പൂർണ്ണമായി സർക്കാരിൻ്റെ ഉടമസ്ഥതയിലുള്ള ആദ്യത്തെ ഇലക്ട്രിക് വെഹിക്കിൾ (ഇവി) ചാർജിംഗ് ശൃംഖലയായ UAEV, ഏഴ് എമിറേറ്റുകളെയും ഉൾക്കൊള്ളുന്ന നെറ്റ്‌വർക്കിന് തുടക്കം കുറിച്ചു. ഈ സംരംഭം അബുദാബിയിലാണ് ഔദ്യോഗികമായി ആരംഭിച്ചത്.
യുഎഇ ഊർജ, ഇൻഫ്രാസ്ട്രക്ചർ മന്ത്രാലയവും (MoEI) ഇത്തിഹാദ് വാട്ടർ ആൻഡ് ഇലക്ട്രിസിറ്റിയുടെയും (EtihadWE) സംയുക്ത സംരംഭം ഈ വർഷം അവസാനത്തോടെ 100 ചാർജിംഗ് യൂണിറ്റുകൾ സ്ഥാപിക്കാനാണ് ലക്ഷ്യമിടുന്നത്. UAEV 160kW ഫാസ്റ്റ് ചാർജിംഗ് പോയിൻ്റുകളാണ് വാഗ്ദാനം ചെയ്യുന്നത്.
2030 ഓടെ ചാർജിംഗ് യൂണിറ്റുകൾ 1,000 ആയി ഉയർത്താനും ലക്ഷ്യമിടുന്നു. 2030 ഓടെ കാർബൺ ഉദ്‌വമനം, ഇത് 1.8 ദശലക്ഷം മരങ്ങൾ നട്ടുപിടിപ്പിക്കുന്നതിന് തുല്യമാണ്. യുഎഇയിലുടനീളമുള്ള ടാക്സി ഡ്രൈവർമാർ ഉൾപ്പെടെയുള്ള കമ്മ്യൂണിറ്റി അംഗങ്ങൾക്ക് പൊതുവായി ഈ ചാർജിംഗ് സ്റ്റേഷനുകൾ ആക്‌സസ് ചെയ്യാനാകും.