപ്പോയിന്‍മെന്റ് ബുക്ക് ചെയ്യല്‍ അങ്ങനെ നിരവധി സേവനങ്ങളാണ് ഇനി വാട്‌സ്ആപ്പിലൂടെ നിങ്ങള്‍ക്ക് ചെയ്യാനാകുക.

വാട്‌സ്ആപ്പില്‍ ഔദ്യോഗിക സര്‍ക്കാര്‍ അക്കൗണ്ടുകള്‍ തിരിച്ചറിയൽ

വാട്സ്ആപ്പിലെ യുഎഇ സര്‍ക്കാര്‍ വകുപ്പുകള്‍ ബിസിനസ് അക്കൗണ്ടുകളാണ്, അവ പരിശോധിച്ചുറപ്പിച്ചവയാണ്. ആധികാരിക ബിസിനസ്സ് അക്കൗണ്ടാണെന്ന് സ്ഥിരീകരിക്കാൻ, കാണ്‍ടാക്റ്റിൽ പേരിന് അടുത്തായി ഒരു പച്ച ബാഡ്ജ് ഉണ്ടാകും.

യുഎഇയില്‍ വാട്‌സ്ആപ്പില്‍ ലഭ്യമായ സര്‍ക്കാര്‍ സേവനങ്ങള്‍ ചുവടെ:

പബ്ലിക് പാര്‍ക്കിംഗിന് പണം അടയ്ക്കാനുള്ള വാട്ട്സ്ആപ്പ് നമ്പര്‍: +971 58 8009090

പൊതുപാര്‍ക്കിങ്ങിനുള്ള എസ്എംഎസ് സേവനമായ Mparking ഉപയോഗിക്കുമ്പോള്‍ നല്‍കേണ്ട അധിക പണം ലാഭിക്കാം. ദുബായിലെ റോഡ്‌സ് ആന്റ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിയാണ് ഈ സേവനം നല്‍കുന്നത്.
ഇതിനായി ആദ്യം +971 58 8009090 എന്ന നമ്പര്‍ ഫോണില്‍ സേവ് ചെയ്ത ശേഷം കാറിൻ്റെ നമ്പര്‍ <സ്‌പേസ്< സ്ഥലം< സ്‌പേസ്> സമയം എന്ന ഫോര്‍മാറ്റില്‍ മെസേജ് അയക്കുക. ഓണ്‍ലൈന്‍ വഴി തന്നെ പണമടച്ചശേഷം പാര്‍ക്കിങ് ടിക്കറ്റ് സ്ഥിരീകരിക്കുന്ന എസ്എംഎസ് ഫോണില്‍ ലഭിക്കും.

തൊഴില്‍ പരാതി ഫയല്‍ ചെയ്യാൻ: 6005 90000

ഹ്യൂമന്‍ റിസോഴ്സ് ആന്‍ഡ് എമിറേറ്റൈസേഷന്‍ മന്ത്രാലയത്തിൻ്റെ വെരിഫൈഡ് വാട്ട്സ്ആപ്പ് അക്കൗണ്ട് വഴി തൊഴില്‍ സംബന്ധിച്ച പരാതികള്‍ അറിയിക്കാം. ഇവിടെ നിങ്ങള്‍ക്ക് യുഎഇയുടെ തൊഴില്‍ നിയമവുമായി ബന്ധപ്പെട്ട ഏത് സംശയവും ചോദിക്കാനും കഴിയും. 24 മണിക്കൂറും ഈ സേവനം അറബിയിലും ഇംഗ്ലീഷിലും ലഭ്യമാണ്.

ജനന സര്‍ട്ടിഫിക്കറ്റിനായി അപേക്ഷിക്കാൻ: +971 42301221

ആരോഗ്യപ്രതിരോധ മന്ത്രാലയം 2022 നവംബറില്‍ പുതിയ വാട്‌സ്ആപ്പ് സേവനം ഇറക്കിയിരുന്നു. +971 42301221 എന്ന വാട്‌സ്ആപ്പ് നമ്പര്‍ വഴി മാതാപിതാക്കള്‍ക്ക് കുട്ടിയുടെ ജനന സര്‍ട്ടിഫിക്കറ്റ് എളുപ്പത്തില്‍ നേടാൻ സാധിക്കും. ആരോഗ്യപ്രതിരോധ മന്ത്രാലയം അംഗീകരിച്ച, യുഎഇയിലെ ആശുപത്രിയില്‍ ജനിച്ചിരിക്കുന്ന കുട്ടിക്കാണ് ഇത്തരത്തിൽ സര്‍ട്ടിഫിക്കറ്റ് ലഭിക്കുക. കൂടാതെ കുട്ടിയുടെ ജനനസമയത്തെ ബര്‍ത്ത് നോട്ടിഫിക്കേഷന്‍ നമ്പരും വേണം.

