ചൊവ്വാഴ്ച പുലർച്ചെ അബുദാബിയിലെ ഒരു കെട്ടിടത്തിലുണ്ടായ തീപിടിത്തം അബുദാബി പോലീസും അബുദാബി സിവിൽ ഡിഫൻസ് അതോറിറ്റി ടീമും ചേർന്ന് നിയന്ത്രിച്ചു. ജനങ്ങളെ അധികൃതർ ഒഴിപ്പിച്ചു, പരിക്കുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. തീപിടുത്തമുണ്ടായ സ്ഥലത്തെസംബന്ധിച്ച വിവരങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല.
തീപിടിത്തത്തിന്റെ കാരണങ്ങൾ കണ്ടെത്താൻ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 05:04 ന് കെട്ടിടത്തിൽ തീപിടുത്തമുണ്ടായതിനെ തുടർന്ന് അധികൃതർ സ്ഥലത്ത് എത്തി തീ നിയന്ത്രണ വിധേയമാക്കി.
പൊതുജനങ്ങളോട് ഔദ്യോഗിക ഉറവിടങ്ങളിൽ നിന്ന് മാത്രം വിവരങ്ങൾ തേടണമെന്ന് അബുദാബി പോലീസും അബുദാബി സിവിൽ ഡിഫൻസ് അതോറിറ്റിയും അഭ്യർത്ഥിച്ചു. യുഎഇയിൽ ശിക്ഷാർഹമായ ട്രാഫിക് നിയമലംഘനമായ ‘റബ്ബർനെക്കിംഗിനെതിരെ’ അബുദാബി പൊലീസ് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. അപകട സ്ഥലങ്ങളിൽ ഒത്തുകൂടുന്നവർ ഗതാഗതം തടസ്സപ്പെടുത്തുന്നതായി അതോറിറ്റി പറഞ്ഞു. ജീവൻ രക്ഷിക്കാൻ നിർണായകമായ എമർജൻസി വാഹനങ്ങളുടെ വരവും അവർ തടസ്സപ്പെടുത്തുന്നു. അപകട സ്ഥലങ്ങളുടെ ഫോട്ടോകളും വീഡിയോകളും എടുത്ത് സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്യുന്നതിനെതിരെയും പോലീസ് താമസക്കാർക്ക് മുന്നറിയിപ്പ് നൽകി.