രാജ്യത്ത് സൈബര്‍ നിയമലംഘനങ്ങള്‍ക്കെതിരെ നടപടി ശക്തമാക്കി യുഎഇ.മോശം ഉള്ളടക്കങ്ങളുള്ള നിരവധി വെബ്‌സൈറ്റുകള്‍ നിരോധിച്ചതായി അധികൃതര്‍ അറിയിച്ചു. അശ്ലീല ഉള്ളടക്കമുള്ളവയ്ക്ക് പുറമേ പല തരം തട്ടിപ്പുകള്‍ നടത്തിയിരുന്ന വെബ്‌സൈറ്റുകളും വിലക്കി.
മൂന്ന് മാസത്തിനിടെ ഇത്തരത്തിൽ 880ഓളം വെബ്‌സൈറ്റുകള്‍ നിരോധിച്ചതായി അധികൃതര്‍ വ്യക്തമാക്കി. റദ്ദാക്കിയ സൈറ്റുകളില്‍ 435 എണ്ണം അശ്ലീല വെബ്‌സൈറ്റുകളാണ്.
കൂടാതെ പ്രൈവസി ലംഘനം, യുഎഇക്കും പൊതുക്രമത്തിനും എതിരായ കുറ്റകൃത്യം എന്നിവ പ്രോത്സാഹിപ്പിക്കുന്ന വെബ്‌സൈറ്റുകളും നിരോധിച്ചവയിലുണ്ട്. രാജ്യത്തെ സൈബര്‍ നിയമങ്ങള്‍ ലംഘിക്കുന്ന ഓണ്‍ലൈന്‍ ഉള്ളടക്കം തടയാൻ സേവന ദാതാക്കള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് ടെലികമ്മ്യൂണിക്കേഷന്‍ ആൻ്റ് ഡിജിറ്റല്‍ ഗവ. റെഗുലേറ്ററി അതോറിറ്റി, ഇൻ്റര്‍നെറ്റ് ആക്‌സസ് മാനേജ്‌മെൻ്റ് എന്നിവർ വ്യക്തമാക്കി.