കുറ്റകൃത്യം റിപ്പോര്‍ട്ട് ചെയ്യാൻ : +97154 800 4444

യുഎഇ സർക്കാരിൻ്റെ അല്‍ അമീന്‍ വാട്‌സ്ആപ്പ് സേവനത്തിലൂടെ കുറ്റകൃത്യം റിപ്പോര്‍ട്ട് ചെയ്യാം. ഈ നമ്പർ സേവ് ചെയ്ത് ടോള്‍ ഫ്രീ നമ്പറായ – 800 4444-ല്‍ വിളിച്ചോ അല്ലെങ്കില്‍ അവരുടെ സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളിലൂടെ @alamenservice വഴിയോ അല്‍ അമീനുമായി ബന്ധപ്പെടാം.

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ അതിക്രമം റിപ്പോര്‍ട്ട് ചെയ്യാൻ: +971800111

ഗാര്‍ഹിക പീഡനത്തിനോ മറ്റ് ചൂഷണങ്ങള്‍ക്കോ ഇരയാകുന്നവര്‍ക്ക് ദുബായ് ഫൗണ്ടേഷന്‍ ഫോര്‍ വിമന്‍ ആന്‍ഡ് ചില്‍ഡ്രനുമായി വാട്സ്ആപ്പ് വഴി ബന്ധപ്പെടാം. ഇവര്‍ക്ക് ആവശ്യമായ മാനസിക പിന്തുണയും ലഭ്യമാണ്..വാട്ട്സ്ആപ്പ് സേവനത്തിന് പുറമേ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന 800111 ഹെല്‍പ്ലൈന്‍ നമ്പറും സജ്ജമാണ്.

മെഡിക്കല്‍ അപ്പോയിന്റ്‌മെന്റ് ബുക്ക് ചെയ്യാൻ: +971 24102200

അബുദാബിയില്‍ താമസിക്കുന്നവര്‍ക്കാണ് ഈ സേവനം പ്രയോജനപ്പെടുക. അബുദാബി ഹെല്‍ത്ത് സര്‍വീസസ് കമ്പനി, ക്ലിനിക്കുകള്‍, ആശുപത്രികള്‍ എന്നിവയില്‍ മെഡിക്കല്‍ അപ്പോയിൻ്റ്മെൻ്റ് ബുക്ക് ചെയ്യാം. ഇതിനായി സേവ് ചെയ്ത നമ്പറിലേക്ക് ഒരു സന്ദേശം അയയ്ക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

‘സാനിയ ഇയ്യപ്പനല്ല! അയ്യപ്പന്‍’; പേരിലെ ആശയക്കുഴപ്പം മാറ്റി താരം

റിയാലിറ്റി ഷോയിലൂടെ ഡാൻസറായി എത്തി സിനിമയിൽ തന്റേതായ സ്ഥാനം നേടിയ താരമാണ് സാനിയ അയ്യപ്പൻ. നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായ താരം ഇപ്പോൾ തന്റെ...

ആരോ​ഗ്യകരമായ ഭക്ഷണക്രമം ശീലമാക്കണം; പാനൽ ചർച്ചയുമായി ഷാർജ പുസ്തക മേള

ഭക്ഷണവുമായി എല്ലാവരും ആരോഗ്യപരമായ ബന്ധം കാത്തുസൂക്ഷിക്കണമെന്നും ആരോഗ്യകരമായ ഭക്ഷണക്രമം മെഡിറ്ററേനിയൻ ഭക്ഷണമാണെന്നും ഷാർജ രാജ്യാന്തര പുസ്തകോത്സവത്തിൻ്റെ ഭാഗമായി നടത്തിയ പാനൽ ചർച്ച അഭിപ്രായപ്പെട്ടു. ആഹാരത്തെ അറിയുന്നത്,...

സംസ്ഥാനത്ത് ആംബുലൻസ് സേവനം കാര്യക്ഷമമാക്കുമെന്ന് ഗണേഷ് കുമാർ

സംസ്ഥാനത്ത് ആംബുലൻസ് സേവനം വേഗത്തിലും കാര്യക്ഷമമായും ലഭിക്കുന്നതിനായി ആപ്ലിക്കേഷൻ പുറത്തിറക്കുമെന്ന് ഗതാഗതവകുപ്പ് മന്ത്രി കെ ബി ഗണേഷ്‌കുമാർ .ഇതിനായി ആരോഗ്യ വകുപ്പിനു കീഴില്‍ പ്രത്യേക...

റാസൽഖൈമയിലെ അധ്യാപകർക്കായി ഗോൾഡൻ വിസ പദ്ധതി പ്രഖ്യാപിച്ചു

റാസൽഖൈമയിലെ പൊതു, സ്വകാര്യ സ്കൂൾ അധ്യാപകർക്കായി ഒരു പുതിയ ഗോൾഡൻ വിസ പ്രോഗ്രാം പ്രഖ്യാപിച്ചു. റാസൽഖൈമ നോളജ് ഡിപ്പാർട്ട്‌മെൻ്റ് റിപ്പോർട്ട് അനുസരിച്ച് നിശ്ചിത മാനദണ്ഡം...